Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റോഡിലേക്ക് കയറിയ ആളെ രക്ഷിക്കാൻ വെട്ടി തിരിച്ചപ്പോൾ കാർ തെങ്ങിൽ ചെന്നിടിച്ചു മറിഞ്ഞു; ഏക മകളുടെ ജീവൻ തിരികെ പിടിക്കാനുള്ള പാച്ചിൽ ബിലാലിന്റെ ജീവനെടുത്തത് അപകട രൂപത്തിൽ; നാല് മാസം പ്രായമുള്ള മകളും പിന്നാലെ ബാപ്പയുടെ അടുത്തേക്ക്; ദുബായിലെ ഡ്രൈവർ മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയത് പൊന്നോമനയെ കൊഞ്ചിക്കാൻ; കോവിഡിൽ മടക്കയാത്ര മുടങ്ങിയപ്പോൾ ഇടിതീ പോലെ എത്തിയത് മകളുടെ രോഗ വിവരം; മുഹമ്മദ് ബിലാലും മകളും നൊമ്പരമാകുമ്പോൾ

റോഡിലേക്ക് കയറിയ ആളെ രക്ഷിക്കാൻ വെട്ടി തിരിച്ചപ്പോൾ കാർ തെങ്ങിൽ ചെന്നിടിച്ചു മറിഞ്ഞു; ഏക മകളുടെ ജീവൻ തിരികെ പിടിക്കാനുള്ള പാച്ചിൽ ബിലാലിന്റെ ജീവനെടുത്തത് അപകട രൂപത്തിൽ; നാല് മാസം പ്രായമുള്ള മകളും പിന്നാലെ ബാപ്പയുടെ അടുത്തേക്ക്; ദുബായിലെ ഡ്രൈവർ മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയത് പൊന്നോമനയെ കൊഞ്ചിക്കാൻ; കോവിഡിൽ മടക്കയാത്ര മുടങ്ങിയപ്പോൾ ഇടിതീ പോലെ എത്തിയത് മകളുടെ രോഗ വിവരം; മുഹമ്മദ് ബിലാലും മകളും നൊമ്പരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഏകമകളുടെ ജീവൻ തിരികെ പിടിക്കുന്നതിനുള്ള പാച്ചിലിലായിരുന്നു ബിലാൽ. ആ യാത്ര ബിലാലിന്റെ ജീവനെടുത്തു. പിന്നാലെ മകളും യാത്രയായി. മകളുടെ അസുഖവിവരമറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ട പിതാവ് കാറപകടത്തിൽ മരിച്ചു. ആശുപത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മരിച്ചു. ഇതോടെ മൂട്ടൂലിലെ ഈ വീട് ശോകമൂകമായി.

ഏകമകളുടെ ജീവൻ തിരികെ പിടിക്കുന്നതിനുള്ള പാച്ചിലിലായിരുന്നു ബിലാൽ. ആശുപത്രിയിൽ എത്തിക്കാൻ പിതാവ് എത്തും മുൻപേ 4 മാസം പ്രായമുള്ള ആ മകൾ ഈ ലോകത്തോടു വിടപറഞ്ഞു, 3 മണിക്കൂറുകൾക്കു ശേഷം പിതാവും. ഇന്നലെ രാവിലെ മാട്ടൂൽ ബിരിയാണി റോഡിലുണ്ടായ വാഹനാപകടത്തിലാണ് കാർഡ്രൈവറും പ്രവാസിയുമായ മാട്ടൂൽ സൗത്ത് മൊഹ്യൂദീൻ പള്ളിക്കു സമീപമുള്ള മുക്കോലക്കകത്ത് മുഹമ്മദ് ബിലാൽ(30) മരിച്ചത്. ബിലാലിന്റെ 4 മാസം പ്രായമുള്ള മകൾ ഷെസ ഫാത്തിമ ഇന്നലെ രാവിലെ 9 മണിയോടെ രോഗം വഷളായി മരിച്ചിരുന്നു.

മാസം തികയാതെ ജനിച്ച ഷെസ ഫാത്തിമ 3 മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ മാട്ടൂൽ ബീച്ച് റോഡിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞുമെത്തിയിട്ടു ദിവസങ്ങളേ ആയൂള്ളൂ. ഇന്നലെ രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ബിലാലിനെ വിളിക്കുകയായിരുന്നു. ഇതോടെ ബിലാൽ അതിവേഗം വീട്ടിലേക്ക് കുതിച്ചു. ഇതിനിടെയാണ് കാർ തെങ്ങിലിടിച്ചു ബിലാൽ അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലെത്തിച്ച ബിലാൽ ഉച്ചയോടെയാണു മരിച്ചത്.

ഇതിനിടെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു മകൾ ഷെസ ഫാത്തിമയുടെ മരണവും സ്ഥിരീകരിച്ചത്. വീട്ടിൽ വച്ചു തന്നെ കുട്ടി മരിച്ചിരുന്നു. ഇരുവരെയും മാട്ടൂൽ സൗത്ത് മൊഹ്യുദീൻ പള്ളിയിൽ ഖബറടക്കി. മഹമൂദ്കുഞ്ഞി നാറാത്ത് അഫ്‌സത്ത് ദമ്പതികളുടെ മകനാണ് ബിലാൽ. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ബിരിയാണി റോഡിലായിരുന്നു ബിലാലിന്റെ അപകടം.

മകൾ ഷെസ ഫാത്തിമയ്ക്ക് സുഖമില്ലെന്നറിയിച്ചതിനെത്തുടർന്ന് മാട്ടൂൽ സൗത്തിലെ സ്വന്തം വീട്ടിൽനിന്ന് ബിരിയാണി റോഡിനു സമീപത്തെ ഭാര്യവീട്ടിലേക്ക് കാറിൽ പുറപ്പെട്ടതായിരുന്നു മുഹമ്മദ് ബിലാൽ. റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താൽ ശ്രമിക്കവേ നിയന്ത്രണംവിട്ട കാർ ഖിളർ പള്ളിക്കു സമീപത്തെ തെങ്ങിൽ ഇടിച്ച് കൈത്തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് കുഞ്ഞ് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂർച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തിൽ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലത്തിക്കുകയും ചെയ്തു.

ദുബായിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാൽ മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണിനെ തുടർന്നാണ് തിരിച്ചുപോകാൻ പറ്റാതായത്. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഭാര്യ: കാക്കണ്ടി ഷംഷീറ. സഹോദരങ്ങൾ: അഫ്‌സൽ (ഓട്ടോ ഡ്രൈവർ), അജ്മൽ (ഖത്തർ), ആദിൽ, ആസിഫ് (ഇരുവരും വിദ്യാർത്ഥികൾ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP