Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്സിൻ കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ ആയുർവേദം മരുന്ന് രൂപപ്പെടുത്തും; കോവിഡിനെ പ്രതിരോധിക്കുന്ന മരുന്നിനായി പതഞ്ജലി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്; മഞ്ഞൾ, ഇഞ്ചി, കുരുമുളക്, തുളസി, ഏലം എന്നിവയുടെ കഷായം രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും; കൊറോണയ്‌ക്കെതിരെ ആയൂർവേദ മരുന്നെന്ന ആശയവുമായി ബാബാ രാംദേവ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ ആയുർവേദം മരുന്നു രൂപപ്പെടുത്തുമെന്ന് യോഗാ ഗുരുവും പതഞ്ജലി മേധാവിയുമായ ബാബാ രാംദേവ്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രഷൻസ് വെബ് കാസ്റ്റ് പരമ്പരയിൽ എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചാവ്ലയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെ പ്രതിരോധിക്കുന്ന മരുന്നിനായി പതഞ്ജലി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ വിജയിക്കും എന്നു തന്നെയാണ് കരുതുന്നത്. കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ അതിനെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് പതഞ്ജലി. പ്രതിരോധ ശക്തിയുണ്ടാക്കുന്നതിന് പ്രാണായാമം ഫലപ്രദമാണ്. മഞ്ഞൾ, ഇഞ്ചി, കുരുമുളക്, തുളസി, ഏലം എന്നിവയുടെ കഷായം രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. പലയിടത്തും ഞങ്ങൾ ഇതു പരീക്ഷിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ 500 പേർക്കു കഷായം നൽകി, അവരിൽ ഭൂരിഭാഗവും പരിശോധനയിൽ നെഗറ്റിവ് ആയി. പോസിറ്റിവ് ആയവരുടെ രോഗമുക്തി നിരക്ക് അതിശയിപ്പിക്കുന്നതാണ്. ഏഴു മുതൽ പത്തു ദിവസം കൊണ്ട് അവർ രോഗമുക്തി നേടി. ഇത് പരീക്ഷണ ഘ്ട്ടം മാത്രമാണ്. ഇതിനെക്കുറിച്ച് രാജ്യാന്തര ജേണലിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ മരുന്നിനെക്കുറിച്ച് ഐസിഎംആറിനെ അറിയിച്ചിരുന്നോയെന്ന ചോദ്യത്തിന് ബഹുരാഷ്ട്ര കമ്പനികളുടെയും അലോപ്പതി മരുന്നു കമ്പനികളുടെയും ലോബി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു രാംദേവിന്റെ മറുപടി. അവർ യോഗയ്ക്കും ആയുർവേദത്തിനും ഇന്ത്യൻ സംസ്‌കാരത്തിനും എതിരാണ്. എന്നാൽ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിനു മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. തദ്ദേശീയമായ ഉത്പന്നങ്ങളോടുള്ള ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ട്. രാജ്യത്തെ പകുതി സംസ്ഥാനങ്ങളിലും ഡന്റൽ കെയർ, സ്‌കിൻ കെയർ, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയിൽ പതഞ്ജലി മുന്നിലാണ്. ഏപ്രിൽ-മെയ് കാലയളവിൽ പതഞ്ജലിയുടെയും രുചി സോയയുടെയും വിറ്റുവരവ് 25,000 കോടിയാണെന്ന് രാംദേവ് പറഞ്ഞു.

ഭക്ഷ്യ എണ്ണയുടെ കാര്യത്തിൽ ശ്രദ്ധാപൂർമായ ഒരു മൂവ്മെന്റ് ഉണ്ടായാൽ അഞ്ചോ പത്തോ വർഷം കൊണ്ട് ഇന്ത്യയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കാനാവും. ഇതിന താൻ തന്നെ മുന്നിട്ടിറങ്ങുമെന്ന് രാംദേവ് പറഞ്ഞു. അഞ്ചു ലക്ഷം പേർക്ക് ഇതിലൂടെ ജോലി നൽകാനാവുമെന്ന് രാംദേവ് പറഞ്ഞു.

ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക എത്താൻ കൃഷി, വ്യവസായം, ഉത്പാദനം, ഓട്ടോമൊബൈൽ തുടങ്ങിയ രംഗങ്ങളിൽ രാജ്യത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നയങ്ങൾ വേണം. ഇത്തരം നയങ്ങളിലൂടെ രാജ്യത്തിന് അകത്തുനിന്നു കൂടുതൽ നിക്ഷേപം എത്തിക്കാൻ കഴിയും. നിക്ഷേപം ഇറക്കിയാൽ ലാഭമുണ്ടാവും എന്ന വിശ്വാസം ഉണ്ടാക്കാൻ സർക്കാരിനാവണമെന്ന് രാംദേവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP