Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭയാനകമാണ് നിസർഗ; ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച വൈകിട്ട് മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മുംബൈയിലും സമീപജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശം; മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത് 120 വർഷങ്ങൾക്ക് ശേഷം  

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച വൈകിട്ട് മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്. മുംബൈയിലും സമീപജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. 120 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത്.

സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പരിശോധിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കാൻ ആളുകളോട് അഭ്യർത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മുംബൈയിൽനിന്ന് 500 മീറ്റർ അകലെ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം രാത്രിയോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവിൽ മുംബൈക്ക് 490 കിലോമീറ്ററിനും സൂററ്റിന് 710 കിലോമീറ്ററിനും ഇടയിൽ വടക്ക് കിഴക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരപഥം. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണ പ്രദേശമായ ദാമനും ഇടയിലായാണ് ചുഴലിക്കാറ്റ് കരയിലേക്ക് വീശുന്നത്.

ഇതിനോട് ചേർന്നുള്ള ഗുജറാത്തിലെ വിവിധ ജില്ലകളും കടുത്ത ജാഗ്രതയിലാണ്. കരയിൽ മണിക്കൂറിൽ 115 കിലോ മീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാൽഘർ ജില്ലകളിൽ ബുധനാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പാൽഘറിലെ തീരപ്രദേശങ്ങളിൽനിന്നു മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP