Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ നടത്താം; പുലർച്ചെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12 വരെ പത്ത് മിനിട്ട് വീതം സമയം; നോൺ ക്വാറന്റൈൻ സർട്ടിഫിക്കറ്റ് നിർബന്ധം; അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കും; വിവാഹം നടത്താൻ ഗുരുവായൂർ ദേവസ്വം ബോർഡ് വയ്ക്കുന്ന നിബന്ധനകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ലോക്ക് ഡൗൺ നിബന്ധനയോടെ വിവാഹങ്ങൾ നടത്താൻ അനുമതി.സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് ജൂൺ നാല് മുതൽ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുള്ള സമയക്രമവും നടപടികളും തീരുമാനിച്ചു.

പരമാവധി 60 വിവാഹങ്ങൾ ഒരു ദിവസം നടത്താം. പുലർച്ചെ അഞ്ചു മുതൽ ഉച്ചയ്ക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കും.

വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതാത് മെഡിക്കൽ ഓഫീസറിൽനിന്നു ലഭിച്ച നോൺ ക്വാറന്ൈറൻ, നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകൾ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കണം.

വധു വരന്മാർ കൂടെ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫർമാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫർമാരെ ഏർപ്പെടുത്തുന്നതാണ്. വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേനട ബുക്‌സ് സ്റ്റാളിൽ രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെ ബുക്കിങ് കൗണ്ടർ ആരംഭിക്കുമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP