Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് പോകുമ്പോൾ സമ്മാനമായി നൽകുന്നത് കോണ്ടം; ഒപ്പം പ്രഗ്നനൻസി കിറ്റുകളും; കുടുംബാസൂത്രണത്തിന് ആരോഗ്യപ്രവർത്തകരുടെ ഉപദേശവും ഫ്രീ; അരിയും തുണിയും പണിയുമാണ് കോണ്ടമല്ല വേണ്ടതെന്നും ഇത് നാണക്കേടെന്നും കുടിയേറ്റ തൊഴിലാളികൾ; മടങ്ങും മുമ്പ് സാമൂഹിക അകലം പാലിക്കുമെന്ന് പ്രതിജ്ഞയും; ബിഹാർ സർക്കാരിന് സംഗതി സീരിയസ്

ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് പോകുമ്പോൾ സമ്മാനമായി നൽകുന്നത് കോണ്ടം; ഒപ്പം പ്രഗ്നനൻസി കിറ്റുകളും; കുടുംബാസൂത്രണത്തിന് ആരോഗ്യപ്രവർത്തകരുടെ ഉപദേശവും ഫ്രീ; അരിയും തുണിയും പണിയുമാണ് കോണ്ടമല്ല വേണ്ടതെന്നും ഇത് നാണക്കേടെന്നും കുടിയേറ്റ തൊഴിലാളികൾ; മടങ്ങും മുമ്പ് സാമൂഹിക അകലം പാലിക്കുമെന്ന് പ്രതിജ്ഞയും; ബിഹാർ സർക്കാരിന് സംഗതി സീരിയസ്

മറുനാടൻ ഡെസ്‌ക്‌

പാറ്റ്ന: ഓണത്തിനിടയിൽ പൂട്ടുകച്ചവടം എന്നൊന്നും പറഞ്ഞുകളയരുത്. ബിഹാർ സർക്കാരിന് ഇത് സംഗതി സീരിയസാണ്. കുടിയേറ്റ തൊഴിലാളികൾ 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി വീട്ടിലേക്ക് പോകുമ്പോൾ കൈയിൽ കരുതാൻ ഗർഭനിരോധന ഉറകളും. വെറുതെ ഉറകൾ നൽകി വിടുകയല്ല. കുടുംബാസൂത്രണത്തിന് വേണ്ട സൂത്രങ്ങളും പറഞ്ഞുകൊടുക്കുന്നു ബിഹാർ ആരോഗ്യ സൊസൈറ്റി. കോണ്ടം, ഗർഭനിരോധന ഉപാധികൾ, പ്രഗ്നൻസി കിറ്റുകൾ എന്നിവയും കൊടുത്തുവിടുന്നു.

ഗോപാൽഗഞ്ച് ജാമുയി, സമസ്തിപൂർ, സുപോൾ, രോഹ്താസ്, കിഴക്കൻ ചമ്പാരൻ ജില്ലകളിലെല്ലാം വിതരണം തുടങ്ങി. ഇത് കൂടാതെ വീട് വീടാന്തരമുള്ള സ്‌ക്രീനിങ് സർവേയിൽ ആരോഗ്യപ്രവർത്തകരും ഗർഭനിരോധന ഉപാധികൾ നൽകി വരുന്നു. ലോക്ഡൗണിൽ ഇളവുകൾ വന്നകതോടെ ലക്ഷക്കണക്കിന് പേരാണ് വീടുകളിലേക്ക് മടങ്ങിയത്. ഈ സമയത്ത് ജനസംഖ്യാ നിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യ വകുരപ്പ് കരുതുന്നു. ഗോപാൽഗഞ്ചിൽ ഇതിനകം 20,000 കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്തുകഴിഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികൾ വരുമ്പോൾ ജനസംഖ്യാവിസ്‌ഫോടമം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണെനവ്‌നാണ് സർക്കാർ കരുതുന്നത്.

പ്രതിജ്ഞ എടുക്കണം

ക്വാറന്റൈനിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ കുടിയേറ്റ തൊഴിലാളികൾ പ്രതിജ്ഞ എടുക്കണം. സാമൂഹിക അകലം പാലിക്കുമെന്നും അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്നും. എന്നാൽ, പല കുടിയേറ്റ് തൊഴിലാളികളും സർക്കാരിന്റെ പരിപാടിയെ പരിഹസിക്കുന്നു. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മര്യാദയ്ക്ക് ഭക്ഷണമോ, വൃത്തിയായ ടൊയ്‌ലറ്റുകളോ തരാൻ അവർക്ക് കഴിയുന്നില്ല. മടങ്ങുമ്പോൾ കോണ്ടം സമ്മാനമായി തരാനാണ് ധൃതി. സാമൂഹിക അകലം പാലിക്കണമെന്ന് ഉപദേശവും. ഇതിൽ കൂടുതൽ ഞങ്ങളെ പരിഹസിക്കാൻ വേറെ എന്തെങ്കിലുമുണ്ടോ?, ചിലർ ചോദിക്കുന്നു.

ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുകയും തൊഴിൽ തരികയുമാണ് സർക്കാർ ചെയ്യേണ്ടത്. അതിന് പകരം കോണ്ടം വിതരണം ചെയ്തിട്ട് എന്തുകാര്യം, ചിലർ രോഷം കൊള്ളുന്നു. .

അതിനിടെ, ബ്ലോക്ക് തലത്തിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ ജൂൺ 15 മുതൽ അടയ്ക്കുമെന്നാണ് സർക്കാരിന്റെ ്അറിയിപ്പ്. ബിഹാറിലേക്ക് മടങ്ങി എത്തുന്നവർക്ക് ചൊവ്വാഴ്ച മുതൽ ക്വാറന്റൈൻ ഉണ്ടാവില്ല. ബ്രോക്ക് തലത്തിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് 8 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. 5.26 ലക്ഷം പേർ ഇപ്പോഴും അത്തരം 11,581 സെന്റററുകളിലുണ്ട്. 11,000 കുടിയേറ്റക്കാരെ 53 ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിട്ടുണ്ട്. ഇതുവരെ 23 പേരാണ് ബിഹാറിൽ കോവിഡ് ബാധിച്ച് മരിച്ചത്. 1741 പേർ രോഗമുക്തരായി. 3945 കേസുകളും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP