എൻഡോസൾഫാൻ ദുരന്ത നഷ്ടപരിഹാരക്കേസിൽ 13 കമ്പനി എം.ഡിമാർക്ക് കാര്യ വിവര പത്രിക ഹാജരാക്കാൻ തിരുവനന്തപുരം സബ് കോടതിയുടെ അന്ത്യശാസനം; 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടാൻ സർക്കാർ ഫയൽ ചെയ്ത കേസിൽ അതിവേഗ നടപടിയുമായി കോടതി; സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത 2 കമ്പനി എംഡിമാരെ എക്സ്പാർട്ടിയാക്കിയും ഇടപെടൽ; കാസർകോട്ടെ വിഷ പ്രയോഗത്തിൽ ഖജനാവിനുണ്ടായ നഷ്ടം പരിഹരിക്കാനുള്ള കേസ് അടുത്ത ഘട്ടത്തിലേക്ക്
അഡ്വ നാഗരാജ്
തിരുവനന്തപുരം : കാസർഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവ നാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച കേസിൽ പ്ലാന്റേഷൻ കോർപ്പറേഷനടക്കം 13 കമ്പനികളുടെ മാനേജിങ് ഡയറക്ടർമാർ ജൂലൈ 2 നകം കാര്യ വിവര പത്രിക കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം സബ് കോടതിയുടെ അന്ത്യശാസനം.
സിവിൾ നടപടി ക്രമത്തിലെ ഉത്തരവ് 8 ചട്ടം 1 പ്രകാരം പ്രതിക്ക് സമൻസ് കൈപ്പറ്റി 30 ദിവസത്തിനകം കാര്യ വിവര പത്രിക സമർപ്പിക്കാഞ്ഞതിനാലാണ് കോടതിയുടെ അന്ത്യശാസനം. സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ വാദിയായി ഫയൽ ചെയ്ത നഷ്ടപരിഹാരക്കേസിലാണ് പ്രതികളായ 14 കമ്പനി മേധാവിമാരോട് കോടതിയിൽ ഹാജരാകാൻ സബ് കോടതി ഉത്തരവിട്ടത്. അതേ സമയം സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത കേസിലെ മറ്റു പ്രതികളായ രണ്ടു കമ്പനി എം.ഡി മാരെ സബ് ജഡ്ജി സി.ആർ.ബിജുകുമാർ എക്സ്പാർട്ടിയാക്കി ഉത്തരവിട്ടു.
എട്ടാം പ്രതിയായ കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് കമ്പനി എം.ഡി , പതിമൂന്നാം പ്രതി മധുസൂദൻ ഇൻഡസ്ട്രീസ് കമ്പനി എം.ഡി എന്നിവരെയാണ് ഹാജരാകാത്ത വീഴ്ചക്ക് അവർക്ക് ഒന്നും പറയാനില്ലെന്ന നിഗമനത്തിൽ (അവരുടെ ഭാഗം കേൾക്കാതെ) അവർക്കെതിരെ നഷ്ടപരിഹാര വിധിന്യായം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി എക്സ്പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 9 റൂൾ 6 പ്രകാരമാണ് രണ്ടു പ്രതികളെയും എക്സ്സ്പാർട്ടിയാക്കിയത്. അന്യായപ്പട്ടിക സംഖ്യയായ 161 കോടി രൂപയുടെ 1 /15 തുക വീതം പ്രതികളിൽ നിന്ന് ഈടാക്കിയെടുക്കുന്നതിന് മുന്നോടിയായാണ് എക്സ് പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയിൽ ഹാജരായ ഒന്നാം പ്രതി ബെയർ ഇന്ത്യ ലിമിറ്റഡ് കമ്പനി എം.ഡി സിവിൾ നിയമ നടപടി ക്രമത്തിലെ ഓർഡർ 8 റൂൾ 1 പ്രകാരം തർക്കം കാണിച്ച് കാര്യ വിവര പത്രിക സമർപ്പിച്ചു. നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ എൻഡോസൾഫാൻ കീടനാശിനിയുടെ നിർമ്മാണ കമ്പനികളായ ബെയർ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയർ, ഭാരത് പൾവേർസിങ് മിൽസ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാർഡമം പ്രോസസ്സിങ് ആൻഡ് മാർക്കറ്റിങ്, കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കിൽപെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിൻ ആഗ്രോ കെമിക്കൽസ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ്, കർണ്ണാടക ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മധുസൂധൻ ഇൻഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റൽ ആഗ്രോ കെമിക്കൽസ് ലിമിറ്റഡ്, ഷാ വാലസ് ആൻഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്നിവരാണ് നഷ്ട പരിഹാരക്കേസിലെ 1 മുതൽ 16 വരെയുള്ള പ്രതികൾ.
സംസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലുള്ള വില്ലേജതിർത്തിക്കകമായതിനാലാണ് കേസ് തിരുവനന്തപുരം സബ് കോടതി ഫയലിൽ സ്വീകരിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിൽ കാസർഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എൻഡോസൾഫാൻ തളിച്ചത്. 2000 - 2002 വർഷം വരെയാണ് കീടനാശിനി തളിച്ചത്. എന്നാൽ 2003 ൽ മാത്രമാണ് എൻഡോസൾഫാൻ നിരോധനം സംസ്ഥാന സർക്കാർ കൊണ്ടു വന്നത്. എന്നിട്ടും കമ്പനികളുടെ സ്വാധീനം മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനായില്ല. വിഷാംശം, ശ്വസിച്ച 400 ഓളം ജനങ്ങൾ മരണപ്പെടുകയും അനവധി പേർക്ക് അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തു. കൂടാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ അംഗ ഭംഗങ്ങളുണ്ടാകുകയും മരണത്തോടും ജീവിതത്തോടും മല്ലിട്ട് ഭിന്നശേഷിക്കാരായും ജീവശ്ച്ചവമായി മാറുകയും ചെയ്തു.
കാസർഗോട്ടെയും സമീപ ജില്ലയിലെയും എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നൽകണമെന്ന് 2017ൽ സുപ്രീം കോടതി ഉത്തരവിട്ടു. തുടർന്ന് കോടതി നിർദ്ദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവർക്ക് 3 ലക്ഷം രൂപ വീതവുമാണ് സർക്കാർ നേരിട്ട് നഷ്ടപരിഹാരം നൽകിയത്. ഇപ്രകാരം സർക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിൾ കേസുമായി സർക്കാർ കോടതിയെ സമീപിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷൻ വാദിയായി 15 നിർമ്മാണ കമ്പനികൾക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീർത്ത് അടക്കാനുള്ള പണം പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽ ഇല്ലായിരുന്നു. അതിനാൽ കോട്ടയത്തെ കേസ് പിൻവലിച്ച ശേഷം സർക്കാർ വാദിയായി തിരുവനന്തപുരം കോടതിയിൽ പുതിയതായി കേസ് ഫയൽ ചെയ്യുകയായിരുന്നു.
പതിനാറാം പ്രതിയായ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്നും സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ല. സിവിൾ നിയമപ്രകാരം അവശ്യ കക്ഷിയായി മാത്രം പ്രതിസ്ഥാനത്ത് ചേർത്തതാണ്. സിവിൾ നിയമ പ്രകാരം അവശ്യ കക്ഷികളെ കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യാത്ത പക്ഷം അക്കാരണത്താൽ തന്നെ കേസ് തള്ളിപ്പോകുന്നതാണ്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 1 റൂൾ 9 പ്രകാരമാണ് അവശ്യ കക്ഷിയെ കേസിൽ കക്ഷി ചേർക്കാത്ത പക്ഷവും അനാവശ്യമായി കക്ഷികളെ ( കേസുമായി ബന്ധമില്ലാത്തവരെ തെറ്റായി ) ചേർക്കുന്ന പക്ഷവും സിവിൾ കേസ് കോടതി തള്ളിക്കളയുന്നത്.
പ്രതികൾക്കുള്ള സമൻസുത്തരവ് നടപ്പിലാക്കാൻ പ്രതികളുടെ വാസസ്ഥലം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലാ കോടതിയിലെ നാസറേറ്റ് വിഭാഗത്തിലെ അമീന്മാരോട് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്.
Stories you may Like
- എൻഡോസൾഫാൻ ദുരിതബാധിതൻ തൂങ്ങിമരിച്ച നിലയിൽ
- രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കലാപശ്രമം, 'ബുൾഡോസർ' പ്രയോഗവുമായി അധികൃതർ
- 'സഹജീവനം സ്നേഹഗ്രാമം' ഒന്നാംഘട്ടം നാളെ നാടിനു സമർപ്പിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു
- 12 കാരിയെ ബലാൽസംഗം ചെയ്ത പ്രതികളുടെ വീട് ഇടിച്ചുനിരത്തി
- നാല് ബഡ്സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍