Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത

ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്ര കൊലപാതകത്തിലെ ചോദ്യം ചെയ്യലിൽ കൊലപാതകത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സൂരജ്. പതിനൊന്ന് ദിവസം പട്ടിണിയിൽ ഇട്ട മൂർഖൻ പാമ്പിനെയാണ് ഉത്രയുടെ ഇടതു ഭാഗത്ത് ജാർതുറന്ന് പുറത്തുവിട്ട് കയ്യിൽ കടിപ്പിച്ചതെന്ന് പ്രതി സൂരജ്. മൂർഖന് ദേഷ്യം വരാനായിരുന്നു ഇത്. അണലി കടിച്ചിട്ടും മരിക്കാത്ത ഉത്രയെ മൂർഖൻ ആഞ്ഞു കൊത്തിയാലേ മരിക്കൂവെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

കൃത്യം നടത്തിയത് രാത്രി 12 നും 12.30 നും ഇടയിൽ അരണ്ട വെളിച്ചത്തിൽ. അതേ സമയം പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സൂരജിന്റെ അമ്മയേയും,സഹോദരിയേയും ചോദ്യം ചെയ്തു വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഏപ്രിൽ 24 മുതൽ മെയ്‌ 6 വരെ കുപ്പിക്കുള്ളിലായിരുന്ന മൂർഖൻ പാമ്പിനെ ഉത്രയുടെ ശരീരത്തിൽ തുറന്നു വിട്ടയുടൻ പാമ്പ് തന്റെ നേരെ ചീറ്റുകയും ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്ന് പ്രതി സൂരജ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. പാമ്പിന്റെ ചീറ്റലിൽ താൻ ഭയന്നു വിറച്ചു പോയെന്നും പ്രതി അന്വേഷണസംഘത്തോടു പറഞ്ഞു. ഉത്രയുടെ നേർക്ക് പാമ്പിനെ വലിച്ചെറിയുകയായിരുന്നുവെന്ന ആദ്യ മൊഴി കളവെന്ന് ഇതോടെ ബോധ്യമായി. മൂന്നു തവണയാണ് താൻ കെണി ഒരുക്കിയതെന്നും പക്ഷെ മൂന്നാം തവണ പ്ലാൻ വിജയിച്ചുവെന്നും പ്രതി പറഞ്ഞു. ഫെബ്രുവരി 29 ന് സ്റ്റെയർകേസിൽ അണലിയെ ഇട്ടശേഷം ഉത്രയോട് മുകൾ നിലയിൽ നിന്ന് ഫോൺ എടുത്തുകൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നു അന്നു പക്ഷെ ഉത്ര നിലവിളിച്ചതോടെ ചേരയായിരുന്നു എന്ന് വിശ്വസിപ്പിച്ച് പാമ്പിനെ ചാക്കിലാക്കി മാറ്റി.

ഇതേ പാമ്പിനെയാണ് രണ്ടാം ഊഴമായ മാർച്ച് രണ്ടിന് കടിപ്പിച്ചത്. ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ച ശേഷം ഉത്തരയുടെ പുറത്ത് വെച്ച് ചാക്കു തുറന്നപ്പോഴായിരുന്നു അണലി ഉത്തരയുടെ കാലിൽ കടിച്ചതെന്നും പ്രതി പറഞ്ഞു. അതും വെറുതെയായി. ഇതോടെയാണ് മൂർഖനെ കൂടുതൽ വീര്യത്തോടെ എത്തിച്ചത്. മൂർഖനെ കൊണ്ട് കടിപ്പിച്ചത് മെയ്‌ 7 ന് രാത്രി 12 നും 12.30 നും ഇടയിൽ അതും അരണ്ട വെളിച്ചത്തിൽ. അണലിയെ കൊണ്ട് കടിപ്പിച്ചത് മാർച്ച് 2 ന് രാത്രി 12.45 നും മെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. ഇതിനൊപ്പം സ്വർണം ഒളിക്കുന്നതിൽ ബന്ധുക്കൾ നൽകിയ സഹായവും സൂരജ് വിശദീകരിച്ചിട്ടുണ്ട്.

ഇതോടെ സൂരജ് തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് ഉറപ്പിക്കുകയാണ്. ഇനി കോടതിയിൽ ഇത് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകൾ വേണം. പാമ്പു പിടിത്തക്കാരൻ സുരേഷിനെ മാപ്പു സാക്ഷിയാക്കുന്നതും പരിഗണനയിലാണ്. എന്നാൽ പാമ്പിനെ കൈവശം വയ്ക്കുന്നത് അടക്കം പല കേസുകൾ സുരേഷിന് മുകളിൽ വരും. അതുകൊണ്ട് തന്നെ അന്തിമ വിചാരണയിൽ സുരേഷ് മൊഴി മാറ്റാൻ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് പൊലീസ് സുരേഷിനേയും ഉത്ര കൊലക്കേസിൽ പ്രതിയായി തന്നെ നിലനിർത്തുന്നത്. മാപ്പു സാക്ഷി കൂറുമാറില്ലെന്ന് ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഉത്രയുടെ ആന്തരികാവയവ പരിശോധനയും മൂർഖൻ പാമ്പിന്റെ പോസ്റ്റ് മോർട്ടവും മറ്റും കേസിൽ നിർണ്ണായകമാകും. സൂരജിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഉത്രയുടെ സ്വർണ്ണവും കേസിൽ നിർണ്ണായക തെളിവാണ്. ഉത്ര പാമ്പുകടിയേറ്റു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, പുനലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്, അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്, എന്നാൽ മൂന്ന് ദിവസത്തെ കസ്റ്റഡിക്കാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

ഉത്രയുടെ ഭർത്താവ് സൂരജിന്റെ പറക്കോടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്, സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവിൽ വീടിനു സമീപത്തെ റബർ തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു, കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു, ഈ മൊഴിയെത്തുടർന്നാണ് ഇന്നു പൊലീസ് ഇയാളെ ചോദ്യം ചെയ്തത്, തുടർന്നു സ്വർണം കുഴിച്ചിട്ടിരുന്ന സ്ഥലം സുരേന്ദ്രൻ പൊലീസിന് കാണിച്ച് കൊടുക്കുകയായിരുന്നു.

കൂടാതെ തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്, അതിനിടെ, ഉത്ര വധക്കേസിൽ കസ്റ്റഡിയിലെടുത്ത സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നാളെയാകും ഇതെന്നാണ് സൂചന. കേസിൽ ഉത്രയുടെ ഭർത്താവ് സുരജും സുഹൃത്ത് സുരേഷും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP