Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്കയിലെ കറുത്ത വർഗ്ഗക്കരുടെ പ്രതിഷേധം ലഹളയായി പടരുന്നു; പൊലീസ് കാറുകൾ കത്തിച്ചും കടകളും സ്ഥാപനങ്ങളും കൊള്ളയടിച്ചും ആയിരങ്ങൾ തെരുവിൽ; പ്രധാന നഗരങ്ങളിൽ എല്ലാം പൊലീസ് നിറഞ്ഞു കവിഞ്ഞിട്ടും ഒന്നും ചെയ്യാനാവുന്നില്ല; കറുത്തവരുടെ ലഹള അമേരിക്ക വിട്ട് പാരീസിലേക്കും ലണ്ടനിലേക്കും പടരുന്നു; തെരെഞ്ഞെടുപ്പ് ലാക്കാക്കി ട്രംപ് രാജ്യത്തെ ഒറ്റു കൊടുക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ

അമേരിക്കയിലെ കറുത്ത വർഗ്ഗക്കരുടെ പ്രതിഷേധം ലഹളയായി പടരുന്നു; പൊലീസ് കാറുകൾ കത്തിച്ചും കടകളും സ്ഥാപനങ്ങളും കൊള്ളയടിച്ചും ആയിരങ്ങൾ തെരുവിൽ; പ്രധാന നഗരങ്ങളിൽ എല്ലാം പൊലീസ് നിറഞ്ഞു കവിഞ്ഞിട്ടും ഒന്നും ചെയ്യാനാവുന്നില്ല; കറുത്തവരുടെ ലഹള അമേരിക്ക വിട്ട് പാരീസിലേക്കും ലണ്ടനിലേക്കും പടരുന്നു; തെരെഞ്ഞെടുപ്പ് ലാക്കാക്കി ട്രംപ് രാജ്യത്തെ ഒറ്റു കൊടുക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ജോർജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതക്ത്തെ തുടര്ന്നുണ്ടായ കറുത്തവർഗ്ഗക്കാരുടെ പ്രതിഷേധം കൈവിട്ടുപോവുകയാണ്. മൻഹാട്ടനിൽ മൂന്നാം ദിവസവും അക്രമങ്ങളും കൊള്ളയും തുടർന്നതോടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥന്മാരുടേയും ലീവ് റദ്ദാക്കി ജോലിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ്. പൊലീസിന്റെ എണ്ണം 4000 ത്തിൽ നിന്നും 8000 ആക്കി വർദ്ധിപ്പിച്ചിട്ടും നഗരത്തിലെ കൊള്ളയും കൊള്ളിവയ്പും നിയന്ത്രിക്കാൻ ആകാത്ത പശ്ചാത്തലത്തിലാണ് ഈ നടപടി.

ഇന്ന് രാത്രി 8 മണിയോടെ മൻഹാട്ടനിൽ അത്യാവശ്യകാര്യങ്ങൾക്കല്ലാതെയുള്ള എല്ലാ യാത്രകളും നിരോധിക്കുകയാണ്.നേരത്തെ ചൊവ്വാഴ്‌ച്ച രാത്രി 11 മുതൽ ഇന്ന് 8 വരെ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 700 പേരെ ന്യുയോർക്ക് നഗരത്തിൽ നിന്നും മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ഞായറാഴ്‌ച്ച മുതൽ തന്നെ രാത്രി 8 മണീമുതൽ രാവിലെ 5 മണീ വരെയുള്ള കർഫ്യൂ ഇപ്പോൾ നിലവിലുണ്ട്. ഏകദേശം ഒരു ഡസനോളം വെടിവെയ്‌പ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നു പൊലീസ് ഉൾപ്പെട്ട സംഭവങ്ങളല്ല.

ഇന്നൽ ന്യുയോർക്ക് ഗവർണർ ആൻഡ്രൂ കുവോമോയുമായി നടത്തിയ സംഭാഷണത്തിൽ അക്രമികൾക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളണമെന്നും നാഷണൽ ഗാർഡിനെ രംഗത്തിറക്കണമെന്നും പ്രസിഡണ്ട് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുവാനുള്ള കഴിവ് ന്യുയോർക്കിനുണ്ടെന്നും നാഷണൽ ഗാർഡിന്റെ ആവശ്യമില്ലെന്നും ഉള്ള നിലപാടിലാണ് ന്യുയോർക്ക് ഗവർണറും മേയറും.

കൊറോണ ബാധമൂലം മൂന്നു മാസത്തോളം അടഞ്ഞു കിടന്ന കടകളും മറ്റും തുറക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്.മിന്നീപോളിസിൽ ഒരു കറുത്തവർഗ്ഗക്കാരനെ പൊലീസ് കഴുത്തുഞ്ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ആയിരങ്ങൾ പങ്കെടുത്ത സമാധാനപരമായ റാലി നടന്നതിന്റെ പിറ്റേദിവസമാണ് ആക്രമങ്ങൾക്ക് തുടക്കമായത്. അമേരിക്കയിൽ ഉടനീളം നടക്കുന്ന അക്രമങ്ങൾ തടയുവാൻ സംസ്ഥാന ഗവർണർമാർക്ക് കഴിഞ്ഞില്ലെങ്കിൽ പട്ടാളത്തെ ഇറക്കുമെന്ന് ഇതിനിടയിൽ ട്രംപ് പറഞ്ഞു. ഇത് പ്രതിഷേധം കൂടുതൽ ആളിക്കത്തിക്കുകയായിരുന്നു.

ഒരു വാരാന്ത്യം മുഴുവൻ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയ ട്രംപ് തിങ്കളാഴ്‌ച്ച രാത്രിയാണ് പള്ളിയിൽ പോകുവാനായി പുറത്തിറങ്ങിയത്. അദ്ദേഹത്തിന് വഴിയൊരുക്കുവാൻ സമാധാനപരമായി പ്രതിഷേധിക്കുന്ന ഒരു ജനക്കൂട്ടത്തിന് നേരെ പൊലീസിന് കണ്ണീർവാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിക്കേണ്ടിവന്നു. ഇതിനിടയിൽ അക്രമികളെ തടയുവാൻ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന് നേർക്ക് അക്രമികൾ അവരുടെ വാഹനം ഓടിച്ചു കയറ്റി. ആശുപത്രിയിൽ ആക്കിയ ഉദ്യോഗസ്ഥന്റെ നില ഗുരുതരമല്ല.നിരവധി സ്ഥലങ്ങളിൽ അക്രമികൾ പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു.

ഇതിനിടെ അമേരിക്കയിൽ നിന്നും അശാന്തി യൂറോപ്പിലേക്കും പടരുകയാണ് എന്നാണ് ലഭിക്കുന്ന സൂചന. ജോർജ്ജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധിക്കുവാൻ പാരീസിൽ കൂടിയ ജനക്കൂട്ടം അക്രമാസക്തമായതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ചൊവ്വാഴ്‌ച്ച വൈകിട്ട് ഈ പ്രതിഷേധം നടത്തുവനായിരുന്നു പദ്ധതി എങ്കിലും കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ ചൂണ്ടിക്കാണീച്ച് പൊലീസ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ പൊലീസ് വിലക്കുകൾ ലംഘിച്ച് വലിയൊരു ജനക്കൂട്ടമായിരുന്നു പ്രതിഷേധം രേഖപ്പെടുത്താൻ ഒത്തുകൂടിയത്.

ഏകദേശം 20,000 പേർ ഒത്തുചേര്ന്നു എന്നാണ് പൊലീസ് ഭാഷ്യം. 2016-ൽ സമാനമായ രീതിയിൽ ഫ്രഞ്ച് പൊലീസിന്റെ കൈകളിൽ മരണമടഞ്ഞ ആഫ്രിക്കൻ-ഫ്രഞ്ച് പൗരനായ അഡാമ ട്രവോർ എന്ന 24 ന്റെ അനുസ്മരണദിനം കൂടിയായിരുന്നു ചൊവ്വാഴ്‌ച്ച. ഫ്രാൻസിലെ മറ്റ് നഗരങ്ങളിലും ഈ അനുസ്മരണ ചടങ്ങ് ഒരു പ്രതിഷേധമായി മാറി.

ഒരു പൊലീസ് ചെക്ക് ഇന്നിൽ നിന്നും ഓടിപ്പോയ ട്രവോർ പിന്നീട് അടുത്തുള്ള ഒരു പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നാല് വർഷമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് എങ്ങും എത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP