Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേവികയുടെ മരണം ഹൃദയഭേദകം; ഓൺലൈൻ പഠനം ലഭ്യമല്ലാത്തതിനാൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മരണത്തിൽ വേദന പങ്കുവച്ച് ഹൈക്കോടതിയും; വിദ്യാഭ്യാസ അവകാശനിയമം നിലനിൽക്കെ ഇങ്ങനെ സംഭവിച്ചതെന്നും ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനി ദേവികയുടെ ആത്മഹത്യയിൽ തീവ്രവേദന പ്രകടിപ്പിച്ച് ഹൈക്കോടതി. ഹൃദയഭേദകം എന്നായിരുന്നു കോടതിയുടെ പരാമർശം. വിദ്യാഭ്യാസ അവകാശനിയമം നിലനിൽക്കെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സിബിഎസിഇ സ്‌കൂളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് പരാമർശം. പൊതുതാൽപര്യമുള്ളതിനാൽ സിബിഎസ്ഇയുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന് വിട്ടു

വിദ്യാർത്ഥിനിയുടെ മരണത്തിൽ ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്‌ക്കൂളിലെ അദ്ധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ക്ലാസ് അദ്ധ്യാപകൻ പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാർത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്‌കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാർത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ പറയുന്നു.

വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണെന്ന വിഷമം മകൾ പങ്കുവെച്ചിരുന്നതായും രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു.

പണം ഇല്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ കഴിയാഞ്ഞതും സ്!മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും മാതാപിതാക്കൾ പറയുന്നു. ദേവികയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP