Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിച്ചു കിടന്ന അമ്മയെ തൊട്ടുണർത്താൻ ശ്രമിച്ച് ലോകത്തിന്റെ കണ്ണുനനച്ചു; ഒരു വയസ്സുകാരനെ ഏറ്റെടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ

മരിച്ചു കിടന്ന അമ്മയെ തൊട്ടുണർത്താൻ ശ്രമിച്ച് ലോകത്തിന്റെ കണ്ണുനനച്ചു; ഒരു വയസ്സുകാരനെ ഏറ്റെടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ

മറുനാടൻ ഡെസ്‌ക്‌

മുസഫർപുർ: ഇന്ത്യൻ കുടിയേറ്റത്തൊഴിലാളികളുടെ ദുരിതത്തിന്റെ പ്രതീകമായി മാറിയ ഒരു വയസ്സുകാരനെ ഏറ്റെടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ബീഹാറിലെ മുസഫർപുർ റെയിൽവേസ്റ്റേഷനിൽ അമ്മ മരിച്ചതറിയാതെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ കുഞ്ഞിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ.

കുഞ്ഞിനെയും കുടുംബത്തെയും കണ്ടെത്താൻ സഹായിച്ചതിൽ സോഷ്യൽമീഡിയയ്ക്ക് നന്ദി പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ആ കുഞ്ഞിനെ അറിയാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഏറ്റവും നിർഭാഗ്യകരമായ നഷ്ടത്തിൽനിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’, ഷാരൂഖ് ട്വീറ്റ് ചെയ്തു.

കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ച് മീർ ഫൗണ്ടേഷനും രംഗത്തെത്തി. ‘ഈ കുഞ്ഞിലേക്ക് എത്താൻ ഞങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ അത്രത്തോളം ഹൃദയഭേദകമായിരുന്നു. ഞങ്ങൾ അവനെ സഹായിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുത്തച്ഛന്റെ കൂടെയാണ് കുട്ടിയിപ്പോൾ ഉള്ളത്’, മീർ ഫൗണ്ടേഷൻ ട്വീറ്റ് ചെയ്തു. കുട്ടിയും സഹോദരനും മുത്തച്ഛനൊപ്പം നിൽക്കുന്നതിന്റെ ചിത്രമടക്കമായിരുന്നു ട്വീറ്റ്. കോവിഡ് വ്യാപനത്തിന് പിന്നാലെ ഷാറൂഖും മീർ ഫൗണ്ടേഷനും നിരവധി സഹായങ്ങൾ ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP