Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്റ്റേഷനിൽ അതിക്രമിച്ച് കയറി വനിതാ എസ്‌ഐയെ അസഭ്യം പറഞ്ഞ മാധ്യമപ്രവർത്തകന് എതിരെ കേസ്; മൊഴി എടുത്തുകൊണ്ടിരിക്കെ അനുവാദം കൂടാതെ ഇടിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന് എസ്‌ഐയുടെ പരാതി; പറവൂർ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

സ്റ്റേഷനിൽ അതിക്രമിച്ച് കയറി വനിതാ എസ്‌ഐയെ അസഭ്യം പറഞ്ഞ മാധ്യമപ്രവർത്തകന് എതിരെ കേസ്; മൊഴി എടുത്തുകൊണ്ടിരിക്കെ അനുവാദം കൂടാതെ ഇടിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന് എസ്‌ഐയുടെ പരാതി; പറവൂർ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

പറവൂർ : വനിതാ എസ്‌ഐയെ അസഭ്യം പറഞ്ഞ ഓൺലൈൻ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു. സ്റ്റേഷനിൽ അതിക്രമിച്ചു കയറി വനിതാ എസ്‌ഐയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഓൺലൈൻ മാധ്യമ പ്രവർത്തകനെതിരെയാണ് പറവൂർ പൊലീസ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഐ പി സി 353,354 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.വനിതാ എസ് ഐ യുടെ പരാതിയിലാണ് പറവൂർ സി ഐ കേസെടുത്തത്. സമദർശിനി എന്ന ഓൺലൈൻ ചാനലിന്റെ വടക്കേക്കര സ്വദേശിയായ ലേഖകനാണ് വെട്ടിലായത്.

സ്റ്റേഷനിൽ ഒരു സ്ത്രീയുടെ മൊഴി എടുത്തു കൊണ്ടിരിക്കെ അനുവാദം കൂടാതെ ഇടിച്ചു കയറിച്ചെന്ന ഇയാൾ വനിതാ എസ് ഐയെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. വി.ഡി.സതീശൻ എംഎൽഎയുടെ പേര് പരാമർശിച്ചും ഇയാൾ എസ് ഐയെ അപമാനിച്ചുവത്രെ. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഏഴിക്കര സ്വദേശിനിയായ വനിതാ എസ് ഐ അന്നു തന്നെ സി ഐ ക്ക് പരാതി നൽകി. ബുധനാഴ്‌ച്ചയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

പറവൂരിലെ സൈബർ ഗുണ്ട എന്ന് അറിയപ്പെടുന്ന ഇയാൾ വനിതാ എസ് ഐ യുമായി നീണ്ട നേരം വാക്ക്തർക്കം നടത്തിയ ശേഷമാണ് ഭീഷണി മുഴക്കി സ്റ്റേഷനിൽ നിന്നും പോയത്.വനിതാ എസ് ഐ പറവൂരിൽ ചുമതലയേറ്റിച്ച് ആറ് മാസമായിട്ടുള്ളു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെ സുരക്ഷിത താവളം തേടി ഇയാൾ നെട്ടോട്ടത്തിലാണ്.ഓൺലൈൻ ഓഫാകുകയും ചെയ്തു.മറ്റുള്ളവരുടെ എഫ് ബി അക്കൗണ്ടുകളിലൂടെ എതിരാളികളെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയുമാണ് ഇയാളുടെ വിനോദം. അതേ സമയം ഈ കേസിന്റെ അന്വേക്ഷണം പുത്തൻവേലിക്കര സിഐ.ജോബി തോമസിന് നൽകി ജില്ല പൊലീസ് മേധാവി ഉത്തരവിറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP