Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേവികയുടെ ആത്മഹത്യയിൽ വ്യാപക പ്രതിഷേധം; വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ദളിത് ലീഗ്; കേന്ദ്ര എസ് സി - ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് ബിജെപി; മലപ്പുറം ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫും ഫ്രറ്റേണിറ്റിയും

ദേവികയുടെ ആത്മഹത്യയിൽ വ്യാപക പ്രതിഷേധം; വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ദളിത് ലീഗ്; കേന്ദ്ര എസ് സി - ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് ബിജെപി; മലപ്പുറം ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫും ഫ്രറ്റേണിറ്റിയും

ജംഷാദ് മലപ്പുറം

മലപ്പുറം: ദേവികയുടെ ആത്മഹത്യ, വ്യാപക പ്രതിഷേധം, വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ദളിത് ലീഗ്, കേന്ദ്ര എസ് സി - ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് ബിജെപി. മലപ്പുറം ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫും ഫ്രറ്റേണിറ്റിയും. പഠനം ആരംഭിച്ച ദിവസം തന്നെ പട്ടികജാതി വിദ്യാർത്ഥിനി പഠന സൗകര്യം ഇല്ലാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര പട്ടികജാതി കമ്മീഷനും ബാലാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര എസ് സി കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നൽകുകയും ചെയ്തു. ലക്ഷകണക്കിന് പാവപ്പെട്ടവരുടെ കുട്ടികൾക്കും പട്ടികജാതി - പട്ടികവർഗ്ഗത്തിൽപ്പെട്ട കുട്ടികൾക്കും ആൺഡ്രോയ്ഡ് ഫോണും ഇല്ലാത്ത സാഹചര്യത്തിൽ അത് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. ദേവികയുടെ ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സൃഷ്ടിച്ച സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥിനെതിരെ സംസ്ഥാന പട്ടികജാതി കമ്മീഷൻ കേസെടുക്കണം. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സർവ്വശിക്ഷ അഭിയാൻ അടക്കമുള്ള വിദ്യാഭ്യാസ മേഖലക്ക് നൽകിയ ഫണ്ട് വിനിയോഗിച്ചതിനെ കുറിച്ച് ധവളപത്രം ഇറക്കുകയും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം അടിയന്തിരമായി നൽകുകയും വേണം. പാവപ്പെട്ടവർക്ക് പഠന സൗകര്യം ഏർപ്പെടുത്താതെ അധ്യായനം ആരംഭിച്ചതുവഴി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേ സമയം മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി കോളനിയിലെ ദേവിക എന്ന ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും എ പി ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പീഡനം ആയി മാറിയ സാഹചര്യത്തിൽ അവ നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിരവധി പട്ടികജാതി/ പട്ടികവർഗ കോളനികളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥി, വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണും, ടാബ്ലെറ്റും, കമ്പ്യൂട്ടറും, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ല എന്ന് ഈ സംഭവം തെളിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പട്ടികജാതി/ പട്ടികവർഗ്ഗ കോളനികൾക്ക് അകത്തോ , അതോടനുബന്ധിച്ചുള്ള പൊതു സ്ഥലങ്ങളിലോ, സമീപമുള്ള ഗ്രന്ഥശാലകളിലോ, അംഗൻവാടികളിലോ കുട്ടികൾക്ക് പഠനം നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി അതിനുശേഷം മാത്രമേ ഓൺലൈൻ ക്ലാസുകൾ നടത്താവൂ എന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പിന്നോക്കക്കാരായ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ വിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് അകറ്റി നിർത്തുന്നതിന് സർക്കാരിന്റെ ഇപ്പോഴത്തെ സമീപനം കാരണമാകുമെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം അറിയിച്ചു.വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ വിദ്യാർത്ഥിനിയാണ് ദേവിക. കൂലിവേലക്കാരാണ് രക്ഷിതാക്കളും, കുടുംബാംഗങ്ങളും. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്ന് എ പി ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.

ദേവികയുടെ മൃതശരീരം അവരുടെ വീട്ടിൽ എത്തിയ സന്ദർഭത്തിൽ അവിടം സന്ദർശിക്കുകയും, കുടുംബത്തെ ആശ്വസിപ്പിക്കുന്നതിന്ന് വേണ്ടി അവിടെ സന്ദർശിച്ചശേഷമാണ് ശ്രീ എ പി ഉണ്ണിക്കൃഷ്ണൻ ഇക്കാര്യം ആവശ്യപ്പെട്ടത്. മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ, ഡിവിഷൻ മെമ്പർ എം കെ റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപ്പറമ്പ, ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് വേലായുധൻ മഞ്ചേരി, ജനറൽ സെക്രട്ടറി പ്രകാശൻ മൂച്ചിക്കൽ, ട്രഷറർ ഗോപി വണ്ടൂർ, സെക്രട്ടറിമാരായ രമേശൻ ഇരിമ്പിളിയം, രാജേഷ് തവനൂർ തുടങ്ങിയ ദളിത് ലീഗ് നേതാക്കന്മാരും ദേവകിയുടെ വീട് സന്ദർശിച്ചു.

ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫും ഫ്രറ്റേണിറ്റിയും പ്രതിഷേധിച്ചു. കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്‌കൂൾ ഓൺലൈൻ ക്ലാസ് കേൾക്കാൻ സൗകര്യമില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന വളാഞ്ചേരി മങ്കേരി ദലിത് കോളനിയിലെ ദേവികയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് ആവശ്യപ്പെട്ടു. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കാതെ ക്ലാസാരംഭിച്ച സർക്കാരും വിദ്യാഭ്യാസ വകുപ്പുമാണ് ഈ മരണത്തിന്റെ മുഖ്യ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യം ഉറപ്പുവരുത്തുന്നത് വരെ നിലവിലെ ഓൺലൈൻ ക്ലാസ് സർക്കാർ നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കഴുത്തിൽ കയർ കെട്ടി പ്രതീകാത്മകമായ പ്രതിഷേധത്തിൽ ഫ്രറ്റേണി മലപ്പുറം ജില്ലാ സെക്രട്ടറി സി.പി ഷരീഫ്, ജില്ല കമ്മിറ്റിയംഗം അഖീൽ നാസിം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ഇൻസാഫ്, ജില്ല കമ്മിറ്റിയംഗം നബീൽ അമീൻ, ദാനിഷ് എന്നിവർ നേതൃത്വം നൽകി.

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡായ തിരുനിലത്ത് ബാലകൃഷ്ണൻ- ഷീബ ദമ്പതികളുടെ മകൾ ദേവിക (14) മരണം സംസ്ഥാന സർക്കാറിന്റെ ബാലവകാശ ലംഘനത്തിന് ഉത്തമ തെളിവാണെന്ന് കെ പി സി സി ജന. സെക്രട്ടറി വി. എ കരീം പറഞ്ഞു. വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണ്. ഇത് തിരിച്ചറിയാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ല എന്നത് സർക്കാറിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നു. വിദ്യാർത്ഥികളെ വേർതിരിക്കുന്ന ഓൺലൈൻ പഠന രീതി പുനപ്പരിശോധിക്കേണ്ട സമയമാണിതെന്നും വി എ കരീം തുടർന്നു പറഞ്ഞു. ഓൺലൈൻ പഠന രീതി തുടരുന്നതിനു മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും പഠനരീതി തുടരാൻ സംവിധാനം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

വളഞ്ചേരി മങ്കേരിയിൽ മരണപ്പെട്ട ദേവികയുടെ വീട് നാഷണൽ ഹ്യുമൺ റൈറ്റ്്‌സ് ഫോറം (എൻഎച്ച്ആർഎഫ്) നഷണൽസെക്രട്ടറി സജീത്ത് നാഷണൽ കോഡിനേറ്റർ കെ ശരവണൻ നേഷണൽ എകസിക്യൂട്ടിവ് കെ.വി ഷക്കീർ മലപ്പുറം ജില്ല ജോ സെക്രറി അശോകൻ ഷറഫുദ്ദിൻ കൊട്ടിലിൽ എന്നിവർ സന്ദർശിച്ചു ബന്ധപ്പെട്ട അധികരികളോട് അവശ്യമായ നടപടി എടുക്കുവാൻ ആവശ്യപെട്ടു. ഇന്ന് ജില്ല പ്രസി.നേതൃത്വത്തിൽ ഉന്നധികാരികളെ നേരിട്ട് കണ്ട് നിവേദനം കൊട്ടക്കുവാനും തീരുമാനിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP