Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ബാധിച്ച് സൗദിയിലും നൈജീരിയയിലും മുംബൈയിലും മലയാളി മരണം; കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് മൂന്ന് മലയാളികൾ

കോവിഡ് ബാധിച്ച് സൗദിയിലും നൈജീരിയയിലും മുംബൈയിലും മലയാളി മരണം; കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് മൂന്ന് മലയാളികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു കേരളത്തിനു പുറത്ത് ഇന്നലെ മൂന്നു മലയാളികൾ കൂടി മരിച്ചു. സൗദിയിലും നൈജീരിയയിലും മുംബൈയിലുമാണ് ഇന്നലെ മലയാളികൾ മരണമടഞ്ഞത്. സൗദിയിൽ ഇന്നലെ ഒരു മലയാളി കൂടി മരിച്ചതോടെ ഗൾഫിലെ മലയാളി മരണം 174 ആയി.

തിരുവനന്തപുരം പള്ളിപ്പുറം ദാറുസ്സലാമിൽ കുഴിയാലയ്ക്കൽ വീട്ടിൽ മുഹമ്മദ് ബഷീർ (60) സൗദിയിലെ ജുബൈലിലും പാലക്കാട് പറളി എടത്തറ പിള്ളക്കാട് അഞ്ജലി ഭവനിൽ കുഞ്ചുമണി (57) നൈജീരിയയിലും കോവിഡ് ബാധിച്ചു മരിച്ചു. മുംബൈയിൽ കോർപറേഷൻ മുൻ കൗൺസിലർ കൂടിയായ പത്തനംതിട്ട വെണ്ണിക്കുളം കിഴക്കേപ്പറമ്പിൽ ഫിലിപ് ഈശോ (75) ചികിത്സയിലിരിക്കെ മരിച്ചു.

ഫിലിപ് ഈശോ 1984 മുതൽ 1994 വരെ മുംബൈ ബാർക് ഏരിയട്രോംബെ ഡിവിഷനിൽ കോൺഗ്രസ് കൗൺസിലറായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: കുടശനാട് അരിമംഗലത്തു ലില്ലി. മക്കൾ: നൈസി (യുഎസ്), നിഷ (പ്രിൻസിപ്പൽ, ഹോളി ഫെയ്ത്ത് സ്‌കൂൾ, ഹർദ, മധ്യപ്രദേശ്), നീതു, നിലാ (ഇരുവരും മുംബൈ), മർഫി (ഖത്തർ). 25 വർഷമായി ഗൾഫിലായിരുന്ന മുഹമ്മദ് ബഷീർ, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനിരിക്കെയാണു മരിച്ചത്. ഭാര്യ ജമീല ബീവി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP