Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളപ്പൊക്കത്തിന് പിന്നാലെ അസമിൽ ഉരുൾപൊട്ടൽ; മൂന്ന് ജില്ലകൾ പേമാരിയുടെ ദുരിതത്തിൽ; മരണസംഖ്യ 20 ആയി ഉയർന്നു; നിരവധി പേർക്ക് പരിക്ക്; നിരവധി പേർ മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ

വെള്ളപ്പൊക്കത്തിന് പിന്നാലെ അസമിൽ ഉരുൾപൊട്ടൽ; മൂന്ന് ജില്ലകൾ പേമാരിയുടെ ദുരിതത്തിൽ; മരണസംഖ്യ 20 ആയി ഉയർന്നു; നിരവധി പേർക്ക് പരിക്ക്; നിരവധി പേർ മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

ദിസ്പൂർ: അസമിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. 20 പേർ മരിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അസമിലെ മൂന്നു ജില്ലകളിലാണ് കനത്തമഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കും.

കച്ചർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർ മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി കനത്ത മഴയാണ് ഈ ജില്ലകളിൽ തുടരുന്നത്.ഇതിനെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നിലവിൽ തന്നെ വെള്ളപ്പൊക്കബാധിത പ്രദേശമായി മാറിയിരിക്കുകയാണ് അസം. അതിനിടെയാണ് ഉരുൾപൊട്ടൽ കൂടി സംസ്ഥാനത്തെ ഉലച്ചത്. വെള്ളപ്പൊക്കത്തിൽ ഇതുവരെ ആറുപേർക്കാണ് ജീവൻ നഷ്ടമായത്. 348 ഗ്രാമങ്ങളാണ് വെള്ളത്തിന് അടിയിലായത്. 27000 ഹെക്ടർ കൃഷി നശിച്ചതായാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP