Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ ദേവഗൗഡയുടെ പേരും സജീവം; ജനതാദളിന് ഒറ്റയ്ക്ക് പിന്തുണയ്ക്കാൻ കഴിയില്ലെന്ന് ഇരിക്കെ കോൺഗ്രസ് പിന്തുണച്ചേക്കുമെന്ന സൂചനകളും; കോൺഗ്രസുമായി ചർച്ചകൾക്ക് വഴി തേടി ജെ.ഡി.എസ്; വഴങ്ങാതെ സിദ്ധരാമയ്യും; കോൺഗ്രസ്-ജനതാദൾ കൂട്ടുകെട്ടിന് വീണ്ടും പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിലെ 4 രാജ്യസഭാ സീറ്റുകളിലേക്ക് 19ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, സ്ഥാനാർത്ഥിപ്പട്ടികയിൽ ദേവെഗൗഡയുടെ പേരും സജീവം. 34 അംഗങ്ങളുള്ള ജനതാ ദളിന് ഒറ്റയ്ക്ക് ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിയില്ലെന്നിരിക്കെ, ഗൗഡ കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തിയേക്കുമെന്നാണ് അഭ്യൂഹം. 222 അംഗങ്ങളുള്ള നിയമസഭയിൽ 117 എംഎൽഎമാരുള്ള ബിജെപിക്ക് 2 പേരെ വിജയിപ്പിക്കാം. 68 എംഎൽഎമാരുള്ള കോൺഗ്രസിന് ഒരാളെയും.ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത് 44 വോട്ടുകൾ.

കഴിഞ്ഞ ലോക്‌സഭയിൽ കോൺഗ്രസ് കക്ഷിനേതാവായിരുന്ന മല്ലികാർജുൻ ഖർഗെ ആയിരിക്കും കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി എന്നാണു സൂചന. 34 എംഎൽഎമാരുള്ള ദളിന് ഒറ്റയ്ക്ക് വിജയം സാധ്യമല്ലെന്നിരിക്കെ കോൺഗ്രസിന്റെ ബാക്കി വോട്ടുകൾക്കായുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ്. കുമാരസ്വാമി സർക്കാരിന്റെ പതനത്തിനുശേഷം കോൺഗ്രസും ദളും തമ്മിൽ സഖ്യമില്ലെന്നിരിക്കെ ദേവെഗൗഡയെ പിന്തുണയ്ക്കുന്നതിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അനുകൂലിക്കുന്നില്ല.

എങ്കിലും, മുൻ പ്രധാനമന്ത്രി കൂടിയായ ഗൗഡയെ രാജ്യസഭയിലെത്തിക്കുന്നത് പ്രതിപക്ഷ ഐക്യത്തിനു ഗുണം ചെയ്യുമെന്നതിനാൽ കോൺഗ്രസ് ദേശീയ നേതൃത്വം അനുകൂലിച്ചുകൂടെന്നില്ല. അതേ സമയം കർണാടകയിലെ മന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശ വാദം ഉന്നയിക്കുന്ന പാർട്ടിയിലെ വിമത എംഎ‍ൽഎമാരെ അനുയിപ്പിക്കാൻ മുഖ്യമന്ത്രി യെദ്യൂരപ്പ ശ്രമം തുടങ്ങി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചാൽ മന്ത്രിസഭാ വികസനത്തിനു തയാറാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വിമതരുമായി ചർച്ച നടത്താൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ, മന്ത്രി ജഗദീഷ് ഷെട്ടർ എന്നിവരെ നിയോഗിച്ചിട്ടുമുണ്ട്.

വടക്കൻ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാക്കളായ ഉമേഷ് കട്ടി, ബസനഗൗഡ പാട്ടീൽ യത്‌നൽ, രാജു ഗൗഡ തുടങ്ങി 15 ബിജെപി എംഎൽഎമാർ കഴിഞ്ഞ ദിവസം രഹസ്യയോഗം ചേർന്നതോടെയാണ് വീമത നീക്കം ശക്തമായത്.

ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ജലവിഭവമന്ത്രി രമേഷ് ജാർക്കിഹോളിക്ക് ഒരു ജില്ലയുടെ ചുമതല കൂടി നൽകി.രമേഷിന്റെ നേതൃത്വത്തിലാണ് 17 എംഎൽഎമാരെ കൂറുമാറ്റി കോൺഗ്രസ്ദൾ സഖ്യ സർക്കാരിനെ വീഴ്‌ത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP