Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു; മരണനിരക്ക് ലോകത്തെ ഏറ്റവും കുറഞ്ഞതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; 73 ശതമാനം മരണങ്ങളും മറ്റ് അസുഖങ്ങൾ ഉള്ളവർക്ക്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 73000 ത്തോട് അടുക്കുന്നു; 103 മരണം; 1225 പേർ ഇന്നുമാത്രം രോഗമുക്തി നേടിയത് ആശ്വാസം; തമിഴ്‌നാട്ടിൽ കേസുകൾ 25,000 ത്തോട് അടുക്കുന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു; മരണനിരക്ക് ലോകത്തെ ഏറ്റവും കുറഞ്ഞതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; 73 ശതമാനം മരണങ്ങളും മറ്റ് അസുഖങ്ങൾ ഉള്ളവർക്ക്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 73000 ത്തോട് അടുക്കുന്നു; 103 മരണം;  1225 പേർ ഇന്നുമാത്രം രോഗമുക്തി നേടിയത് ആശ്വാസം; തമിഴ്‌നാട്ടിൽ കേസുകൾ 25,000 ത്തോട് അടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂലമുള്ള മരണനിരക്ക് ലോകത്തിലെ ഏറ്റവും കുറഞ്ഞതെന്ന് കേന്ദ്ര സർക്കാർ. കോവിഡുമായി ബന്ധപ്പെട്ട 50 ശതമാനം മരണങ്ങളും ജനസംഖ്യയുടെ 10 ശതമാനം മാത്രമേ വരുന്നുള്ളു. 73 ശതമാനം മരണങ്ങളും മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഔദ്യോഗിക കണക്ക് പ്രകാരം 1,98, 706 കേസുകളാണുള്ളത്. മരണസംഖ്യ-5598. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയുടെ പോസിറ്റീവ് കേസുകൾ രണ്ടുലക്ഷം കടന്നു. 2, 07,085 മരണസംഖ്യ-5,829

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

സംസ്ഥാനത്ത് ചൊവ്വാഴ്ച 2,287 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,300 ആയി. 24 മണിക്കൂറിനിടെ 103 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 2465-ലേക്ക് ഉയർന്നു. മുംബൈയിൽ ഇന്ന് 1,109 പോസിറ്റീവ് കേസുകളും 49 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം 41,986ലേക്ക് ഉയർന്നു. മരണം 1,368 ആയി. 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച ധാരാവിയിൽ രോഗികൾ 1,830 ആയി.സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1225 പേർ രോഗമുക്തി നേടി. നിലവിൽ 38,493 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 31,333 പേർ രോഗം മാറി ആശുപത്രി വിട്ടു.

മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 103 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ 2287 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തിയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് 72,300 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1225 പേർ ഇന്നുമാത്രം രോഗമുക്തി നേടി ആശുപത്രി വിട്ടത് നേരിയ ആശ്വാസമായി. ഇതുവരെ 31333 പേർ കൊറോണ വൈറസ് ബാധയിൽ നിന്ന് രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ ഗുജറാത്തിൽ 29 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 415 പേർക്ക് പുതുതായി രോഗബാധ ഉണ്ടായതായും ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17632 ആയി ഉയർന്നു. ഇതുവരെ 11,894 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ 1,091 കോവിഡ് കേസുകൾ

തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച 13 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 24,586 ആയി ഉയർന്നു. 197 പേരാണ് മരിച്ചത്.പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. 10,680 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 13,706 പേർ രോഗമുക്തി നേടി. ഇതുവരെ 5,14,433 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചു.

രാജ്യത്ത് കോവിഡ്-19 തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് തമിഴ്‌നാടിന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് (70013).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP