Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണക്കിടയിലും ഖത്തർ മുമ്പോട്ട്; നടത്തുന്നത് ശതകോടികളുടെ ഇടപാട്; കൊറോണയിൽ തളരാത്ത അപൂർവ്വ ഇടപാടുമായി ഖത്തർ

കൊറോണക്കിടയിലും ഖത്തർ മുമ്പോട്ട്; നടത്തുന്നത് ശതകോടികളുടെ ഇടപാട്; കൊറോണയിൽ തളരാത്ത അപൂർവ്വ ഇടപാടുമായി ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: കൊറോണയിൽ സാമ്പത്തിക മേഖല ആകെ തകർന്നടിഞ്ഞ് വമ്പൻ രാഷ്ട്രങ്ങളെല്ലാം മുന്നോട്ടു കുതിക്കാൻ വഴികൾ തേടുമ്പോൾ ഒരു പടി മുന്നിൽ എത്തിയിരിക്കുകയാണ് ഖത്തർ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എൽഎൻജി കപ്പൽ നിർമ്മാണ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ഖത്തർ പെട്രോളിയം. നൂറിലധികം കപ്പലുകൾ നിർമ്മിക്കാനായി മൂന്നു പ്രമുഖ ദക്ഷിണകൊറിയൻ കപ്പൽ നിർമ്മാണ കമ്പനികളുമായി 7,000 കോടിയിലേറെ റിയാലിന്റെ കരാറുകളാണ് ഒപ്പുവെച്ചത്.

ഡിഎസ്എംഇ(ദേയ്വൂ), എച്ച്എച്ച്ഐ(ഹ്യൂണ്ടായ്), എസ്എച്ച്ഐ(സാംസങ്) എന്നിവയുമായാണ് ഖത്തർ ഊർജ സഹമന്ത്രി സാദ് ഷെരീദ അൽ കാബി, ക്യുപിക്കുവേണ്ടി കരാർ ഒപ്പുവച്ചത്. ക്യുപി പ്രസിഡന്റും സിഇഒയും കൂടിയാണ് അൽ കാബി. ഖത്തറിന്റെ നോർത്ത് ഫീൽഡിലേയും യുഎസിലേയും നിലവിലെ എൽഎൻജി വിപുലീകരണ പദ്ധതി കൂടി ലക്ഷ്യമിട്ടുള്ളതാണ് കരാറുകൾ.

ഇറാൻ അതിർത്തിയോടു ചേർന്ന വടക്കൻ പ്രകൃതിവാതകപ്പാടത്തിന്റെ വികസനം പൂർണമാകുന്ന 2027ലേ കപ്പലുകളുടെ നിർമ്മാണവും കൈമാറ്റവും പൂർത്തിയാകൂ. ഇതോടെ ലോകത്തിനാവശ്യമായ എൽഎൻജിയുടെ 60 ശതമാനവും ഖത്തറിന് തനിച്ചു കൈകാര്യം ചെയ്യാനാവും. ഖത്തർ ഗ്യാസ് സിഇഒ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽതാനിയും ചടങ്ങിൽ പങ്കെടുത്തു.

കരാറിലൂടെ 2027 വരെയുള്ള ആഗോള എൽഎൻജി കപ്പൽ നിർമ്മാണത്തിന്റെ ഏകദേശം 60 ശതമാനവും ഖത്തർ പെട്രോളിയം ഉറപ്പാക്കി കഴിഞ്ഞു. ഖത്തർ പെട്രോളിയത്തിന്റെ അടുത്ത 7-8 വർഷത്തേക്കുള്ള എൽഎൻജി വാഹക കപ്പൽ വ്യൂഹത്തിന്റെ ആവശ്യകത നിറവേറ്റാനും കരാറിലൂടെ സാധ്യമാകും. 7,000 കോടി റിയാലിൽ അധികം മൂല്യമുള്ള കരാറിലൂടെ നൂറിലധികം പുതിയ എൽഎൻജി കപ്പലുകളാണ് ഖത്തർ സ്വന്തമാക്കുന്നത്.

ഖത്തർ പെട്രോളിയം പ്രസിഡന്റും ഖത്തർ ഊർജ സഹമന്ത്രിയുമായ സാദ് ഷെരീദ അൽകാബിയും കൊറിയൻ ട്രേഡ്, ഇൻഡസ്ട്രി, എനർജി മന്ത്രിയായ സുങ് യുൻ മോയും തമ്മിലാണ് പ്രധാന കരാർ ഒപ്പുവെച്ചത്. മൂന്ന് കൊറിയൻ കമ്പനി അധികൃതരുമായും കരാറിൽ ഒപ്പുവെച്ചു. വെർച്വൽ കരാർ ഒപ്പുവെയ്ക്കൽ ചടങ്ങിൽ ഖത്തർ ഗ്യാസ് സിഇഒ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽതാനിയും പങ്കെടുത്തു. എൽഎൻജി വ്യവസായ ചരിത്രത്തിൽ വെച്ചേറ്റവും വലിയ കരാറുകളാണ് ഖത്തർ പെട്രോളിയത്തിന്റെ എൽഎൻജി ഗതാഗത ശ്രേണി പദ്ധതിയുടെ ഭാഗമായുള്ള ഈ കരാറുകൾ.

ഖത്തറിന്റെ നിലവിലെ 7.7 കോടി ടൺ പ്രതിവർഷ എൽഎൻജി ഉൽപാദന ശേഷി 2027 ഓടെ 12.6 കോടി ടൺ ആക്കി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വടക്കൻ എണ്ണപ്പാടം വിപുലീകരിക്കുന്നത്. എൽഎൻജി ഇന്ധനമായി ഉപയോഗിക്കാവുന്ന ഹൈബ്രിഡ് എൻജിനുകളായിരിക്കും പുതിയ കപ്പലുകളിൽ ഉണ്ടാകുകയെന്നും അൽകാബി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP