Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റൊരു കുട്ടിക്കും ഇത്തരം ഒരനുഭവം ഇനി ആവർത്തിക്കാൻ അനുവദിക്കില്ല; ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിൽ ദേവിക ജീവനൊടുക്കിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും; ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് തേടി; വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ

മറ്റൊരു കുട്ടിക്കും ഇത്തരം ഒരനുഭവം ഇനി ആവർത്തിക്കാൻ അനുവദിക്കില്ല; ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിൽ ദേവിക ജീവനൊടുക്കിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും; ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് തേടി; വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും  മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ ദേവികയുടെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും. മറ്റൊരു കുട്ടിക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികളെടുക്കുമെന്നും പുതുതായി ചുമതലയേറ്റ മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തിനാൽ മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്ത് ദളിത് വിദ്യാർത്ഥിനിയായ ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുമെന്നു പുതുതായി ഇന്നലെ ചുമതലയേറ്റ മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.

വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ രീതിയിൽ അന്വേഷണം നടത്തി നടപടികളുണ്ടാകുമെന്നു അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശക്തമായ നടപടിയുണ്ടാകും. മറ്റൊരു കുട്ടിക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികളെടുക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.അതിനിടെ, വിദ്യാർത്ഥിനിയുടെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെനനു മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കുന്ന നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങൾ ജില്ലയിൽ ഏർപ്പെടുത്തി വരുകയായിരുന്നു. ഗ്രാമപഞ്ചായത്തുകളുമായി ചർച്ച ചെയ്ത് സൗകര്യങ്ങൾ പൂർത്തിയാക്കി വരുന്നതിനിടെയാണ് വിദ്യാർത്ഥിനിയുടെ മരണമെന്നു റിപ്പോർട്ടിൽ പറയുന്നു.ദേവികയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണത്തിനു പുറമെ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അന്വേഷണവും നടത്തും.

മലപ്പുറം ജില്ലാ കലക്ടറായി കെ. ഗോപാലകൃഷ്ണൻ ഇന്നാണ് ചുമതലയേറ്റത്.. ജില്ലാ കലക്ടർ ജാഫർമലികിന് പകരക്കാരനായാണ് നേരത്തെ തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന കെ. ഗോപാലകൃഷ്ണൻ മലപ്പുറത്ത് ചുമതലയേൽക്കുന്നത്. ഇന്ന് രാവിലെ 10 ന് കലക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ നിലവിൽ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം എൻ.എം മെഹറലിയിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റത്.

2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം മലപ്പുറം ജില്ലയിൽ അസിസ്റ്റന്റ് കലക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.കോവിഡ് പ്രതിരോധത്തിനുംമഴക്കാലത്തോടനുബന്ധിച്ചുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കലക്ടർ പറഞ്ഞു. തുടർന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കാലവർഷ മുൻകരുതലുകൾ നടപടികൾ സംബന്ധിച്ചും റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു.

തമിഴ്‌നാട്ടിലെ നാമക്കലിലെ കർഷക ദമ്പതികളായ കാളിയണ്ണൻ-സെൽവമണി എന്നിവരുടെ മകനാണ്. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദവും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ അസിസ്റ്റന്റ് കലക്ടറായി ജോലി നോക്കിയ ശേഷം കോഴിക്കോട് സബ് കലക്ടർ, ജലനിധിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ, കേന്ദ്ര സർവീസിൽ കമ്യൂനിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അസി.സെക്രട്ടറി, സർവേ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി പൊതു ഭരണം, തിരുവനന്തപുരം ജില്ലാ കലക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദീപയാണ് ഭാര്യ. ആതിര, വിശാഖൻ എന്നിവർ മക്കളാണ്.പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടർമാർ, വകുപ്പ് മേധാവികൾ, വിവിധ താലൂക്കുകളിലെ തഹസിൽദാർമാർ, കലക്ടറേറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP