Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സായി ശ്വേത ടീച്ചറെ ലൈംഗിക പരാമർശങ്ങളോടെ അപമാനിച്ചത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി രൂപീകരിച്ച പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ; പിടിയിലായ നാലു പേരും പ്ലസ്ടു കുട്ടികൾ; മലപ്പുറം സ്വദേശിയായ അഡ്‌മിനെ തേടി സൈബർ പൊലീസ്; സഭ്യേതര കമന്റുകൾ വിളമ്പിയ അനേകം പേരെ പിടികൂടും

സായി ശ്വേത ടീച്ചറെ ലൈംഗിക പരാമർശങ്ങളോടെ അപമാനിച്ചത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി രൂപീകരിച്ച പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ; പിടിയിലായ നാലു പേരും പ്ലസ്ടു കുട്ടികൾ; മലപ്പുറം സ്വദേശിയായ അഡ്‌മിനെ തേടി സൈബർ പൊലീസ്; സഭ്യേതര കമന്റുകൾ വിളമ്പിയ അനേകം പേരെ പിടികൂടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനൽ വഴി കൈറ്റ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് മനോഹരമായി ക്ലാസ് എടുത്ത് കേരളക്കരയുടെ മനസ് കവർന്ന സായി ശ്വേത ടീച്ചറെ ലൈംഗിക പരാമർശങ്ങളോടെ അപമാനിച്ചത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി രൂപീകരിച്ച പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ആണുങ്ങൾ. പിടിയിലായ നാലു പേരും പ്ലസ്ടു വിദ്യാർത്ഥികളാണ്. ടീച്ചർമാർക്കെതിരെ സഭ്യേതര സന്ദേശങ്ങൾ അയച്ച നാല് പ്ലസ്ടു വിദ്യാർത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതുതായി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും.

ഫേസ്‌ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയാണ് സായി ശ്വേത ടീച്ചറെ അടക്കം ഈ വിദ്യാർത്ഥികൾ മോശം കമന്റുകളുമായി എത്തിയത്. ഇവരുടെ മൊബൈൽ ഫോണുകൾ സൈബർ ക്രൈം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ അഡ്‌മിനുവേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ സോഷ്യൽ മീഡിയ വഴി ടീച്ചർമാർക്കെതിരെ മോശം പരാമർശം നടത്തിയ എല്ലാവരും കുടുങ്ങും. സഭ്യേതര കമന്റുകൾ വിളമ്പിയ അനേകം പേരെ പിടികൂടുൻ പൊലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നത്.

അദ്ധ്യാപികമാർക്കെതിരെ സാമൂഹമാധ്യമങ്ങളിൽ ഉണ്ടായ അപകീർത്തിപരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്‌ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ അദ്ധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ, എഡിജിപി മനോജ് എബ്രഹാമിന് നൽകിയ പരാതിയിലാണ് നടപടി.

അതേസമയം സർക്കാരിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അദ്ധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജന കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. അദ്ധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. കൊച്ചുകുട്ടികൾക്ക് വളറെ മനോഹരമായി ക്ലാസുകൾ എടുത്ത് നൽകിയ സായി ശ്വേത ടീച്ചറെ അടക്കം മോശമായി ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടയിലാണ് പ്ലസ്ടു വിദ്യാർത്ഥികൾ ടീച്ചർക്കെതിരെ ലൈംഗിക പരാമർശങ്ങളോടു കൂടിയ കമന്റുകളുമായി എത്തിയത്.

തങ്കുപൂച്ചെ മിട്ടു.. പൂച്ചേ എന്ന് പാട്ടു പാടി കുട്ടികളെ കയ്യിലെടുത്ത ടീച്ചറെ ട്രോളന്മാർ ഈ പേരിലാണ് ഇപ്പോൾ വിളിക്കുന്നത്. എന്നാൽ ടീച്ചറുടെ ക്ലാസുകേൾക്കാൻ നിരവധി പേരാണ് യൂട്യൂബിലും മറ്റും എത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP