Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകർക്ക് കരുത്തേകാൻ കേന്ദ്ര സർക്കാർ; 1955-ലെ അവശ്യവസ്തു നിയമത്തിൽ ഭേദ​ഗതി; കാർഷികമേഖലയെ പാടെ മാറ്റിമറിക്കുന്ന തീരുമാനമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

കർഷകർക്ക് കരുത്തേകാൻ കേന്ദ്ര സർക്കാർ; 1955-ലെ അവശ്യവസ്തു നിയമത്തിൽ ഭേദ​ഗതി; കാർഷികമേഖലയെ പാടെ മാറ്റിമറിക്കുന്ന തീരുമാനമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർഷകർക്ക് ഇനിമുതൽ തങ്ങളുടെ ഉത്പന്നങ്ങൾ സംഭരിക്കാനും വിപണിയിൽ വിതരണം ചെയ്യാനും മികച്ച വില ഉറപ്പാക്കാനും സാധിക്കും. ഇതിനായി 1955-ലെ അവശ്യവസ്തു നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. കർഷകരെ പിന്തുണയ്ക്കുന്നതിനായി അവശ്യവസ്തു നിയമം ഭേദഗതി ചെയ്യുമെന്ന് ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

കർഷക സൗഹൃദമായ ഭേദഗതിയാണ് നിയമത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഇത് പ്രകാരം മികച്ച വില കിട്ടുന്നിടത്ത് കർഷകർ ഉത്‌പന്നങ്ങൾ വിൽക്കാം. നിയമം ഭേദഗതി ചെയ്യാനുള്ള ചരിത്രപ്രധാനമായ ഈ തീരുമാനം കർഷകർക്ക് ഗുണം ചെയ്തുകൊണ്ട് കാർഷികമേഖലയെ പാടെ മാറ്റിമറിക്കുന്നതായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. മൊത്തക്കച്ചവടക്കാർ, സംസ്ക്കരണ രംഗത്തുള്ളവർ, കയറ്റുമതിക്കാർ എന്നിവർക്ക് തങ്ങളുടെ വ്യാപാരത്തിന്റെ തോതനുസരിച്ചു കാർഷികോത്‌പന്നങ്ങൾ സൂക്ഷിക്കാനുള്ള അവസരമൊരുക്കിക്കൊണ്ടാണ് ഈ നിയമം ഭേദഗതി ചെയ്തത്.

അവശ്യവസ്തുക്കൾ സ്വകാര്യവ്യക്തികൾ പരിധിയിൽ കൂടുതൽ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായി 1955-ലാണ് അവശ്യവസ്തുനിയമം പ്രാബല്യത്തിൽ വരുത്തിയത്. അവശ്യവസ്തുനിയമത്തിന്റെ പരിധിയിൽനിന്നു ഭക്ഷ്യധാന്യങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ്, എണ്ണവിത്തുകൾ, ഭക്ഷ്യഎണ്ണകൾ എന്നിവയെ ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP