Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീഡനക്കേസിലെ പ്രതിയായ യുവാവിനെ പെൺകുട്ടിയുടെ അച്ഛനും സംഘവും മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു; സംഭവം യുപിയിൽ

പീഡനക്കേസിലെ പ്രതിയായ യുവാവിനെ പെൺകുട്ടിയുടെ അച്ഛനും സംഘവും മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു; സംഭവം യുപിയിൽ

സ്വന്തം ലേഖകൻ

പ്രതാപ്ഗഢ്: പീഡനക്കേസിലെ പ്രതിയായ യുവാവിനെ ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സംഘം മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം അംബിക പ്രസാദ് പട്ടേൽ (22) എന്ന യുവാവാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ജില്ലയിലെ ഭുജൈനിയിലാണ് സംഭവം.

പീഡനകേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ പെൺകുട്ടിയുടെ പിതാവ് ഹരിശങ്കർ, ഗ്രാമവാസികളായ ശുഭം, രാം മിലൻ എന്നിവരുൾപ്പെട്ട സംഘം പട്ടേലിനെ മരത്തിൽ കെട്ടിയിട്ടശേഷം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലീസിനോട് ഏറ്റുമുട്ടിയ ഗ്രാമവാസികൾ രണ്ടു വാഹനങ്ങൾക്കു തീയിട്ടു.

സംഭവത്തിൽ കേസെടുത്തെന്നും ഹരിശങ്കർ, ശുഭം എന്നിവർ അറസ്റ്റിലായെന്നും പൊലീസ് പറഞ്ഞു. പട്ടേൽ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നും ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി മാർച്ച് ഒന്നിന് ഹരിശങ്കർ പൊലീസിൽ പരാതിനൽകിയിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പട്ടേലിനെ അറസ്റ്റുചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP