Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തു ഇന്ന് 82 പേർക്ക് കോവിഡ്; വിദേശത്ത് നിന്ന് മടങ്ങിയത് 53 പേർ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയത് 19 പേരും; 24 പേർക്ക് രോഗമുക്തി; അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1494 പേർക്ക്; 632 പേർ ചികിത്സയിൽ; 160304 പേർ നിരീക്ഷണത്തിൽ; ഹോട്ട്‌സ്‌പോട്ടുകൾ 128 ആയി; പുറത്ത് നിന്നുള്ളവർ വരാൻ തുടങ്ങിയപ്പോൾ രോഗബാധിതരുടെ എണ്ണം ഉയർന്നെങ്കിലും സമ്പർക്ക പകർച്ചാതോത് പിടിച്ചുനിർത്താനായെന്നും മുഖ്യമന്ത്രി

സംസ്ഥാനത്തു ഇന്ന്  82 പേർക്ക്  കോവിഡ്; വിദേശത്ത് നിന്ന് മടങ്ങിയത് 53 പേർ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയത് 19 പേരും;  24 പേർക്ക് രോഗമുക്തി; അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1494 പേർക്ക്; 632 പേർ ചികിത്സയിൽ; 160304 പേർ നിരീക്ഷണത്തിൽ; ഹോട്ട്‌സ്‌പോട്ടുകൾ 128 ആയി; പുറത്ത് നിന്നുള്ളവർ വരാൻ തുടങ്ങിയപ്പോൾ രോഗബാധിതരുടെ എണ്ണം ഉയർന്നെങ്കിലും സമ്പർക്ക പകർച്ചാതോത് പിടിച്ചുനിർത്താനായെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് 82 പേർക്ക് കോവിഡ്. വിദേശത്ത് നിന്നെത്തിയത് 53 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയത് 19 പേരും. 5 പേർക്ക് രോഗബാധ സമ്പർക്കം വഴി. 24പേർക്ക് രോഗമുക്തിയുണ്ടായി. അഞ്ച് ആരോഗ്യ പ്രവർത്തർക്ക് കൂടി കോവിഡ് ബാധിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം - 14, മലപ്പുറം - 11, ഇടുക്കി - 9, കോട്ടയം - 8, ആലപ്പുഴ - 7, കോഴിക്കോട് - 7, പാലക്കാട് - 5, കൊല്ലം - 5, എറണാകുളം - 5, തൃശ്ശൂർ - 4, കാസർകോട് - 3, കണ്ണൂർ - 2, പത്തനംതിട്ട - 2. ഇന്ന് 4004 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1494 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 632 പേർ ചികിത്സയിലാണ്.

24 പേർ ഇന്ന് കോവിഡ് മുക്തരായി. നെഗറ്റീവായരുടെ ജില്ല തിരിച്ചുള്ള കണക്ക് - തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂർ രണ്ട് കാസർകോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.

160304 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1440 പേരാണ് ഇവരിൽ ആശുപത്രിയിലുള്ളത്. 158681 പേർ ക്വാറന്റീനിൽ. 241 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73712 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 69606 എണ്ണം നെഗറ്റീവാണ്. സെന്റിനൽസ് സർവ്വേയുടെ ഭാഗമായി മുൻഗണനാ വിഭാഗത്തിലെ 16711 സാമ്പിളുകൾ ശേഖരിച്ചതിൽ 15264 എണ്ണം നെഗറ്റീവായി.

ഹോട്ട്‌സ്‌പോട്ടുകൾ 128 ആയി. വിദേശത്തോ ഇതര സംസ്ഥാനത്തോ കഴിയുന്ന സഹോദരങ്ങളിൽ ഈ ഘട്ടത്തിൽ തിരിച്ച് വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടുവരാനും ആരോഗ്യസുരക്ഷ ഉറപ്പാക്കനുമാണ് സർക്കാർ ശ്രമിക്കുന്നത്. ദിവസേന ആളുകൾ വരുന്നുണ്ട്. സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

വൈദ്യപരിശോധന, ക്വാറന്റൈൻ, സ്രവ പരിശോധന, പോസിറ്റീവാകുന്നവർക്ക് ചികിത്സ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ നിരീക്ഷണം ഇതൊക്കെ ചിട്ടയായി ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് ആളുകൾ വരാൻ തുടങ്ങിയപ്പോൾ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു. സമ്പർക്കത്തിലൂടെ രോഗം പകരുന്ന തോത് പിടിച്ചുനിർത്താനായി. മെയ് ഏഴ് മുതലാണ് വന്ദേ ഭാരത് പരിപാടി മുഖേന പ്രവാസികൾ തിരികെ വന്നത്. ജൂൺ രണ്ട് വരെ 140 വിമാനങ്ങളിൽ 24333 പേരാണ് തിരിച്ചെത്തിയത്. മൂന്ന് കപ്പൽ വഴി 1488 പേരും വിദേശത്ത് നിന്നെത്തി. മൊത്തം 25821 പേരാണ് വിദേശത്ത് നിന്നെത്തിയത്.

വന്ദേഭാരതത്തിന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനവും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകി. വന്ദേ ഭാരത്തിന്റെ രണ്ടാം ഘട്ടത്തിൽ ജൂൺ മാസത്തിൽ ഒരു ദിവസം 12 വിമാനമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അത് സംസ്ഥാനം അംഗീകരിച്ചു.

ജൂണിൽ 360 വിമാനങ്ങൾ വരണം. ജൂൺ മൂന്ന് മുതൽ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. കേരളം അനുമതി നൽകിയ 324 വിമാനങ്ങൾ ജൂൺ മാസത്തിലേക്ക് ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. കേന്ദ്രം ഉദ്ദേശിച്ച രീതിയിൽ വിമാനം പ്രവർത്തനത്തിന് അവർക്ക് സാധിക്കുന്നില്ല. അതിൽ കുറ്റപ്പെടുത്താനാവില്ല. വലിയൊരു ദൗത്യമായതിനാൽ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നൽകിയതിൽ ബാക്കിയുള്ള 324 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്താൽ ഇനിയും വിമാനങ്ങൾക്ക് അനുമതി നൽകും.വന്ദേ ഭാരത് മിഷനിൽ ഇനി എത്ര വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചു. വിവരം ലഭിച്ചാൽ അനുമതി നൽകും. 40 ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. 26 ചാർട്ടേർഡ് വിമാനങ്ങൾ ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. അത് പൂർത്തിയായാൽ ഇനിയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകും. ഇനി ഒരു വിമാനത്തിനോടും സംസ്ഥാനം നോ പറഞ്ഞിട്ടില്ല.

വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാൻ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാർട്ടർ ചെയ്യുന്നത് സംസ്ഥാനം എതിർത്തിട്ടില്ല. യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ചാർട്ടേർഡ് വിമാനത്തിൽ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നൽകുമ്പോൾ മുൻഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

മറ്റു വ്യവസ്ഥകളൊന്നുമില്ല. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താത്പര്യം പരിഗണിച്ചാണ്. സ്വകാര്യ വിമാനക്കമ്പനികൾ പ്രവാസികളെ തിരിച്ചെത്തിക്കാൻ അനുവാദം ചോദിച്ചു. അതിനും അനുവാദം നൽകും. സ്‌പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് കേരളത്തിലേക്ക് അനുമതി നൽകി. ഒരു ദിവസം 10 എന്ന കണക്കിൽ ഒരു മാസം കൊണ്ട് ഇത്രയും വിമാനം വരും. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ കൊണ്ടുവരുമെന്നാണ് സ്‌പൈസ് ജെറ്റിന്റെ നിബന്ധന. അബുദാബിയിലെ ഒരു സംഘടന 40 ചാർട്ടേർഡ് വിമാനത്തിന് അനുവാദം ചോദിച്ചു, അതും നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP