Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഷിപ്പ് ഫോർ വേൾഡ് യൂത്ത്' പ്രോഗ്രാം നടന്നത് 2012ൽ; വിവിധ രാജ്യങ്ങളുടെ വസ്ത്രം ധരിച്ച് പ്രതിനിധികളെത്തിയപ്പോൾ രമ്യ അണിഞ്ഞത് സ്പാനിഷ് വസ്ത്രം; ആലത്തൂരിലെ പ്രത്യേക തരം വാഴ എന്നും ഈ വാഴ കുലക്കില്ലേ.... എന്ന അശ്ലീല പരമാർശത്തോടെ സഖാക്കൾ ലക്ഷ്യമിട്ടത് പെങ്ങളൂട്ടിയെ മാനസികമായി തകർക്കൽ; എട്ടുകൊല്ലം മുമ്പ് രാജ്യാന്തര കൾച്ചറൽ പ്രോഗ്രാമിൽ മലയാളിത്തം എത്തിച്ച രമ്യാ ഹരിദാസിന് നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; ഇവിടെ പ്രതി പൊലീസും!

'ഷിപ്പ് ഫോർ വേൾഡ് യൂത്ത്' പ്രോഗ്രാം നടന്നത് 2012ൽ; വിവിധ രാജ്യങ്ങളുടെ വസ്ത്രം ധരിച്ച് പ്രതിനിധികളെത്തിയപ്പോൾ രമ്യ അണിഞ്ഞത് സ്പാനിഷ് വസ്ത്രം; ആലത്തൂരിലെ പ്രത്യേക തരം വാഴ എന്നും ഈ വാഴ കുലക്കില്ലേ.... എന്ന അശ്ലീല പരമാർശത്തോടെ സഖാക്കൾ ലക്ഷ്യമിട്ടത് പെങ്ങളൂട്ടിയെ മാനസികമായി തകർക്കൽ; എട്ടുകൊല്ലം മുമ്പ് രാജ്യാന്തര കൾച്ചറൽ പ്രോഗ്രാമിൽ മലയാളിത്തം എത്തിച്ച രമ്യാ ഹരിദാസിന് നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; ഇവിടെ പ്രതി പൊലീസും!

ആർ പീയൂഷ്

ആലത്തൂർ: രാജ്യാന്തര കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത ചിത്രങ്ങളാണ് ആലത്തൂർ എംപി രമ്യാ ഹരിദാസിനെ അപകീർത്തിപ്പെടുത്തി അശ്ലീല പരാമർശത്തോടെ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള സിപിഎം അനുഭാവികൾ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. 2012ൽ രമ്യ പങ്കെടുത്ത ജപ്പാനിൽ നടന്ന 'ഷിപ്പ് ഫോർ വേൾഡ് യൂത്ത്' പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ ധരിച്ച കോസ്റ്റിയൂം ചിത്രമാണ് അശ്ലീല പരാമർശത്തോടെ ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ചത്.

ഷിപ്പിൽ നടന്ന പ്രോഗ്രാമിൽ വിവിധ രാജ്യങ്ങളുടെ വസ്ത്രം ധരിച്ച് നടത്തിയ ഒരു പരിപാടിയിൽ രമ്യ സ്പെയിനിലെ വസ്ത്രരീതിയാണ് ധരിച്ചത്. നീളമുള്ള ഒരു ഫ്രോക്കായിരുന്നു അത്. ഈ ചിത്രം ഒരു ഹോട്ടലിൽ രമ്യ നിൽക്കുന്നു എന്ന തരത്തിലാക്കി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയാണ് പ്രതികൾ സോഷ്യൽ മീഡിയയിൽ അവഹേളനം നടത്തിയത്. വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ ആ രീതിയിലും അപമാനിക്കുന്ന തരത്തിൽ പ്രതികൾ കമന്റ് ചെയ്യുകയും ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ആലത്തൂരിലെ പ്രത്യേക തരം വാഴ എന്നും ഈ വാഴ കുലക്കില്ലേ.. എന്നിങ്ങനെയുള്ള പരാമർശവും പ്രതികൾ നടത്തി. രമ്യാ ഹരിദാസിനെ കാണുന്നില്ല, പാട്ടുപാടി ഡാൻസ് ചെയ്ത്............................. പോയതായിരിക്കും എന്നിങ്ങനെയുള്ള വാക്കുകളും പ്രയോഗിച്ചു. പിന്നീടുള്ളവയൊന്നും പുറത്തു പറയാൻ കഴിയാത്ത അറപ്പുളവാക്കുന്ന വാക്കുകളായിരുന്നു. കഴിഞ്ഞ മാസം പതിനൊന്നിനാണ് പ്രതികൾ എംപിയെ അപമാനിച്ച് പോസ്റ്റ് പ്രചരിപ്പിച്ചത്. ഫെയ്സ് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് എംപി പൊലീസിന് പരാതി നൽകിയത്. സ്‌ക്രീൻ ഷോട്ടുകൾ മറുനാടൻ മലയാളിക്ക് ലഭിച്ചെങ്കിലും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളവയായതിനാൽ പ്രസിദ്ധീകരിക്കാൻ സാധ്യമല്ല.

ഒരു ജന പ്രതിനിധിയായ എന്നെ ഇത്തരത്തിൽ അപമാനിക്കുമ്പോൾ സാധാരണക്കാരെ അപമാനിക്കാൻ ഇവർക്ക് യാതൊരു മടിയും കാണില്ല. അതിനാലാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് രമ്യാ ഹരിദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. നിരവധി ട്രോളുകൾ എന്നെ പറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവയൊക്കെ സഭ്യമായ രീതിയിലും രാഷ്ട്രീയ പരമായ രീതിയിലുമായതിനാൽ അവയൊക്കെ ആസ്വദിക്കുകയേയുള്ളൂ. എന്നാൽ എന്റെ ശരീര അവയവങ്ങളെ വളരെ മോശമായ രീതിയിൽ വർണ്ണിച്ച് ഫെയ്സ ബുക്കിൽ ആനന്ദംകൊള്ളുന്ന ഇത്തരക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടു വരും.

ജന പ്രതിനിധി ആകുന്നതിന് മുൻപ് ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിൽ കൾച്ചറൽ പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. പാട്ടു പാടിയും നൃത്തം കളിച്ചും എന്റെ കലാ വാസന നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചുണ്ട്. ജന പ്രതിനിധി ആയി എന്ന് കരുതി എന്റെ അത്തരം രീതി മാറ്റാൻ ഞാൻ ഉദ്ധേശിക്കുന്നില്ല. ഒരു എംപി എന്നതിലുപരി ഞാനൊരു സാധാരണക്കാരിയായ സ്ത്രീകൂടിയാണ്. ജനങ്ങൾക്കൊപ്പം പാട്ടു പാടി നൃത്തം കളിച്ചെന്നു കരുതി ഒന്നും സംഭവിക്കില്ല, അവർക്കൊപ്പം ഒന്നു കൂടി ഇഴുകിചേരാൻ അത് സഹായിക്കുകയേയുള്ളൂ എന്നും രമ്യ പറയുന്നു.

രമ്യ ഹരിദാസ് എംപിക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട പൊലീസുകാരനെതിരെ കൊല്ലങ്കോട് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകൾ ചേർത്താണ് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിനൂപിനെതിരെ കേസെടുത്തത്.

എംപിയെ ഫേസ്‌ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി സ്വദേശി മുന്ന മുനാറക്, ഈ പോസ്റ്റ് ഷെയർ ചെയ്ത സന്തോഷ്, ഹരിത, റെനിൽ, ഹരി എന്നിവർക്കെതിരെ എംപി ആലത്തൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ സിപിഎം സൈബർ സംഘം സമൂഹമാധ്യമം വഴി തുടർച്ചയായി ഹീനമായ വ്യക്തിഹത്യ നടത്തുന്നതായി എംപി പരാതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP