Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു പൊലിസ് മേധാവിക്ക് ഇതു പറയാനുള്ള ജനാധിപത്യ പരിസരം അമേരിക്കയിലുണ്ട്; ഇവിടെ എന്റെ ഭർത്താവ് ഇതുപോലെ സത്യം വിളിച്ചു പറഞ്ഞതിനാണ് ജയിലിൽ കിടക്കുന്നത്; ട്രംപിനെ വിമർശിച്ച ഹൂസ്റ്റണിലെ പൊലീസ് മേധാവിയെ അഭിനന്ദിച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത

ഒരു പൊലിസ് മേധാവിക്ക് ഇതു പറയാനുള്ള ജനാധിപത്യ പരിസരം അമേരിക്കയിലുണ്ട്; ഇവിടെ എന്റെ ഭർത്താവ് ഇതുപോലെ സത്യം വിളിച്ചു പറഞ്ഞതിനാണ് ജയിലിൽ കിടക്കുന്നത്; ട്രംപിനെ വിമർശിച്ച ഹൂസ്റ്റണിലെ പൊലീസ് മേധാവിയെ അഭിനന്ദിച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെതിരെ പ്രതികരിച്ച ഹൂസ്റ്റണിലെ പൊലീസ് മേധാവിയെ അഭിനന്ദിച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യ. ഹൂസ്റ്റണിലെ പൊലീസ് മേധാവിയായ ആർട്ട് സിവാഡൊയ്ക്ക് അഭിവാദ്യം അർപ്പിക്കുന്നെന്ന് ഗുജറാത്തിൽ ഐ.പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് വ്യക്തമാക്കി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ പ്രതികരണം.

കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നടക്കുന്ന ജനകീയ പ്രതിഷേധത്തെ അടിച്ചമർത്തണമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെയാണ് സിവാഡൊ രംഗത്തെത്തിയത്. സിവാഡൊയുടെ ശക്തമായ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്വേത. സത്യം വിളിച്ചു പറഞ്ഞ അമേരിക്കയിലെ പൊലീസ് മേധാവിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. അതേസമയം ഇവിടെ ഇന്ത്യയിൽ ഇതുപോലെ സത്യം വിളിച്ച് പറഞ്ഞ എന്റെ ഭർത്താവ് കഴിഞ്ഞ 20 മാസമായി ജയിലിലാണ് എന്നാണ് ശ്വേത പറഞ്ഞത്.

സത്യത്തിന്റെ ഭാഗത്ത് നിന്നതിന് സഞ്ജയ്ക്ക് കിട്ടയ പ്രതിഫലമാണ് ജാമ്യം പോലും കൊടുക്കാതെയുള്ള ജയിൽവാസമെന്നും ഇത് പോലെ ഒരു നിലപാടെടുക്കാൻ ഇനി ഏതെങ്കിലുമൊരു പൊലീസ് ഓഫീസർ ധൈര്യപ്പെടുമോ എന്നും അവർ ചോദിച്ചു. ”അമേരിക്കയിലെ ജനാധിപത്യമാണിത്. ഒരു പൊലിസ് മേധാവിക്ക് ഇതു പറയാനുള്ള ജനാധിപത്യ പരിസരം അമേരിക്കയിലുണ്ട്. ഇവിടെ എന്റെ ഭർത്താവ് ഇതുപോലെ സത്യം വിളിച്ചു പറഞ്ഞതിനാണ് ജയിലിൽ കിടക്കുന്നത്. 2018 സെപ്റ്റംബർ ആറിനാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതുവരെ അദ്ദേഹത്തിന് ജാമ്യം കിട്ടിയിട്ടില്ല,” ശ്വേത പറഞ്ഞു. ” അങ്ങനെയൊന്നും അദ്ദേഹത്തെ തകർക്കാനോ തളർത്താനോ ആവില്ല. അവസാനം കണ്ടപ്പോൾ അദ്ദേഹം എന്നെ നെൽസൺ മണ്ടേലയെക്കുറിച്ച് ഓർമ്മിപ്പിച്ചു. എത്രയോ വർഷമാണ് മണ്ടേല ജയിലിൽ കിടന്നത്,” ശ്വേത പറഞ്ഞു.

ഭരണകൂടത്തിന്റെ അപ്രീതിക്കിരയായ ഒരാൾക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും അവർ കൂട്ടിച്ചേർത്തു. 2018 സെപ്റ്റംബറിലാണ് ഗുജറാത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജയ് ഭട്ട് അറസ്റ്റിലാവുന്നത്. ഇതുവരെ സഞ്ജയ്ക്ക് ജാമ്യം കിട്ടിയിട്ടില്ല.
ഗുജറാത്തിലെ ബനാസ്‌കണ്ട ജില്ലയിലെ പലൻപൂർ ജയിലിലാണ് സഞ്ജീവുള്ളത്. 1990 ൽ എൽ കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് ജാംനഗറിലുണ്ടായ കലാപത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രഭുദാസ് വൈഷ്ണാനി എന്ന വി എച്ച് പി പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ സഞ്ജീവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP