Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിയന്തരസാഹചര്യങ്ങളിൽ കോവിഡ് രോഗികൾക്ക് റെംഡെസിവിർ നൽകാൻ അനുമതി; കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത് ഔപചാരിക ട്രയലിൽ കോവിഡ് രോഗികൾ പുരോഗതി കാണിച്ചതിനാൽ

അടിയന്തരസാഹചര്യങ്ങളിൽ കോവിഡ് രോഗികൾക്ക് റെംഡെസിവിർ നൽകാൻ അനുമതി; കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത് ഔപചാരിക ട്രയലിൽ കോവിഡ് രോഗികൾ പുരോഗതി കാണിച്ചതിനാൽ

സ്വന്തം ലേഖകൻ

ബെംഗളുരു: അടിയന്തരസാഹചര്യങ്ങളിൽ കോവിഡ് 19 രോഗികൾക്ക് ആന്റിവൈറൽ മരുന്നായ റെംഡെസിവിർ നൽകാൻ കേന്ദ്രത്തിന്റെ അനുമതി. ഔപചാരിക ട്രയലിൽ കോവിഡ് 19 രോഗികൾ പുരോഗതി കാണിച്ചതിനാലാണ് റെംഡെസിവിർ നൽകാൻ കേന്ദ്രം അനുമതി നൽകിയത്. ഔപചാരിക ട്രയലിൽ കോവിഡ് 19 രോഗികൾ പുരോഗതി കാണിച്ച ആദ്യ മരുന്നാണ് റെംഡെസിവിർ.

കഴിഞ്ഞ മാസം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അടിയന്തരസാഹചര്യങ്ങളിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു. ജാപ്പനീസ് ഹെൽത്ത് റെഗുലേറ്റർമാരുടെ അംഗീകാരവും ലഭിച്ചിരുന്നു. അടിയന്തര ഉപയോഗത്തിനായി റെംഡെസിവിറിന് ജൂൺ ഒന്നുമുതൽ അനുവാദം നൽകിയിട്ടുണ്ട്. നിബന്ധനയോടെയാണ് മരുന്ന് ഉപയോഗത്തിന് അനുവാദം നൽകിയിരിക്കുന്നതെന്നും ഡ്രഗ്സ് കൺട്രോളർ ജനറൽ പ്രസ്താവനയിൽ പറയുന്നു.

ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് 19 രോഗികൾക്ക് അഞ്ചുദിവസത്തെ കോഴ്സിൽ റെംഡെസിവിർ നൽകിയപ്പോൾ നേട്ടമുണ്ടായതായി മരുന്ന് പുറത്തിറക്കിയ ഗിലെഡ് സയൻസ് പറയുന്നു. യൂറോപ്യൻ, ദക്ഷിണ കൊറിയൻ അധികൃതരും പ്രതീക്ഷയോടെ നോക്കുന്ന മരുന്നാണ് റെംഡെസിവിർ. മരുന്നിന്റെ ഇറക്കുമതിക്കായി അഭ്യർത്ഥിക്കുമെന്ന് കൊറിയൻ അധികൃതർ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP