Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും എത്തിയില്ല; ഒടുവിൽ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു; ഇനി വിശദ ചോദ്യം ചെയ്യൽ; എല്ലാം ഭാര്യയുടേയും മകളുടേയും അറിവോടെയെന്ന സുരേന്ദ്ര പണിക്കരുടെ മൊഴി അമ്മയ്ക്കും മകൾക്കും പ്രശ്‌നമാകും; ഉത്രാ കൊലപാതകത്തിൽ ഒടുവിൽ രേണുകയും സൂര്യയും പൊലീസ് വലയത്തിൽ; വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന; അഞ്ചലിലെ പാമ്പ് കടി കൊലയിലെ ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബം മുഴുവൻ പ്രതികളാകും

ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും എത്തിയില്ല; ഒടുവിൽ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു; ഇനി വിശദ ചോദ്യം ചെയ്യൽ; എല്ലാം ഭാര്യയുടേയും മകളുടേയും അറിവോടെയെന്ന സുരേന്ദ്ര പണിക്കരുടെ മൊഴി അമ്മയ്ക്കും മകൾക്കും പ്രശ്‌നമാകും; ഉത്രാ കൊലപാതകത്തിൽ ഒടുവിൽ രേണുകയും സൂര്യയും പൊലീസ് വലയത്തിൽ; വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന; അഞ്ചലിലെ പാമ്പ് കടി കൊലയിലെ ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബം മുഴുവൻ പ്രതികളാകും

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രേണുകയോടും സൂര്യയോടും പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്തും ഇവർ എത്തിയില്ല. ഇതോടെയാണ് ഉത്രകൊലക്കേസിൽ രേണുകയും സൂര്യയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിൽ തീരുമാനം എടുക്കും. ഇതോടെ കേരളത്തെ ഞെട്ടിച്ച പാമ്പ് കടി കൊലയിൽ പുതിയ ട്വിസ്റ്റ് എത്തുകയാണ്. കരുതലോടെയാണ് പൊലീസ് ഇവരെ കസ്‌ററഡിയിൽ എടുത്തത്. ഇതോടെ സൂരജും അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ നാലു പേലും കേസിൽ പ്രതിയാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

കേസിൽ സൂരജിന്റെ അച്ഛനെ പ്രതിയാക്കിയിട്ടുണ്ട്. ഗാർഹിക പീഡനവും തെളിവ് നശിപ്പിക്കലുമാണ് ചുമത്തിയ കുറ്റങ്ങൾ. സമാന കേസുകൾ അമ്മയ്ക്കും മകൾക്കുമെതിരെ വരും. എന്നാൽ കൊലക്കേസ് ഇവർക്കെതിരെ ചുമത്തുമോ എന്ന് അറിയില്ല. സൂരജിന്റെ കൊലപാതക ഗൂഢാലോചനയിൽ അമ്മയ്ക്കും മകൾക്കും എതിരെ തെളിവ് കിട്ടിയാൽ ഇരവും ഈ കേസിൽ കുടുങ്ങും. ഉത്രയെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് അച്ഛന് മുൻകൂട്ടി അറിവില്ലെന്നാണ് പൊലീസ് നിഗമനം. മറിച്ച് തെളിവും കിട്ടിയില്ല. എന്നാൽ അമ്മയ്ക്കും മകൾക്കും എല്ലാം അറിയാമെന്ന മൊഴി അച്ഛൻ പൊലീസിന് നൽകിയിട്ടുണ്ട്. ആദ്യം അണലിയെ വാങ്ങിയത് ഇവരുടെ മുമ്പിൽ വച്ചുമാണ്. ഈ സാഹചര്യത്തിൽ ഇവർ കൊലക്കേസിലും പ്രതിയാകാൻ സാധ്യതയുണ്ട്.

അമ്മ രേണുകയും സഹോദരി സൂര്യയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. പതിനൊന്ന് മണി വരെ കാത്തു. തുടർന്നാണ് പുനലൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. അതിനിടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്വർണം മുഴുവൻ ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞതായി ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. കുഞ്ഞിന്റെ സ്വർണ്ണവും കൂട്ടത്തിലുണ്ടെന്നും അമ്മ മണിമേഖല പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സൂരജിന്റെ അച്ഛനെയും അറസ്റ്റ് ചെയ്തിരുന്നു. സ്വർണം തട്ടി എടുക്കുന്നതിൽ സൂരജിന്റെ അച്ഛനും പങ്കുണ്ടെന്നും തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനും ആണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നും എസ് പിവ്യക്തമാക്കി.

സൂരജിന്റെ വീട്ടുവളപ്പിൽ നിന്നും കണ്ടെടുത്ത സ്വർണം ഉത്രയുടേത് തന്നെയാണോയെന്ന് ഉറപ്പിക്കാനുള്ള പരിശോധന നടത്തിയിരുന്നു. ഉത്രയുടേയും സൂരജിന്റേയും വിവാഹ ആൽബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും, കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നായിരുന്നു ഒത്തു നോക്കിയത്. ഉത്രയുടെ അമ്മയും സഹോദരനുമാണ് വിവാഹ ആൽബവുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. കേസിൽ അറസ്റ്റിലായ ഉത്രയുടെ ഭർത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് അച്ഛൻ തെളിവ് നശിപ്പക്കലും ഗാർഹിക പീഡനത്തിനും ഉത്തരവാദിയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണം പുരയിടത്തിൽ കുഴിച്ചിട്ടതായി സുരേന്ദ്രൻ സമ്മതിച്ചത്. ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണസംഘത്തിന്റെ ശ്രമം. സൂരജിന്റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്രയുടെ സ്വർണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സൂരജിന്റെ കുടുംബത്തിലെ എല്ലാവരും ചേർന്ന് കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് കൊലപാതകം നടത്തിയത് എന്ന നിലയിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സൂരജിന്റെ പല സുഹൃത്തുക്കളെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തങ്ങളുടെ ആരോപണങ്ങൾ ശരി വെയ്ക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നതെന്ന് ഉത്രയുടെ സഹോദരൻ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.

സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറയുന്നു. സൂരജിന്റെ വീടിന്റെ പുറകു വശത്തെ റബ്ബർ തോട്ടത്തിൽ നിന്നും കഴിഞ്ഞ ദിവസം മുപ്പത്തി ഏഴര പവൻ സ്വർണമാണ് കണ്ടെത്തിയത്. ഉത്രയുടെ കൂടുതൽ സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്ന് വിജയസേനൻ പറഞ്ഞു. സ്വർണം കുഴിച്ചിട്ടതിലും കുടുംബാംഗങ്ങൾക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്റെ അച്ഛന്റെ ശ്രമമെന്നും വിജയസേനൻ ആരോപിച്ചു. ു.

സുരജിന്റെ അച്ഛൻ എല്ലാം മറച്ചുവയ്ക്കുന്നതിന് പിന്നിൽ ഭാര്യയെയും മകളെയും രക്ഷിക്കാൻ വേണ്ടിയാണ്. ഇപ്പോൾ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണ തൃപ്തിയാണുള്ളതെന്നും വിജയസേനൻ പറഞ്ഞു. ഉത്രയുടെ മരണത്തിൽ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന സംശയം നേരത്തെ മുതൽക്കേ തന്നെ ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു. ഉത്രയോട് മകളോടെന്ന പോലെ സ്‌നേഹം ആയിരുന്നുവെന്നും ഉത്രയെ കൊന്നുവെങ്കിൽ കൊലയാളി ശിക്ഷ അർഹിക്കുന്നു എന്നുമാണ് സുരേന്ദ്രൻ പൊലീസിനോട് പറഞ്ഞത്.

എന്നാൽ പൊലീസിന് ലഭിച്ച വിവരം മറ്റൊന്നായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചു. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഉത്ര കൊലക്കേസിലെ രഹസ്യങ്ങൾ ചുരുളഴിഞ്ഞ് തുടങ്ങിയത്. അച്ഛന് എല്ലാം അറിയാം എന്ന് സൂരജ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിശദമായ ചോദ്യം ചെയ്യൽ.പ്രതിക്ക് ഒളിച്ചിരിക്കാൻ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാൾ കുടുങ്ങുമെന്ന് സൂചനയുണ്ട്. സൂരജിന് ഒളിവിൽ പോകാൻ സൗകര്യമൊരുക്കിയത് സഹോദരി സൂര്യാണെന്നതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP