Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠന സൗകര്യമില്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ടാബ് ലറ്റ് ചലഞ്ചുമായി ഹൈബി ഈഡൻ; ഏറ്റെടുത്ത് സിനിമാ താരങ്ങൾ; സംവിധായകൻ അരുൺ ഗോപി അഞ്ച് ടാബ് ലറ്റുകൾ നൽകും; പിറകെ ഹൈബിക്ക് പിന്തുണയുമായി അജു വർഗ്ഗീസും ആസിഫ് അലിയും

പഠന സൗകര്യമില്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ടാബ് ലറ്റ് ചലഞ്ചുമായി ഹൈബി ഈഡൻ; ഏറ്റെടുത്ത് സിനിമാ താരങ്ങൾ; സംവിധായകൻ അരുൺ ഗോപി അഞ്ച് ടാബ് ലറ്റുകൾ നൽകും; പിറകെ ഹൈബിക്ക് പിന്തുണയുമായി അജു വർഗ്ഗീസും ആസിഫ് അലിയും

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് കൈതാങ്ങായി ഹൈബി ഈഡൻ എംപി. കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായ സാഹചര്യത്തിലാണ് സ്വന്തം ശമ്പളത്തിൽ നിന്ന് ടാബ് ലറ്റ് വാങ്ങി സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് നൽകുന്നത്.

പഠന സൗകര്യങ്ങൾ ഇല്ലാത്ത പത്താംക്ലാസിൽ പഠിക്കുന്ന പത്ത് കുട്ടികൾക്കാണ് ഹൈബി ഈഡൻ ടാബ് ലറ്റ് നൽകുന്നത്. ഹൈബി ഈഡന്റെ പ്രഖ്യാപനം വന്നതോടെ സിനിമാ സംവിധായകൻ അരുൺ ഗോപി അടക്കം സഹായവുമായി രംഗത്തു വന്നു. അരുൺ ഗോപി അഞ്ച് ടാബ് ലറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ ഹൈബിക്ക് പിന്തുണയുമായി അജു വർഗ്ഗീസും, ആസിഫ് അലിയും രംഗത്ത് വന്നു.

ചലഞ്ചിന്റെ ഭാഗമായി ശേഖരിക്കുന്ന ടാബ് ലെറ്റുകൾ, സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്‌കൂൾ മേലധികാരികളെ ഏൽപ്പിക്കും. അർഹരായവർക്ക് സ്‌കൂളുകളാണ് വിതരണം ചെയ്യുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ടാബ് ലെറ്റ് ബാങ്ക് മൊബൈൽ ഷോപ്പുകളുടെ പറുദീസയായ പെന്റ മേനകയിൽ സ്ഥാപിക്കും. പെന്റ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് ടാബ് ലെറ്റ് ബാങ്കിന്റെ ഉദ്ഘാടനം നടക്കും. ഫേസ് ബുക്ക് പേജിലൂടെ ഇത് സംപ്രേഷണം ചെയ്യുമെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP