Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിക്ടേഴ്‌സ് ചാനലിൽ ക്ലാസെടുത്ത അദ്ധ്യാപികമാർക്ക് നേരേ സോഷ്യൽ മീഡിയയിൽ അധിക്ഷേപം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടും; തുടർനടപടികൾ റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ

വിക്ടേഴ്‌സ് ചാനലിൽ ക്ലാസെടുത്ത അദ്ധ്യാപികമാർക്ക് നേരേ സോഷ്യൽ മീഡിയയിൽ അധിക്ഷേപം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടും; തുടർനടപടികൾ റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്ത അദ്ധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

സമൂഹമാധ്യമങ്ങളിലൂടെ ചിലർ അദ്ധ്യാപികമാർക്കെതിരെ അശ്‌ളീല പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതായി ഷാഹിദ കമാൽ പറഞ്ഞു. ഇത് സാക്ഷരതയിലും സാംസ്കാരിക നിലവാരത്തിലും മുന്നിലാണെന്ന് പറയുന്ന ജനതയ്ക്ക് ചേർന്ന പ്രവർത്തിയല്ലെന്നും വനിതാ കമ്മീഷൻ അംഗം അഭിപ്രായപ്പെട്ടു. സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഡോ ഷാഹിദ കമാൽ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP