Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയായി; ഇതിൽ നിന്ന് വലിയ തോതിലേക്ക് വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല; പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വി മുരളീധരൻ; സംസ്ഥാന സർക്കാർ സജ്ജമാണെന്ന് വ്യക്തമാക്കിയാൽ കൂടുതൽ സർവ്വീസുകൾ ഗൾഫിൽ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി; ഗൾഫിൽ പ്രവാസികൾ മരിച്ചു വീഴുമ്പോൾ കേരളം വാതിൽ കൊട്ടിയടക്കുന്നോ?

കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയായി; ഇതിൽ നിന്ന് വലിയ തോതിലേക്ക് വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല; പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വി മുരളീധരൻ; സംസ്ഥാന സർക്കാർ സജ്ജമാണെന്ന് വ്യക്തമാക്കിയാൽ കൂടുതൽ സർവ്വീസുകൾ ഗൾഫിൽ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി; ഗൾഫിൽ പ്രവാസികൾ മരിച്ചു വീഴുമ്പോൾ കേരളം വാതിൽ കൊട്ടിയടക്കുന്നോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന പ്രവാസികളെ തടയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങളിൽ ആവർത്തിക്കാറുള്ളത്. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് സർക്കാർ നടപടികൾ എന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിലേക്ക് വിദേസ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ എത്തുന്നത് കുറയ്ക്കണമെന്നാണ് കേരളം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ വെളിപ്പെടുത്തിത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് വി. മുരളീധരൻ. സംസ്ഥാന സർക്കാർ സജ്ജമാണെന്ന് വ്യക്തമാക്കിയാൽ കൂടുതൽ സർവ്വീസുകൾ പ്രത്യേകിച്ച് ഗൾഫിൽ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തുമെന്നും മുരളീധരൻ.

കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതിൽ നിന്ന് വലിയ തോതിലേക്ക് വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാർട്ടേർഡ് വിമാനങ്ങൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുരളീധരൻ വ്യക്തമാക്കി.

ഗൾഫിൽ ഇതിനകം തന്നെ 160ൽ അധികം മലയാളികൾ മരിച്ചുവെന്നും അതിനാൽ തന്നെ കൂടുതൽ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാന സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. ധാരാളം ആളുകൾ തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്. അവരെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ചാർട്ടേഡ് വിമാനങ്ങളുടെ കാര്യത്തിൽ പുതിയ നിർദ്ദേശങ്ങളും കേരളം കേന്ദ്രത്തിന്റെ മുന്നിൽവെച്ചു. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമെ അനുവദിക്കുവെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ കഴിവിനനുസരിച്ചേ വിമാനം ഏർപ്പെടുത്താനാകൂവെന്നും കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കാൻ കേന്ദ്രം തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനോട് സംസ്ഥാനം അനുകൂലമായി പ്രതികരിച്ചാൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നും മുരളീധരൻ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

വന്ദേ ഭാരത് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിൽ ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അയയ്ക്കുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. നേരത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയത് പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമാണ് എന്നാണ്. പ്രവാസികൾ എത്ര എത്തിയാലും അവരെ ഉൾക്കൊള്ളാനുള്ള ശേഷി കേരളത്തിനുണ്ട്. ക്വാറന്റൈൻ അടക്കുള്ള സൗകര്യങ്ങൾ സജ്ജമാണെന്നായിരുന്നു കേരളത്തിന്റെ അവകാശവാദം. വി.മുരളീധരന്റെ ആരോപണം അനുസരിച്ച് കേരളം ഇതിന് ഘടകവിരുദ്ധമായ നിലപാടാണ് കേന്ദ്രത്തെ അറിയിച്ചരിക്കുന്നത്.

അതേസമം ഗൾഫിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 173ആയി ഉയർന്നിരുന്നു. യുഎഇ, സൗദി, കുവൈറ്റ് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. യുഎഇയിൽ 93ഉം സൗദിയിൽ 42 ഉം കുവൈത്തിൽ 32ഉം ഒമാനിൽ 3ഉം ഖത്തറിൽ 2ഉം മലയാളികളാണ് ഇത് വരെ മരിച്ചത്. ബഹ്‌റൈനിൽ ഒരു മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ കേരള0 മുന്നിൽ നിൽക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധ മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഒമ്പത് മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത്. സൗദി അറേബ്യയിൽ ഏഴും കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഓരോ മലയാളികളുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.

തിരൂർ ബിപി അങ്ങാടി മൂർക്കത്തിൽ സുന്ദരം(63) കുവൈറ്റിലും കോഴിക്കോട് പാറക്കടവ് താനക്കോട്ടൂർ സ്വദേശി ചെറ്റക്കണ്ടിയിൽ മുഹമ്മദ് റഫീഖ് (40) ബഹ്‌റൈനിലും കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മലയാളികളാണ് സൗദി അറേബ്യയിൽ മരിച്ചു. ജിദ്ദ, മക്ക, ദമ്മാം, ജുബൈൽ, റിയാദ്, ദവാദ്മി എന്നിവിടങ്ങളിലാണ് സ്ത്രീയടക്കം ആറ് പ്രവാസികൾ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP