Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിമർശകരും ട്രോളർമാരും അവരുടെ പണിയെടുക്കട്ടെ, അതുകൂടി ഈ സിസ്റ്റത്തിന്റെ ജനകീയതക്ക് ആവശ്യമുണ്ട്; ശ്വേത ടീച്ചർ തന്നെ പറഞ്ഞത് ആ ട്രോളുകളൊക്കെ എനിക്ക് വലിയ ഇഷ്ടായി എന്നാണ്; കൂടുതൽ ആളുകൾ ആ ക്ലാസ്സ് കണ്ടു എന്നതിന്റെ തെളിവ് കൂടിയാണല്ലോ അത് എന്ന്; അതാണ് അതിന്റെ ഒരു ക്രിയേറ്റിവ് റെസ്‌പോൺസ്; അദ്ധ്യാപികമാരെ സഭ്യമല്ലാത്ത ഭാഷയിൽ അവതരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കണം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

വിമർശകരും ട്രോളർമാരും അവരുടെ പണിയെടുക്കട്ടെ, അതുകൂടി ഈ സിസ്റ്റത്തിന്റെ ജനകീയതക്ക് ആവശ്യമുണ്ട്; ശ്വേത ടീച്ചർ തന്നെ പറഞ്ഞത് ആ ട്രോളുകളൊക്കെ എനിക്ക് വലിയ ഇഷ്ടായി എന്നാണ്; കൂടുതൽ ആളുകൾ ആ ക്ലാസ്സ് കണ്ടു എന്നതിന്റെ തെളിവ് കൂടിയാണല്ലോ അത് എന്ന്; അതാണ് അതിന്റെ ഒരു ക്രിയേറ്റിവ് റെസ്‌പോൺസ്; അദ്ധ്യാപികമാരെ സഭ്യമല്ലാത്ത ഭാഷയിൽ അവതരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കണം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

ഞാൻ ട്രോളന്മാരെയൊന്നും കുറ്റം പറയില്ല.. വിമർശകരെ ഒട്ടും പറയില്ല. അവരൊക്കെക്കൂടി ചേർന്നാണ് കേരളത്തിന്റെ ഓൺലൈൻ എഡ്യൂക്കേഷൻ തുടക്കത്തെ ഒരു ചരിത്ര സംഭവമാക്കി മാറ്റിയത്. ആരും പ്രതീക്ഷിക്കാത്ത ഒരു ഐതിഹാസിക തുടക്കം. വിദ്യാഭ്യാസ വകുപ്പ് തന്നെ ഒരുവേള ഞെട്ടിത്തെറിച്ചു പോയിരിക്കും.. ഇതിന്റെ സോഷ്യൽ റെസ്‌പോൺസ് കണ്ടിട്ട്..

ഒന്നാം ക്‌ളാസിൽ മലയാളം ടീച്ചർ ക്ലാസ്സെടുക്കുന്നതും ആ ശൈലിയും ഭാവങ്ങളും കൊച്ചു കുഞ്ഞുങ്ങളെ എത്രമാത്രം ആകർച്ചിട്ടുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നൗഫൽ മാഷ് ചക്കയെക്കുറിച്ച് വർണ്ണിച്ചതും അതുകൊണ്ടുണ്ടാക്കാവുന്ന വിവിധ വിഭവങ്ങളെ പരിചയപ്പെടുത്തിയതും പഴുത്ത ചക്കയുടെ ചുളകൾ എടുത്ത് തിന്നുന്നതുമൊക്കെ കണ്ടപ്പോൾ രണ്ട് ചുള വായിലിട്ട് തിന്ന അനുഭൂതിയുണ്ടായി.. ഒരു ടീച്ചറുടെ വിജയമാണത്. ഇത്ര മുതിർന്ന നമ്മൾ ആ ക്‌ളാസ്സുകളൊക്കെ അത്രയും ആസ്വദിച്ചുവെങ്കിൽ കുട്ടികൾ അതിലേറെ അത് ആസ്വദിച്ചുണ്ടായിരിക്കുമെന്ന് ഉറപ്പാണ്.. ക്ലാസ് കഴിഞ്ഞിട്ടും കുട്ടികൾ ടി വി യുടെ മുന്നിൽ നിന്ന് എഴുന്നേൽക്കുന്നില്ല എന്ന് പലരും എഴുതിക്കണ്ടു..

'അമ്മേ ഇനി ടീച്ചർ എപ്പഴാ വരുക' എന്ന് ഒരു കുഞ്ഞു ചോദിക്കുമ്പോൾ വിജയിച്ചത് ആ അദ്ധ്യാപകർ മാത്രമല്ല, ഇത്തരമൊരു സിസ്റ്റത്തെ നല്ല രീതിയിൽ അവതരിപ്പിക്കുന്നതിൽ ഹോം വർക്ക് ചെയ്ത എല്ലാവരുമാണ്. കുറച്ച് കാലം അദ്ധ്യാപകനായിരുന്ന എനിക്ക് വലിയ സന്തോഷമാണ് ഈ പുതുനീക്കങ്ങൾ കണ്ടപ്പോൾ ഉണ്ടായത്..

മറ്റൊന്ന് കൂടി പറയട്ടെ, ഇന്ന് കേട്ട ഒരു വാർത്തയാണ്. ടി വി യില്ലല്ലോ വീട്ടിൽ, എനിക്ക് ക്ലാസ്സ് കേൾക്കാൻ കഴിയില്ലല്ലോ എന്ന ആധിയിൽ ഒരു കുഞ്ഞു തീകൊളുത്തി ആത്മഹത്യ ചെയ്തു എന്ന വാർത്ത.. വലിയ ഷോക്ക് ആ വാർത്ത ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ഈ വിദൂര വിദ്യാഭ്യാസ സംവിധാനം പ്രാപ്ര്യമാകും വിധം നമ്മുടെ സിസ്റ്റം വളരണം.. കേരളം വിചാരിച്ചാൽ അത് സാധിക്കും. നമ്മുടെ ത്രിതല പഞ്ചായത്ത് സംവിധാനവും സാമൂഹ്യ സന്നദ്ധ നെറ്റ്‌വർക്കുകളും ഈ വരുന്ന ദിവസങ്ങളിൽ കൃത്യമായി പ്രവർത്തിച്ചാൽ അത്തരം കുട്ടികളെ കണ്ടെത്താനും അവർക്ക് സംവിധാനമൊരുക്കാനും സാധിക്കും.. വായനശാലകൾ, ക്‌ളബ്ബുകൾ, അങ്കണവാടികൾ, തുടങ്ങി പ്രാദേശിക സംവിധാനങ്ങളെക്കൂടി ഇതിന് ഉപയോഗപ്പെടുത്താൻ സാധിക്കും.. ഇതിലും വലിയ ടാസ്‌കുകൾ ഈ കോവിഡ് കാലത്ത് നാം വിജയിപ്പിച്ചിട്ടുണ്ട്.. അത് ഇവിടെയും സാധിക്കുമെന്നത് ഉറപ്പാണ്.

വിമർശകരും ട്രോളർമാരും അവരുടെ പണിയെടുക്കട്ടെ. അതുകൂടി ഈ സിസ്റ്റത്തിന്റെ ജനകീയതക്ക് ആവശ്യമുണ്ട്. ശ്വേത ടീച്ചർ തന്നെ പറഞ്ഞത് ആ ട്രോളുകളൊക്കെ എനിക്ക് വലിയ ഇഷ്ടായി എന്നാണ്. കൂടുതൽ ആളുകൾ ആ ക്ലാസ്സ് കണ്ടു എന്നതിന്റെ തെളിവ് കൂടിയാണല്ലോ അത് എന്ന്. അതാണ് അതിന്റെ ഒരു ക്രിയേറ്റിവ് റെസ്‌പോൺസ്.

പക്ഷേ അതിനിടയിൽ അദ്ധ്യാപികമാരെ സഭ്യമല്ലാത്ത ഭാഷയിൽ അവതരിപ്പിക്കുകയും ചിത്രങ്ങൾ അശ്ലീലമായ രൂപത്തിലും തലക്കെട്ടിലും പ്രചരിപ്പിക്കുകയും ചെയ്ത ചിലരുണ്ടെന്ന് അറിഞ്ഞു. അവരുടെ കാര്യം സർക്കാറും പൊലീസ് വകുപ്പും ഒരു തീരുമാനത്തിലാക്കണം. അതുടനെ വേണം താനും.. ഈ കാരണം ഈ സിസ്റ്റം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.. ഇതുപോലെ കഴിവും ഭാവനാവിലാസവുമുള്ള നിരവധി ടീച്ചർമാർ നമ്മുടെ കുഞ്ഞുങ്ങൾക്ക് മുന്നിൽ ഇനിയും എത്തേണ്ടതുണ്ട്. അവരെ പിറകോട്ട് വലിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്.

ഈ ദുരിത കാലത്ത് കേരളത്തിന്റെ നവ വിദ്യാഭ്യാസ ചുവടുവെപ്പുകൾ കൂടി ലോകത്തിന് മറ്റൊരു മാതൃക സൃഷ്ടിക്കട്ടെ.. ശ്വേത ടീച്ചറേ, നൗഫൽ മാഷേ, കിടിലൻ ക്ലാസ്സുകലെടുത്ത മറ്റ് ടീച്ചർമാരെ നിങ്ങളാണ് ഇന്നത്തെ താരങ്ങൾ.. കുഞ്ഞുങ്ങളുടെ മുന്നിൽ മാത്രമല്ല, കേരളത്തിന്റെ മൊത്തം മനസ്സിലെ താരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP