Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്നലെ യു കെ യിൽ മരിച്ചത് 324 പേർ; മരണം 50,000 പിന്നിട്ടതായി സമ്മതിച്ച് സർക്കാരും; ജൂലായ് ഓടെ മരണം പൂർണ്ണമായും ഇല്ലാതെയാവുമെന്ന് റിപ്പോർട്ട്; കോവിഡിനെ ബ്രിട്ടൻ കീഴടക്കുന്നതിങ്ങനെ

ഇന്നലെ യു കെ യിൽ മരിച്ചത് 324 പേർ; മരണം 50,000 പിന്നിട്ടതായി സമ്മതിച്ച് സർക്കാരും; ജൂലായ് ഓടെ മരണം പൂർണ്ണമായും ഇല്ലാതെയാവുമെന്ന് റിപ്പോർട്ട്; കോവിഡിനെ ബ്രിട്ടൻ കീഴടക്കുന്നതിങ്ങനെ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ ജൂലായ് മാസത്തോടെ കോവിഡ് മരണത്തിന് ഒരു അറുതിവരുമെന്നാണ് ഇപ്പോൾ ഈ രംഗത്തെ ഒരു വിദഗ്ദൻ പ്രവചിച്ചിരിക്കുന്നത്. ഇന്നലെ 324 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ പ്രവചനം ഉണ്ടായിരിക്കുന്നത്. അതേ സമയം ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിവാര മരണസംഖ്യയാണ് കഴിഞ്ഞയാഴ്‌ച്ച ഇംഗ്ലണ്ടിലും വെയിൽസിലും രേഖപ്പെടുത്തിയതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്ററ്റിസ്റ്റിക്സും റിപ്പോർട്ട് ചെയ്തു.

മെയ്‌ 22 ന് അവസാനിച്ച വാരത്തിൽ 1,938 പേരാണ് ഇംഗ്ലണ്ടിലും വെയിൽസിലും കൂടി മരണമടഞ്ഞത്. തൊട്ടു മുൻപിലത്തെ ആഴ്‌ച്ചയേക്കാൾ ഏകദേശം 30% കുറവാണിത്. ലോക്ക്ഡൗൺ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറവ് മരണസംഖ്യയും. ഇരുണ്ടനാളുകളിൽ 16,000 മരണങ്ങൾ രേഖപ്പെടുത്തിയ ഇംഗ്ലണ്ടും വെയിൽസും ഇപ്പോൾ സാധാരണനിലയിലേക്ക് തിരിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇതുവരെ 50,000 പേരോളം കോവിഡ് ബാധമൂലം മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതേസമയം കോവിഡ് സമയത്ത് രേഖപ്പെടുത്തിയ, കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ അധികം ഉണ്ടായ മരണങ്ങൾ കൂടി കണക്കിലെടുത്താൽ മരണസംഖ്യ 62,000 വരുമെന്നാണ് മറ്റൊരു കണക്കിൽ പറയുന്നത്. എന്നാൽ ഔദ്യോഗിക കണക്ക് പ്രകാരം ബ്രിട്ടനിലെ മരണസംഖ്യ 39,369 മാത്രമാണ്. ഇന്നലെ രേഖപ്പെടുത്തിയ 324 മരണങ്ങൾ ഉൾപ്പടെയാണിത്.

അതുപോലെ, പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. മൊത്തം രോഗബാധിതരുടെ എണ്ണം 2,78,000 ത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മരണമടഞ്ഞവരിൽ 12 പേർ സ്‌കോട്ട്ലാൻഡിൽ നിന്നും ഏഴ് പേർ വെയിൽസിൽ നിന്നും രണ്ട് പേർ നോർത്തേൺ അയർലൻഡിൽ നിന്നുമാണ്. ഓക്സോഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിൻ ഡയറക്ടർ പ്രൊഫസർ ഹെനെഘൻ പറയുന്നത് അടുത്ത ആഴ്‌ച്ചമുതൽ മരണസംഖ്യയിൽ കാര്യമായ കുറവ് കണ്ടുതുടങ്ങുമെന്നാണ്. മാത്രമല്ല, ജൂൺ അവസാനത്തോടെ കോവിഡ് മൂലമുള്ള മരണം ഇല്ലാതെയാകുമെന്നും അദ്ദേഹം പറയുന്നു.

ഇറ്റലിയിൽ ഇപ്പോഴും പ്രതിദിനം 50 നും 100 നും ഇടയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഫ്രാൻസിൽ ഏകദേശം 3 മരണങ്ങൾ പ്രതിദിനം നടക്കുന്നു. ഇത്തരത്തിലുള്ള അപൂർവ്വമായ പകർച്ചവ്യാധികളുടെ കാര്യത്തിൽ അടുത്തതായി എന്ത് സംഭവിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ് നിയന്ത്രണം സാദ്ധ്യമോ എന്ന കാര്യം തീരുമാനിക്കപ്പെടുക എന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കെയർ ഹോമുകളിൽ രോഗവ്യാപനം ശക്തമാകുവാനുള്ള സാദ്ധ്യതയും അദ്ദേഹം കാണുന്നുണ്ട്.

ഇതിനിടയിൽ ഒ എൻ എസ് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ ഇംഗ്ലണ്ടിലും വെയിൽസിലും വച്ച് ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബിർമിങ്ഹാം ലോക്കൽ അഥോറിറ്റിയിലാണെന്ന് പറയുന്നു. ഇവിടെ മാത്രമാണ് 1000 ത്തിൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.അതേ സമയം ലീഡ്സ്, കൗണ്ടി ദുർഹാം ലിവർപൂൾ എന്നിവിടങ്ങലിൽ 500 ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഐൽസ് ഓഫ് സിസിലി മാത്രമാണ് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏക ലോക്കൽ അഥോറിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP