Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംസാന്റ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ലോറിക്കുള്ളിലെ ഡ്രൈവർക്കും ക്ലീനർക്കും ഷോക്കേറ്റില്ല; വൈദ്യുതാഘാതമേറ്റത് ലോറിക്ക് വഴി കാണിച്ചുകൊടുക്കാൻ ലോറിയുടെ ബോഡിയിൽ സ്പർശിച്ച് നിന്നവർക്ക്

എംസാന്റ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ലോറിക്കുള്ളിലെ ഡ്രൈവർക്കും ക്ലീനർക്കും ഷോക്കേറ്റില്ല; വൈദ്യുതാഘാതമേറ്റത് ലോറിക്ക് വഴി കാണിച്ചുകൊടുക്കാൻ ലോറിയുടെ ബോഡിയിൽ സ്പർശിച്ച് നിന്നവർക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: ടോറസ് ലോറിയുടെ ബോഡി ഇലട്രിക് ലൈനിൽ തട്ടി ഒരാൾ ഷോക്കേറ്റ് മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിക്കുള്ളിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഷോക്കേറ്റില്ല. ഷോക്കേറ്റത് ലോറിക്ക് വഴി കാണിച്ചുകൊടുക്കാൻ പുറത്തുനിന്നും ലോറിയിൽ സ്പർശിച്ചവർ. മലപ്പുറത്ത് മരിച്ചത് പട്ടാമ്പി സ്വദേശിയായ 27കാരൻ. ടോറസ് ലോറിയിൽ കൊണ്ടുവന്ന എംസാന്റ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡി ഇലട്രിക് ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചിരുന്നത്. പരുക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയിൽ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടാമ്പി ഓങ്ങല്ലൂരിലെ ചൂരക്കോട് സ്വദേശി മുഹമ്മത് ബഷീറാണ്(27)മരിച്ചത്.
വളാഞ്ചേരി സ്വദേശി ഫൈസലിനാണ് (31) ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പര മണിയോടെ തിരുന്നാവായക്കടുത്ത കൊടക്കൽ ബീരാഞ്ചിറയിലാണ് അപകടം. എംസാന്റ് ഇറക്കാൻ ലോറിക്ക് സമീപം നിന്ന് ഇരുവരും സിഗ്നൽ കൊടുത്തു കൊണ്ടിരിക്കുമ്പോൾ ലോറിയുടെ ബോഡി എച്ച്.ടി. ലൈനിൽ തട്ടുകയായിരുന്നു.

ഈ സമയത്ത് ഇരുവരും വാഹനത്തിൽ സ്പപർശിച്ചു നിന്നതാണ് അപകട കാരണം. ലോറിക്കുള്ളിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഷോക്കേറ്റിട്ടില്ല. അപകടം നടന്നയുടൻ ഇരുവരേയും കൊടക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മഹമ്മത് ബഷീർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണപ്പെട്ടു. ഫൈസലിനെ ഉടൻ തന്നെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP