Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് സ്ഥിരീകരിച്ചവരിൽ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോർദ്ദാനിൽ പോയി തിരിച്ചെത്തിയ ആളും; നടൻ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് എത്തിയ ആൾക്ക് പരിശോധനാഫലം പോസിറ്റീവായത് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ; സിനിമാപ്രവർത്തകരിൽ ആശങ്ക

കോവിഡ് സ്ഥിരീകരിച്ചവരിൽ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോർദ്ദാനിൽ പോയി തിരിച്ചെത്തിയ ആളും; നടൻ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് എത്തിയ ആൾക്ക് പരിശോധനാഫലം പോസിറ്റീവായത് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ; സിനിമാപ്രവർത്തകരിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ നടൻ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് എത്തിയ ആൾ. കൊച്ചി വഴി മെയ്‌ 22ന് പ്രത്യേക വിമാനത്തിൽ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായി പോയ ആൾക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.

കേരളത്തിൽ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേ സമയം ക്വാറന്റീനിൽ കഴിയുന്ന നടൻ പ്രിഥ്വിരാജിന് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതു കാണിച്ച് അദ്ദേഹം തന്നെ പരിശോധനാ ഫലം രാവിലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ പോകാതെ തന്നെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചിയിലാണ് താരം ക്വാറന്റീനിലുള്ളത്.

മെയ്‌ 29ന് സംഘത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കാലാവധി പൂർത്തിയായിരുന്നു. ഇതോടെ പലരും വീടുകളിൽ ക്വാറന്റൈൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സംഘത്തിലൊരാൾക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷമാണ് നാട്ടിലെത്താനായത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദ്ദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP