Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

33 പേരെ അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവർ പരിഭ്രാന്തിയിൽ; മലപ്പുറം കേന്ദ്രീകരിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്ത് ആനന്ദിച്ച മനോരോഗികളെല്ലാം ആകത്താവും; വല വീശിയിരിക്കുന്നത് ഗ്രൂപ്പിൽ അംഗമായ 256 പേരെയും; കാമവെറിയന്മാർ പിടിയിലാകുന്നത് ഇന്റർപോൾ നിർദ്ദേശ പ്രകാരം മലപ്പുറം എസ്‌പി നേരിട്ട് ഒരു മാസം നടത്തിയ അന്വേഷണത്തിനൊടുവിൽ

33 പേരെ അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവർ പരിഭ്രാന്തിയിൽ; മലപ്പുറം കേന്ദ്രീകരിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്ത് ആനന്ദിച്ച മനോരോഗികളെല്ലാം ആകത്താവും; വല വീശിയിരിക്കുന്നത് ഗ്രൂപ്പിൽ അംഗമായ 256 പേരെയും; കാമവെറിയന്മാർ പിടിയിലാകുന്നത് ഇന്റർപോൾ നിർദ്ദേശ പ്രകാരം മലപ്പുറം എസ്‌പി നേരിട്ട് ഒരു മാസം നടത്തിയ അന്വേഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കുട്ടികളുടെ അശ്ലീലചിത്രം 'ആചാരവെടി' വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ 33 പേർ അറസ്റ്റിലായതോടെ ഗ്രൂപ്പ് അംഗങ്ങളായ മറ്റുള്ളവർ പരിഭ്രാന്തിയിൽ. കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും വീഡിയോയും വ്യാപകമായി ഡൗൺലോഡ് ചെയ്ത് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച് ആനന്ദിച്ച മലപ്പുറത്തുകാരിൽ 33 പേരെ പൊലീസ് കുരുക്കിയുപ്പോൾ മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണവും ഊർജിതമാക്കിയിരിക്കുകയാണ്. ഗ്രൂപ്പിൽ അംഗങ്ങളായ 256 പേരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാനാണ് പൊലീസ് നീക്കം. ഇതോടെ പലരും പരിഭ്രാന്തിയിലായിരിക്കുകയാണ്.

ഈ ഗ്രൂപ്പിൽ വിദേശത്തുള്ളവരടക്കം അംഗങ്ങളായിട്ടുണ്ട്. ഇവരെ പിടികൂടാനും പൊലീസ് നീക്കം തുടങ്ങി കഴിഞ്ഞു. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവർക്കെതിരെയും കേസ് എടുത്തു. ഇന്റർപോൾ നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ആയതിനാൽ വിദേശത്തുള്ളവരെയും ഉയടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ വാട്‌സാപ് ഗ്രൂപ്പ് അഡ്‌മിൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആദ്യം മൂന്നു പേരെ അറസ്റ്റു ചെയ്ത പൊലീസ് പിന്നീട് അറസ്റ്റിലായവരുടെ എണ്ണം 33 ആയി ഉയർത്തി.

ഗ്രൂപ്പ് അംഗങ്ങളിൽ പലരും വിദേശത്തുള്ളവരാണ്. ഇവർക്കെതിരെയും നടപടിയുണ്ടാകും. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തിൽത്തന്നെ കടുത്ത കുറ്റമാണ്. കുട്ടികൾക്കു നേരേയുള്ള ആക്രമണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന യുനിസെഫാണ് കേരളത്തിൽ ഇത്തരം ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം കണ്ടെത്തിയത്.

ഈ വിവരം ഇന്റർപോൾ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശിയായ അശ്വന്ത് എന്ന 21കാരനാണ് ഗ്രൂപ് അഡ്‌മിൻ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഡ്‌മിനെ തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏൽപിക്കുകയും സൈബർഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.

അതീവ രഹസ്യമായിട്ടാണ് ഈ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. ഗ്രൂപ്പിന്റെ വിവരങ്ങൾ പുറത്തുവിടരുതെന്നും നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്നും മുന്നറിയിപ്പ് നൽകിയാണ് ഈഗ്രൂപ്പിൽ അംഗങ്ങളെ ചേർത്തിരുന്നത്. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ പേർക്കും എതിരെ കേസെടുക്കാനാണ് തീരുമാനം. അറസ്റ്റിലായ ഗ്രൂപ്പ് അഡ്‌മിന്റേതുൾപ്പടെയുള്ളവരുടെ ഫോണുകളിൽ കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരമാണ് കണ്ടെത്തിയത്.

കുട്ടികളുടെ ദൃശ്യങ്ങളോടു താൽപര്യമുള്ളവരാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും എന്നാണ് വ്യക്തമായത്. ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങൾ ഇവരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഇന്റർനെറ്റിൽ ഇത്തരം ദൃശ്യങ്ങൾ ലഭ്യമല്ലാതിരിക്കെ ഇവ ഡാർക് വെബ് വഴി ഡൗൺലോഡ് ചെയ്‌തെടുത്തതാകും എന്നാണ് വിലയിരുത്തൽ. രാജ്യാന്തര നിയമങ്ങൾ പ്രകാരം, കുട്ടികളുടെ നഗ്‌നത അന്വേഷണത്തിന്റെ ഭാഗമായി പോലും കാണുന്നത് കുറ്റമായാണു പരിഗണിക്കുക. അതുകൊണ്ടു തന്നെ ഗ്രൂപ്പിൽ ദൃശ്യങ്ങൾ പങ്കുവച്ചവർ മാത്രമല്ല, അതിൽ അംഗങ്ങളും കുറ്റക്കാരാകും. ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും വാട്‌സ് ആപ്പ് ഗ്രുപ്പിയുടെ പ്രചരിപ്പിച്ച ഈസംഘത്തിലെ രണ്ടു പേരെ ചങ്ങരംകുളം പൊലീസ് ഇന്നലെയാണ് പിടികൂടിയത്. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര്.

ഇത്തരത്തിൽ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റർനാഷണൽ ചിൽഡ്രൻ എമർജൻസി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയിൽ പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പൊലീസിന്റെ സൈബർ ഡോമിൽ നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്. തുടർന്ന് വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാശം ജില്ലയിലെ മറ്റു പൊലിസ് സ്റ്റേഷനുകളിലും പരിശോധന നടത്തി. ചങ്ങരംകുളം സിഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ രണ്ടു പേർ പിടി കുടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP