Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എങ്കിലവൾ അവസാനം ഉച്ചരിച്ചത് എനിക്കു ശ്വാസം മുട്ടുന്നു എന്നുതന്നെയാവണം; ശിരസ്സു കുനിച്ചു മുട്ടുകുത്തി മാപ്പുചോദിക്കണം അധികാരികൾ; ദേവികയുടെ ആത്മഹത്യയിൽ ഡോ. ആസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എങ്കിലവൾ അവസാനം ഉച്ചരിച്ചത് എനിക്കു ശ്വാസം മുട്ടുന്നു എന്നുതന്നെയാവണം; ശിരസ്സു കുനിച്ചു മുട്ടുകുത്തി മാപ്പുചോദിക്കണം അധികാരികൾ; ദേവികയുടെ ആത്മഹത്യയിൽ ഡോ. ആസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ഓൺലൈൻ ക്ലാസുകൾ കാണാൻ അവസരം ലഭിക്കാത്തതിൽ മനംനൊന്ത്ആത്മഹത്യ ചെയ്ത 10 ക്ലാസുകാരി ദേവികയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് നൊമ്പരമാകുന്നു. ദേവികയുടെ മരണം വിങ്ങലായി അവശേഷിക്കുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ആസാദ്. ഫേസ്‌ബുക്കിലൂടെയാണ് ഡോ. ആസാദിന്റെ കുറിപ്പ്.

ഫേസ്‌ബുക്ക് കുറിപ്പ് 

ദേവികയ്ക്കും ശ്വാസം മുട്ടിയിരുന്നു. ഏതധികാരത്തിന്റെ മുട്ടുകാലാണ് ആ കുഞ്ഞിന്റെ തൊണ്ടയിലമർന്നത്? അങ്ങനെയൊരു അതിക്രമത്തിന്റെ ചിത്രമോ വാർത്തയോ ലഭ്യമല്ല. പക്ഷെ ആ കുട്ടിക്കു ശ്വാസം മുട്ടിയിരുന്നു. വിങ്ങിപ്പൊട്ടിയിരുന്നു. തന്റേതല്ലാത്ത കാരണത്താൽ അകറ്റി നിർത്തപ്പെട്ടവൾ എന്നു തോന്നിയിരുന്നു. നീതി നിഷേധിക്കപ്പെട്ടുവെന്ന് പൊള്ളിയിരുന്നു.

വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയത്ത് ഇന്നലെയാണ് ദേവിക എന്ന പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തത്. ഓൺലൈൻ ക്ലാസിലിരിക്കാൻ ടി വിയോ സ്മാർട് ഫോണോ ഇല്ല എന്ന ദുഃഖമാണ് കാരണമെന്ന് രക്ഷിതാക്കൾ പറഞ്ഞതായി വാർത്ത കാണുന്നു. എങ്കിലവൾ അവസാനം ഉച്ചരിച്ചത് എനിക്കു ശ്വാസം മുട്ടുന്നു എന്നുതന്നെയാവണം.

ഏറ്റവും പിറകിൽ നിൽക്കുന്നവരിൽനിന്ന്, അവസരങ്ങൾ നിഷേധിക്കപ്പെട്ടവരിൽനിന്ന് തുടങ്ങണമെന്ന് ഇനിയും നാം പഠിച്ചിട്ടില്ല. കൊഴിഞ്ഞുപോക്കല്ല കൊഴിച്ചുകളയലാണ് നടക്കുന്നത്. താങ്ങാൻ നാട്ടു സംവിധാനങ്ങളോ സ്കൂൾ സമിതികളോ ഉണ്ടായില്ല. അവർ ആരുടെയും ശ്രദ്ധയിലെത്തുന്നില്ല.

ദേവികയുടേത് അങ്ങനെയൊരു ആത്മഹത്യയാണെങ്കിൽ ശിരസ്സു കുനിച്ചു മുട്ടുകുത്തി മാപ്പുചോദിക്കണം അധികാരികൾ. അതൊരു കൊലപാതകമായിരുന്നുവെന്ന് നടുക്കത്തോടെ ഏറ്റെടുക്കണം. തിരുത്തണം തെറ്റുകൾ. ഏറ്റവുംഅവസാനത്തെ വിദ്യാർത്ഥിയെയും പങ്കാളിയാക്കുംവരെ ഓൺലൈൻ പാഠങ്ങൾ മാറ്റിവെയ്ക്കണം. ഇടത്തട്ടു മേൽത്തട്ടു വ്യവഹാരമായി പൊതു വിദ്യാഭ്യാസം പരിമിതപ്പെടരുത്.

തീർച്ചയായും അന്വേഷണം വേണം. കേരളത്തിന്റെ ഉണർവ്വും ശ്രദ്ധയുമുണ്ടാവണം. ദേവികയുടെ പാഠം വിദ്യാഭ്യാസ വകുപ്പു പഠിക്കണം.

ആസാദ് 02 ജൂൺ 2020.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP