Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ ആക്രമിക്കാൻ പാക് ഭീകര സംഘടനകൾ പരിശീലനം നേടുന്നത് അഫ്ഗാനിസ്ഥാനിൽ; ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ സംഘടനകളുടെ ഭീകരവാദികൾ പരിശീലിക്കുന്നത് താലിബാന് കീഴിൽ

ഇന്ത്യയെ ആക്രമിക്കാൻ പാക് ഭീകര സംഘടനകൾ പരിശീലനം നേടുന്നത് അഫ്ഗാനിസ്ഥാനിൽ; ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ സംഘടനകളുടെ ഭീകരവാദികൾ പരിശീലിക്കുന്നത് താലിബാന് കീഴിൽ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക് ഭീകര സംഘടനകൾ പരിശീലനം നേടുന്നത് അഫ്ഗാനിസ്ഥാനിൽ. താലിബാന് കീഴിൽ ഇവർ പ്രത്യേക പരിശീലനം നേടുന്നതായി യു.എൻ രക്ഷാസമിതിയാണ റിപ്പോർട്ട് ചെയ്തത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് ഇന്ത്യയെ ആക്രമിക്കാൻ അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്താനുള്ള പരിശീലനമാണ് ഇവർക്ക് ലഭിക്കുന്നത്.

ഇരു ഭീകരവാദ സംഘടനകളിലെ അംഗങ്ങൾക്കും താലിബാനാണ് പരിശീലനം നൽകുന്നതെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. നംഗ്രഹാർ പ്രവിശ്യയിലെ താലിബാൻ കേന്ദ്രങ്ങളായ മോമന്ദ് ദാര, ദുർ ബാബ, ഷെർസാദ് എന്നീ ജില്ലകളിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഇരു സംഘടനകളിൽ നിന്നുമായി ഏകദേശം 800 മുതൽ 1000 വരെ ഭീകരർ ഇവിടെ പരിശീലനം നേടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതിൽ ഉൾപ്പെടെയുള്ള പരിശീലനം നൽകാനാണ് ഇവരെ അഫ്ഗാനിലേക്ക് അയയ്ക്കുന്നത്.

ഇതിന് പുറമെ കുനാർ, നൂരിസ്താൻ എന്നീ പ്രവിശ്യകളിലും മറ്റ് ഭീകര സംഘടനകൾ ഉണ്ട്. തെഹ്രിക് ഇ താലിബാൻ പാക്കിസ്ഥാൻ, ജെയ്ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് ഈ മേഖലകളിലും ഉള്ളത്. ഇവയ്ക്കെല്ലാം അഫ്ഗാൻ താലിബാന്റെ പിന്തുണയും പരിശീലനവും ലഭിക്കുന്നുണ്ട്. ഹഖാനി നെറ്റ്‌വർക്ക്, അൽ ഖ്വായിദ എന്നീ സംഘടനകളുമായി ഇപ്പോഴും താലിബാൻ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ വർഷം അമേരിക്കയുമായി സമാധാന കരാർ യാഥാർഥ്യമായതിനാൽ അഫ്ഗാൻ സർക്കാരിനെതിരെ താലിബാൻ ആക്രമണങ്ങൾ അഴിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP