Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അറേബ്യയിൽ ഇന്ന് 30 കോവിഡ് മരണങ്ങൾ കൂടി; രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 579 ആയി; വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത് 22,444 പേർ; സുരക്ഷാമുൻകരുതലുകൾ ശക്തമാക്കണമെന്ന് ഭരണകൂടം

സൗദി അറേബ്യയിൽ ഇന്ന് 30 കോവിഡ് മരണങ്ങൾ കൂടി; രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 579 ആയി; വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത് 22,444 പേർ; സുരക്ഷാമുൻകരുതലുകൾ ശക്തമാക്കണമെന്ന് ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്​: കോവിഡ് ബാധിച്ച്​ സൗദി അറേബ്യയിൽ ഇന്ന് 30 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 579 ആയി. മക്ക (9), ജിദ്ദ (13), റിയാദ്​ (9), മദീന (2), ത്വാഇഫ്​ (1), തബൂക്ക്​ (2) എന്നിവിടങ്ങളിലാണ്​ മരണം. 2369 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 68159 ആയി. പുതുതായി 2171 പേർക്ക്​ കോവിഡ്​ പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ്​ പോസിറ്റീവായവരുടെ എണ്ണം 91182 ആയി​. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,444 ആളുകൾ ചികിത്സയിലുണ്ട്​. ഇതിൽ 1321 പേരുടെ നില ഗുരുതരമാണ്​. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. 24 മണിക്കൂറിനിടെ 16,976 ​േകാവിഡ്​ പരിശോധനകളാണ്​ നടന്നത്​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 870,963 ആയി​. ബുധനാഴ്​ച ഒമ്പത്​​​ പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 239 ഉം 13​ പേർ മരിച്ചതിനാൽ​ ജിദ്ദയിൽ 187 ഉം ആയി​. കോവിഡ്​ വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 171 ആണ്​.

കോവിഡ് മരണങ്ങൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകൾ ശക്തമാക്കണമെന്ന് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മൂ​ക്കും വാ​യും മൂ​ടും​വി​ധം മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​ത്​ വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു അ​ൽ​അ​ലി പ​റ​ഞ്ഞു. പ​ല ആ​ളു​ക​ളും ആ​രോ​ഗ്യ​സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ശ​രി​യാ​യ രീ​തി​യി​ൽ പാ​ലി​ക്കു​ന്നി​ല്ല. ഇ​ത് രോ​ഗ​പ്പ​ക​ർ​ച്ച​ക്ക്​ വ​ലി​യ കാ​ര​ണ​മാ​ണ്. വ​രും​ഘ​ട്ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ പാ​ലി​ക്ക​ൽ വ​ള​രെ പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ൽ, ത​നി​ച്ചി​രി​ക്കു​മ്പോ​ഴും മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന്​ വ​ള​രെ അ​ക​ന്നാ​ണെ​ങ്കി​ലും മാ​സ്​​ക്​ ധ​രി​ക്ക​ൽ അ​ത്ര നി​ർ​ബ​ന്ധ​മി​ല്ല.

അ​തു​പോ​ലെ ഓ​ഫി​സു​ക​ളി​ൽ മ​റ്റാ​രു​മി​ല്ലെ​ങ്കി​ലും കാ​റി​നു​ള്ളി​ൽ അ​ട​ച്ചി​ട്ട്​ ത​നി​ച്ചാ​ണെ​ങ്കി​ലും മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്കി​ട​യി​ൽ ര​ണ്ടു​ മീ​റ്റ​റി​ൽ കൂ​ടു​ത​ൽ അ​ക​ലം പാ​ലി​ക്ക​ണം. കൈ ​ഇ​ട​ക്കി​ടെ അ​ണു​മു​ക്ത​മാ​ക്കി​ക്കൊ​ണ്ടി​രി​ക്ക​ണം. ഹ​സ്​​ത​ദാ​ന​വും വ​സ്​​തു​ക്ക​ളു​ടെ ഉ​പ​രി​ത​ല സ്​​പ​ർ​ശ​ന​വും ഒ​ഴി​വാ​ക്ക​ണം. സം​ഘം​ചേ​ര​ലും രോ​ഗ​പ്പ​ക​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. ആ​രോ​ഗ്യ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ശി​ക്ഷാ​ന​ട​പ​ടി​ക​ളും ഒ​ഴി​വാ​യി​ക്കി​ട്ടാ​ന​ല്ല. മ​റി​ച്ച്​ സ്വ​ന്ത​വും മ​റ്റു​ള്ള​വ​രു​ടെ​യും ആ​രോ​ഗ്യ​ര​ക്ഷ​ക്കാ​ണെ​ന്നും അ​​ദ്ദേ​ഹം​ പ​റ​ഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP