Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിന്റെ മറവിൽ പമ്പ-ത്രിവേണിയിലെ മണലെടുപ്പ് വൻ കൊള്ള; കണ്ണൂർ ആസ്ഥാനമായ കമ്പനിക്ക് സൗജന്യമായി മണലെടുക്കാൻ അനുമതി നൽകിയത് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും താൽപര്യപ്രകാരം; സമഗ്രാന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

പ്രളയത്തിന്റെ മറവിൽ പമ്പ-ത്രിവേണിയിലെ മണലെടുപ്പ് വൻ കൊള്ള; കണ്ണൂർ ആസ്ഥാനമായ കമ്പനിക്ക് സൗജന്യമായി മണലെടുക്കാൻ അനുമതി നൽകിയത് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും താൽപര്യപ്രകാരം; സമഗ്രാന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചും വനംമന്ത്രിയെ നോക്കുകുത്തിയാക്കിയും പ്രളയത്തിന്റെയും കോവിഡിന്റെയും മറവിൽ നടന്ന വൻ കൊള്ളയാണ് മണൽക്കടത്തെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പമ്പ-ത്രിവേണിയിലെ മണലെടുപ്പ്, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം, ഡാമുകളിലേയും പുഴകളിലേയും മണലെടുക്കാനുള്ള അനുമതി ഉൾപ്പെടെയുള്ള നീക്കം അഴിമതിക്ക് കളമൊരുക്കുകയാണ്. മുഖ്യമന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും പിന്തുണയോടെ സംസ്ഥാനത്ത് വീണ്ടും മണൽമാഫിയ സജീവമാകുന്നു. പ്രളയം നേരിടാനെന്ന വ്യാജേന പുഴകളിലെ മണ്ണ് ധൃതിപിടിച്ച് നീക്കുന്നത് സംശയാസ്പദമാണ്.

വനംവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പമ്പത്രിവേണിയിലെ മണൽക്കടത്ത്. ഒരു ലക്ഷം മെട്രിക് ടൺ മണലാണ് ഇവിടെയുള്ളത്. സിപിഎം.ജില്ലാ സെക്രട്ടേറിയേറ്റംഗം സി.കെ.ഗോവിന്ദൻ ചെയർമാനായ കണ്ണൂർ ആസ്ഥാനമായ കമ്പനിക്ക് സൗജന്യമായി മണലെടുക്കാനാണ് ഇപ്പോൾ അനുമതി നൽകിയത്.മുൻ ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് തൊട്ടുമുൻപ് ഹെലികോപ്ടർ മാർഗം എത്തിയാണ് മണലെടുപ്പിന് ഉത്തരവ് നൽകിയത്. ഇതിലൂടെ കണ്ണൂരുകാരായ മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടേയും താൽപ്പര്യം വ്യക്തമാണ്. ഈ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തോട്ടപ്പള്ളിയിലും സമാന ഇടപെടലാണ് സർക്കാർ നടത്തിയത്. പ്രളയത്തിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് കരിമണൽ ഖനനത്തിന് ഒത്താശ നൽകിയത്. രണ്ട് ലക്ഷം ടൺമണലാണ് പൊഴിമുഖത്ത് നിന്നും കൊണ്ടുപോകാനാണ് കെ.എം.എ.എല്ലിന് അനുമതി നൽകിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP