Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; ഡൽഹിയിലെ സുരക്ഷ കർശനമാക്കി; ആക്രമണ ഭീഷണി സിആർപിഎഫ് യൂണിറ്റുകൾ കേന്ദ്രീകരിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ഡൽഹിയിലെ സിആർപിഎഫ് യൂണിറ്റുകളിൽ സുരക്ഷ ശക്തമാക്കി.

വിവിധ ഭീകരസംഘടനകൾ ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നത്. സിആർപിഎഫ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പിന്റെ ഉള്ളടക്കം. ഇതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ സിആർപിഎഫ് യൂണിറ്റുകളോട് സുരക്ഷ ശക്തമാക്കാൻ നിർദേശിച്ചു. കൂടുതൽ സൈനികരെ വിന്യസിച്ചും മറ്റും ജാഗ്രത ശക്തമാക്കാനും വിശദാംശങ്ങൾ ഉടനടി അറിയിക്കാനും സിആർപിഎഫ് കേന്ദ്രം അറിയിച്ചു.

ദുർബല പ്രദേശങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാനാണ് നിർദ്ദേശം. ഒരു വർഷം മുൻപ് ഫെബ്രുവരിയിൽ സിആർപിഎഫ് വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 40 ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. സമാനമായ ആക്രമണ പദ്ധതിക്ക് ഭീകരർ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അടുത്തിടെ ജമ്മുകശ്മീരിൽ കാർ ബോംബ് ആക്രമണ പദ്ധതി സുരക്ഷാ സേന തകർത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP