Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്ത് കോവിഡ് മരണങ്ങൾ 6,000 കടന്നു; ഇന്ന് മാത്രം മരിച്ചത് 288 രോ​ഗികൾ; ഭീതിയകലാതെ മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും; ഇന്ത്യയിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 9,238 കോവിഡ് കേസുകൾ; ഇതുവരെ രോ​ഗമുക്തി നേടിയത് 1,03,949 പേരും

രാജ്യത്ത് കോവിഡ് മരണങ്ങൾ 6,000 കടന്നു; ഇന്ന് മാത്രം മരിച്ചത് 288 രോ​ഗികൾ; ഭീതിയകലാതെ മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും; ഇന്ത്യയിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 9,238 കോവിഡ് കേസുകൾ; ഇതുവരെ രോ​ഗമുക്തി നേടിയത് 1,03,949 പേരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണങ്ങൾ 6,000 കടന്നു. ഇന്ന് 258 പേർ കൂടിമരിച്ചതോടെ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണസംഖ്യ 6,087 ആയി. ഇന്ന് 9,238 കേസുകൾ കൂടി സ്ഥിരീകരിച്ചു. 2,16,429 പേർക്കാണ് ആകെ രോ​ഗബാധ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,03,949 പേർ രോ​ഗമുക്തി നേടി. ചികിത്സയിലുള്ള 1,06,393 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് ആശങ്കയുളവാക്കുന്നതാണ്.

തമിഴ്‌നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1286 പുതിയ കോവിഡ്കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 25,872 ആയി ഉയർന്നു. 11 പേരാണ് ഇന്ന് മരിച്ചത്. 208 പേർ ഇതുവരെ തമിഴ്‌നാട്ടിൽ കോവിഡ് 19 ബാധിച്ച് മരിച്ചു.14,316 പേർ രോഗമുക്തരായി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 2,560 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,860 ആയി ഉയർന്നു. 122 പേർ ഇന്ന് മരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2587 ആയി. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ 57 പേരാണ് സ്ഥാനത്ത് മരിച്ചത്.

മഹാരാഷ്ട്രയിലും കോവിഡ് കേസുകളുടെ വർധന തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇന്ന് 2560 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 122 പേർക്ക് ജീവൻ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് 74860 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 2587 പേർക്ക് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം 32329 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസം പകരുന്നു. ഇന്ന് മാത്രം 996പേരാണ് ആശുപത്രി വിട്ടത്.

ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) 479 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലയാളി ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 36 നഴ്സുമാർക്കും 74 അറ്റൻഡർമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ എയിംസിൽ ഇത്രയധികം ജീവനക്കാർക്ക് രോഗം ബാധിച്ചത് ആശങ്ക വർധിപ്പിക്കുകയാണ്. നിലവാരമില്ലാത്ത പിപിഇ കിറ്റുകളും മാസ്കുകളുമാണ് ജീവനക്കാർക്കിടയിൽ രോഗം വ്യാപിക്കാൻ കാരണമായതെന്ന് ആരോപണമുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു. എയിംസിലെ രണ്ടു ജീവനക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതനായി മരിച്ച ജീവനക്കാരനു മതിയായ ചികിത്സ ലഭിച്ചില്ലെന്നും പരാതിയുണ്ട്.

കർണാടകയിൽ ഇന്നുമാത്രം 267 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം 4063 ആയി ഉയർന്നു. ഇന്നുമാത്രം 111 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൊത്തം 1514 പേർ ആശുപത്രി വിട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2494 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 53പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.

അതേസമയം, ലോകത്ത് ഇതുവരെ 3,84,642 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 2,783 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് 72,608 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധികരുടെ എണ്ണം 65,13,890 ആയി ഉയർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP