Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബൂക്ക പൊളിയാ..! അബു സലീമിന്റെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് 'ടൊവിനോ തോമസ്; ഇച്ചായൻ കിടുവല്ലെയെന്ന് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയയിൽ നടൻ അബു സലിം തുടങ്ങിവച്ച ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ തോമസ്. വ്യത്യസ്ത തരത്തിലുള്ള ഒരു പുഷ്അപ്പ് രീതിയായിരുന്നു അബു സലിം ചലഞ്ചിനായി തിരഞ്ഞെടുത്തത്. മലയാളത്തിലെ യുവ നായകന്മാരായ ടൊവിനോയെയും ഉണ്ണിമുകുന്ദനെയും തന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ക്ഷണിക്കുകയും ചെയ്തു.

ഇപ്പോഴിതാ ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന ടൊവിനോയുടെ വിഡിയോയാണ് വൈറലാകുന്നത്. അബു സലിം ശരീരഭംഗി നിലനിർത്തുന്ന രീതി തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് എന്ന് കുറിച്ചാണ് ടൊവിനോ ചലഞ്ച് വിഡിയോ പങ്കുവച്ചത്. #abukkaschallenge എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.

ടൊവിനോയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. മച്ചാനെ തകർത്തു, ഇച്ചായൻ കിടുവല്ലേ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. അബു സലിമിന്റെ പ്രായത്തിലും ഈ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമോ എന്ന് നോക്കണം എന്നും ചിലർ പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP