Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിയിൽ സ്ഥിരപ്പെടുത്താത്തതിൽ മനോവിഷമം; ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കി; കടുംകൈക്ക് മുതിർന്നത് പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ്

ജോലിയിൽ സ്ഥിരപ്പെടുത്താത്തതിൽ മനോവിഷമം; ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കി; കടുംകൈക്ക് മുതിർന്നത് പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് സത്യ ദേവി (56) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ 20 വർഷക്കാലത്തിൽ ഏറെയായി ഇവർ കളക്ഷൻ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു.

ജോലിയിൽ സ്ഥിരപ്പെടുത്താത്തതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന ആവശ്യപ്പെട്ട് ഇവർ പലതവണ ബാങ്ക് ഭരണസമിതിക്ക് അപേക്ഷകൾ നൽകിയിരുന്നു. അടുത്ത കാലത്ത് നിയമനം നടന്നപ്പോഴും ഇവരെ പരിഗണിക്കപ്പെട്ടിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP