Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

37 കാരൻ 23 കാരിയെ വിവാഹം കഴിച്ചത് 8 വയസ്സ് കുറച്ച് പറഞ്ഞ്; സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിട്ടും 20 പവൻ നൽകി വിവാഹവും; തൊലിവെളുപ്പ് കുറവാണെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പറഞ്ഞ് അമ്മായി അമ്മയുടെയും ഭർത്താവിന്റെയും പീഡനം; താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; കുറുപ്പംപടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കാത്തത് വെട്ടുകത്തി കൊണ്ട് വെട്ടിയില്ലല്ലോ എന്ന വിചിത്രന്യായത്തിൽ

37 കാരൻ 23 കാരിയെ വിവാഹം കഴിച്ചത് 8 വയസ്സ് കുറച്ച് പറഞ്ഞ്; സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിട്ടും 20 പവൻ നൽകി വിവാഹവും; തൊലിവെളുപ്പ് കുറവാണെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പറഞ്ഞ് അമ്മായി അമ്മയുടെയും ഭർത്താവിന്റെയും പീഡനം; താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; കുറുപ്പംപടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കാത്തത് വെട്ടുകത്തി കൊണ്ട് വെട്ടിയില്ലല്ലോ എന്ന വിചിത്രന്യായത്തിൽ

ആർ പീയൂഷ്

കൊച്ചി: സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് വീട്ടമ്മയെ ഭർത്താവും ഭർതൃമാതാവും പീഡിപ്പിക്കുന്നതായി പരാതി. കൊമ്പനാട് ക്രാരിയേലിക്കരയിൽ കൊച്ചുകുടിയിൽ വീട്ടിൽ ജോബിയുടെ ഭാര്യ ബിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനമായി പണം നൽകിയില്ലെന്നും നിറം കുറവാണെന്നും പറഞ്ഞ് ഭർത്താവും ഭർതൃമാതാവും കൊടിയ പീഡനമാണ് നടത്തുന്നതെന്നാണ് ബിനിയുടെ പരാതി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി കുറുപ്പംപടി പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പൊലീസിനെ ഭർതൃവീട്ടുകാർ സ്വാധീനിച്ചുവെന്നും ബിനി ആരോപിക്കുന്നു.

2016 ലാണ് ബിനിയും ജോബിയും വിവാഹം കഴിക്കുന്നത്. വിവാഹം ആലോചിച്ച് ജോബി വീട്ടിലെത്തിയപ്പോൾ 29 വയസ്സാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ വിവാഹം രജിസ്ട്രേഷൻ നടത്താൻ പഞ്ചായത്തിലെത്തിയപ്പോഴാണ് ജോബിക്ക് 37 വയസ്സാണ് എന്ന് ബിനി അറിയുന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിയും മുൻപേ തന്നെ ജോബി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൂടാതെ പരപുരുഷ ബന്ധം ആരോപിച്ച് മർദ്ദിക്കുകയും ചെയ്യും. ഒരു വർഷം കഴിഞ്ഞപ്പോൾ ബിനി ഗർഭിണിയായി. രണ്ടര മാസമായപ്പോൾ മദ്യപിച്ചെത്തിയ ജോബി അടി വയറ്റിൽ തൊഴിച്ചതിനെ തുടർന്ന് ഗർഭം അലസി പോയി. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.

പിന്നീട് നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് രമ്യതയിലെത്തുകയും വീണ്ടും ഇയാൾക്കൊപ്പം താമസം തുടരുകയുമായിരുന്നു. എന്നാൽ വീണ്ടും സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് ഭർത്താവും ഭർതൃമാതാവും ഉപദ്രവം തുടങ്ങി. അങ്ങനെ 2018 ൽ വീണ്ടും ബിനി ഗർഭിണിയായി. നാലരമാസം പിന്നിട്ടപ്പോൾ 15-12-2018 ൽ ഇരുവരും ചേർന്ന് ബിനിയെ മർദ്ദിക്കുകയും വാതിൽ അടച്ചു പൂട്ടി താക്കോൽ വായിൽ കുത്തികയറ്റുകയും ചെയ്തു. മുഖത്ത് ആഞ്ഞടിക്കുകയും മരക്കഷ്ണം കൊണ്ട് പൊതിരെ തല്ലുകയുമുണ്ടായി. മർദ്ദനത്തിൽ അവശയായതിനെ തുടർന്ന് പെരുമ്പാവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഗർഭിണിയായതിനാലും ശരീരത്ത് ക്രൂരമായ മർദ്ദനമേറ്റതിനാലും അവിടെ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞശേഷം പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന ഒത്തു തീർപ്പിനെ തുടർന്ന് വീണ്ടും ഇയാൾക്കൊപ്പം തന്നെ പോയി. എന്നാൽ വീട്ടിലെത്തിയ പ്പോൾ ഭർത്താവിന്റെ പിതാവിന്റെ അനുജൻ ജേക്കബ് മദ്യപിച്ചെത്തുകയും ബിനിയെ മർദ്ദിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരെ വിളിച്ചു വരുത്തി ബിനി പൊലീസിൽ പരാതി നൽകിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

2019 മെയ് ഏഴിന് ബിനി ഒരു പെൺ കുഞ്ഞിന് ജന്മം നൽകി. ആറുമാസത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തു തീർപ്പ് ചർച്ചയ്ക്കൊടുവിൽ വീണ്ടും ഭർതൃഗൃഹത്തിലേക്ക് ബിനിയും കുഞ്ഞും മടങ്ങി. എന്നാൽ വീണ്ടും സ്ത്രീധനത്തിന്റെ പോരു പറഞ്ഞും കുഞ്ഞിന് കിട്ടിയ സ്വർണം കുറഞ്ഞു പോയി എന്നും പറഞ്ഞ് പീഡനം തുടർന്നു. ഭർത്താവ് യാതൊരു സംരക്ഷണവും നൽകുന്നില്ലാ എന്നും ഒരു വസ്ത്രം പോലും വാങ്ങി തരുകയില്ല. വീട്ടിൽ ആഹാരം ഉണ്ടാക്കിയാൽ ഭർതൃ മാതാവ് അത് ഒളിപ്പിച്ചു വയ്ക്കുമെന്നും തനിക്ക് തരാറില്ലെന്നും ബിനി പറയുന്നു. കഴിഞ്ഞ മാസം 29 ന് രാത്രിയിൽ വീണ്ടും ഭർത്താവും ഭർതൃ മാതാവും ചേർന്ന് ബിനിയെ മർദ്ദിക്കുകയും കുഞ്ഞിന് മരുന്നരച്ചു കൊടുക്കുന്ന കല്ലുപയോഗിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. കണ്ണിലും പുറത്തും വാരിയെല്ലിലും അടിച്ചു. മർദ്ദനത്തിൽ അവശയായ ശേഷം ബിനി തന്നെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ തനിക്ക് മർദ്ദനമേറ്റ വിവരം വിളിച്ചറിയിച്ചു. തുടർന്ന് അവിടെ നിന്നും ജോയി എന്ന പേരുള്ള പൊലീസുദ്യോഗസ്ഥൻ എത്തുകയും ചെയ്തു. മൂക്കിൽ നിന്നും ചോര വരികയും ശ്വാസം മുട്ടുകയും ചെയ്ത തന്നെ ആശുപത്രിയിലാക്കാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ല എന്നും ബിനി പറയുന്നു. പിന്നീട് വീട്ടുകാരെ വിവരം അറിയക്കുകയും അവർ വന്ന് ബിനിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.

കുറുംപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തനിക്കേറ്റ പീഡനം മുഴുവൻ പറഞ്ഞിട്ടും കൊലക്കുറ്റത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഭർത്താവിന്റെ സിപിഎം ബന്ധമാണെന്നും ബിനി പറയുന്നു. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയെങ്കിൽ മാത്രമേ കൊലക്കുറ്റത്തിന് കേസെടുക്കൂ എന്ന് പൊലീസ് പറഞ്ഞതായും ബിനി മറുനാടൻ മലയാളിയോട് പറഞ്ഞു. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പോയി ആത്മഹത്യ ചെയ്യുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP