Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂഫിയും സുജാതയും ഓൺലൈൻ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പേരിൽ മാത്രം; ഒടിടി റിലീസ് വിവാദത്തിൽ മറുപടിയുമായി വിജയ് ബാബു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജയസൂര്യ നായകനായ സൂഫിയും സുജാതയും ഓൺലൈൻ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറില്ലെന്ന് നിർമ്മാതാവ് വിജയ് ബാബു. റിലീസിനെ ചൊല്ലിയുണ്ടായ വിവാദം തെറ്റിദ്ധാരണയുടെ പുറത്താണെന്നും വിജയ് ബാബു പ്രതികരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മലയാള സിനിമയിലെ ഏറ്റവും വലിയ ചർച്ചാവിഷയം ഓൺലൈൻ റിലീസ് ആയിരുന്നു.

വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും ഒടിടി റിലീസിന് തീരുമാനിച്ചതോടെയാണ് ഓൺലൈൻ റിലീസ് ചർച്ചയായത്. ഇതോടെ വിജയ് ബാബുവിന്റെ സിനിമകൾ ഇനി തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഉടമകളും തീരുമാനിച്ചു.

ഇതെല്ലാം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നെന്ന് വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മലയാളത്തിലെ മുഴുവൻ സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണെന്ന തെറ്റിദ്ധാരണ തിയ്യേറ്റർ ഉടമകൾക്കുണ്ടായി. സൂഫിയും സുജാതയും ഒടിടി പ്ലാറ്റ്‌ഫോമിൽ തന്നെ റിലീസ് ചെയ്യുമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

തിയ്യേറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മറ്റ് പല നിർമ്മാതാക്കളും ഒടിടി റിലീസിന് താൽപര്യം കാണിച്ചിരുന്നു. എന്നാൽ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നതിനാൽ പിന്മാറി. തിയ്യേറ്റർ ഉടമകളെ പിണക്കേണ്ടി വരുമെന്നതും തീരുമാനത്തിന് ഒരു കാരണമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP