Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യം വിതരണം ചെയ്യാൻ കാട്ടിയ ജാഗ്രതയും ഉത്സാഹവും പ്രവാസികളെ മടക്കി കൊണ്ടു വരണമെന്ന കാര്യത്തിലും വേണമെന്ന പരിഹാസവുമായി ഉമ്മൻ ചാണ്ടി; വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ആരാധനാലയങ്ങൾ തുറക്കണമെന്നും മുൻ മുഖ്യമന്ത്രി; ഓൺലൈൻ ക്ലാസ് മുന്നൊരുക്കമില്ലാതെ പാളിയെന്നും ആരോപണം

മദ്യം വിതരണം ചെയ്യാൻ കാട്ടിയ ജാഗ്രതയും ഉത്സാഹവും പ്രവാസികളെ മടക്കി കൊണ്ടു വരണമെന്ന കാര്യത്തിലും വേണമെന്ന പരിഹാസവുമായി ഉമ്മൻ ചാണ്ടി; വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ആരാധനാലയങ്ങൾ തുറക്കണമെന്നും മുൻ മുഖ്യമന്ത്രി; ഓൺലൈൻ ക്ലാസ് മുന്നൊരുക്കമില്ലാതെ പാളിയെന്നും ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് കോവിഡ് 19 നിബന്ധനകൾക്ക് വിധേയമായി ആരാധനാലയങ്ങൾ തുറക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

മടങ്ങിവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തിയിട്ടേ ഇനി ക്ലാസ് തുടങ്ങാവൂ എന്നും ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചു.

പ്രവാസികളുടെ മടക്കത്തിന്റെ കാര്യത്തിലും സ്‌കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സർക്കാരിന്റെ മുന്നൊരുക്കങ്ങൾ അമ്പേ പാളി. ഇത് ഗൾഫിൽ 160ലധികം മലയാളികളുടെയും ദേവിക എന്ന 14കാരിയായ ദളിത് വിദ്യാർത്ഥിനിയുടെയും ജീവനെടുത്തു.

മദ്യം വിതരണം ചെയ്യാൻ കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യങ്ങളിലും ഉണ്ടാകണമെന്ന് ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP