Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ ഫണ്ട് തട്ടിച്ച കേസ്; 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; പ്രതികൾക്ക് ജാമ്യം; ഇനിയും അറസ്റ്റിലാകാനുള്ളത് മൂന്ന് പേർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളത്ത് പ്രളയ ഫണ്ട് തട്ടിച്ച കേസിൽ മൂന്നു പ്രതികൾക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ പ്രതികൾ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ്. ഒന്നാം പ്രതി വിഷ്ണു, രണ്ടാം പ്രതി മഹേഷ്, ആറാം പ്രതി നിധിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ഈ കേസിൽ ഇപ്പോഴും മൂന്നു പ്രതികൾ പിടിയിലാകാനുണ്ട്. സിപിഎം നേതാവ് അൻവർ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരും രണ്ടാം പ്രതി മഹേഷിന്റെ ഭാര്യയുമാണ് പിടിയിലായത്. ഇന്നലെ നിധിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ വന്നിരുന്നുവെങ്കിലും ഗുരുതരമായ കേസ് ആയതിനാൽ ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാൽ 90 ദിവസം പൂർത്തിയായതോടെ കുറ്റപത്രം നൽകിയില്ലെന്ന സാങ്കേതിക കാരണങ്ങളാൽ ജാമ്യം അനുവദിക്കുകയായിരുന്നു.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി വിഷ്ണുവിനെതിരെ ക്രൈംബ്രാഞ്ച് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ജയിലിലെത്തി അറസ്റ്റു രേഖപ്പെടുത്തിയിരുന്നില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP