Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രവാദികൾക്ക് ആയുധവും ഒളി താവളവും ഒരുക്കി നൽകുന്നതിൽ വിദഗ്ദൻ; 2018ൽ വീട്ടിലെ റെയ്ഡിൽ ബംഗ്ലാ പൊലീസ് കണ്ടെത്തിയത് വൻ ആയുധ ശേഖരം; രാജ്യം വിട്ട് എത്തിയത് ബംഗാളിൽ; അവിടെ നിന്നും അതിഥി തൊഴിലാളിയായി വേഷ പകർച്ച; ജമാഅത് ഉൾ മുജാഹിദിന്റെ ദുലിയൻ മൊഡ്യുലിന്റെ തലവൻ ഒളിവിൽ താമസിച്ചത് കേരളത്തിൽ; ബംഗ്ലാദേശ് ഭീകര പട്ടികയിലെ മൂന്നാമൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കഴിഞ്ഞത് ഡ്രൈവറുടെ വേഷത്തിൽ; ബോറോ കരീമിനെ കൊൽക്കത്താ പൊലീസ് കുടുക്കുമ്പോൾ

തീവ്രവാദികൾക്ക് ആയുധവും ഒളി താവളവും ഒരുക്കി നൽകുന്നതിൽ വിദഗ്ദൻ; 2018ൽ വീട്ടിലെ റെയ്ഡിൽ ബംഗ്ലാ പൊലീസ് കണ്ടെത്തിയത് വൻ ആയുധ ശേഖരം; രാജ്യം വിട്ട് എത്തിയത് ബംഗാളിൽ; അവിടെ നിന്നും അതിഥി തൊഴിലാളിയായി വേഷ പകർച്ച; ജമാഅത് ഉൾ മുജാഹിദിന്റെ ദുലിയൻ മൊഡ്യുലിന്റെ തലവൻ ഒളിവിൽ താമസിച്ചത് കേരളത്തിൽ; ബംഗ്ലാദേശ് ഭീകര പട്ടികയിലെ മൂന്നാമൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കഴിഞ്ഞത് ഡ്രൈവറുടെ വേഷത്തിൽ; ബോറോ കരീമിനെ കൊൽക്കത്താ പൊലീസ് കുടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജമാത്ത്-ഉൽ-മുജാഹിദ്ദീന്റെ കൊടും ഭീകരൻ അറസ്റ്റിൽ. ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ഇത്. അബ്ദുൾ കരീം എന്ന ബോറോ കരീമാണ് അറസ്റ്റിലായിരിക്കുന്നത്. പൊലീസ് ഏറെ നാളായി തെരയുന്ന ഇയാൾ കേരളത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത് എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇയാൾ കേരളത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നാണ് സൂചന.

അടുത്തിടെയാണ് ഇയാൾ കേരളത്തിൽ നിന്നും ബംഗാളിലേക്ക് തിരിച്ചെത്തിയതെന്നാണ് സൂചന. ലോക്ക് ഡൗണിൽ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളോടൊപ്പമാണ് ഇയാൾ മടക്കയാത്ര നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് മാസത്തോളം വിവിധ സംസ്ഥാനങ്ങളിൽ തങ്ങി പണം സമ്പാദിച്ച ശേഷം ഇയാൾ തിരികെ നാട്ടിലെത്തുകയാണ് പതിവെന്ന് അധികൃതർ അറിയിച്ചു. ചിലപ്പോഴത് വർഷങ്ങളെടുക്കും. കോവിഡിൽ കുടുങ്ങിയാണ് ഇയാൾ കേരളം വിട്ടത്. ബംഗ്ലാദേശിലെ ഭീകര പട്ടികയിൽ മൂന്നാമനാണ് ഇയാൾ.

2017 മുതൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളിൽ അബ്ദുൾ കരീം പ്രതിയായിട്ടുണ്ട്. 2013ൽ നടന്ന ബോധ് ഗയ സ്ഫോടനത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അബ്ദുൾ കരീമിനെ എൻഐഎ ചോദ്യം ചെയ്തേക്കും. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബംഗ്ലാദേശ് ഭീകര സംഘടനയാണ് ജമാത്ത്-ഉൽ-മുജാഹിദ്ദീൻ(ജെഎംബി). ജമാത്ത്-ഉൽ-മുജാഹിദ്ദീന്റെ പ്രധാനപ്പെട്ട നേതാക്കളിൽ മൂന്നാമൻ കേരളത്തിൽ ഒളിവിൽ താമസിച്ചുവെന്നത് കേരളാ പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ മറവിൽ തീവ്രവാദികൾ കേരളത്തിൽ സുഖവാസം നടത്തുന്നതിന് തെളിവാണ് ഇതും.

പൊലീസ് ഏറെ നാളായി തെരയുന്ന ഇയാൾ കേരളത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത് എന്ന ഞെട്ടിക്കുന്ന വിവരവും ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കരീം കൊറോണ വ്യാപനത്തെ തുടർന്ന് മറ്റ് കുടിയേറ്റ തൊഴിലാളികൾക്ക് ഒപ്പം തിരികെ ബംഗാളിലെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കുറെ നാളുകളായി ഇയാളുടെ ഫോണ് നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അങ്ങനെയാണ് പിടിയിലാകുന്നത്. ലോക്ക് ഡൗണിൽ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളോടൊപ്പമാണ് ഇയാൾ കേരളത്തിൽ നിന്നും ബംഗാളിലേക്ക് തിരിച്ചെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

അബ്ദുൽ കരീം ജമാഅത് ഉൾ മുജാഹിദിന്റെ ദുലിയൻ മൊഡ്യുലിന്റെ തലവനും തീവ്രവാദികൾക്ക് ആയുധങ്ങളും ഒളിച്ചു താമസിക്കാനുള്ള താവളങ്ങൾ ഒരുക്കി നൽകുന്നതിലും വിദഗ്ദൻ ആണെന്ന് പൊലീസ് പറഞ്ഞു. ബംഗ്‌ളാദേശിൽ ഉള്ള ഇയാളുടെ വീട്ടിൽ 2018 ൽ നടത്തിയ ഒരു പൊലീസ് പരിശോധനയിൽ വൻ തോതിൽ ആയുധ ശേഖരം പിടികൂടിയിരുന്നു. അന്ന് അവിടെ നിന്ന് രക്ഷപെട്ട ഇയാൾ പശ്ചിമ ബംഗാളിൽ തന്റെ പുതിയ താവളം ഒരുക്കുകയായിരുന്നു. മുൻ ബംഗ്‌ളാദേശ് രാഷ്ട്രപതി മുജീബ് ഉൾ റഹ്മാന്റെ കൊലയാളി അബ്ദുൾ മജീദ് ഒളിച്ചു താമസിച്ചതും പശ്ചിമ ബംഗാളിൽ ആയിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങിയ ഇയാളെ ബംഗ്‌ളാദേശ് പൊലീസ് കഴിഞ്ഞ മാസം പിടികൂടി വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. ഇസ്‌ളാമിക് സ്റ്റേറ്റിന്റെ കരാള ഹസ്തങ്ങൾ ഇറാഖിൽനിന്നും സിറിയയിൽനിന്നും യമനിൽനിന്നും തെക്കനേഷ്യയിലേക്ക് നീണ്ടുവരുന്നതിന് തെളിവായിരുന്നു ധാക്കയിലെ ജമാഅത് ഉൾ മുജാഹിദിന്റെ പ്രവര്ഡത്തനം. 1971ലെ ബംഗ്‌ളാദേശ് വിമോചനത്തെ എതിർക്കുകയും അതിനെ അനുകൂലിച്ചവരെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ കൈക്കൊണ്ടത്. 9000 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ഇതിൽ 150 പേരെങ്കിലും ഇസ്‌ളാമിക തീവ്രവാദികളാണ്.

മുസ്‌ളിം ജനസംഖ്യയിൽ ലോകത്തിലെ നാലാമത്തെ രാഷ്ട്രമായ ബംഗ്‌ളാദേശ് മതനിരപേക്ഷതയുടെ പാതയിലൂടെ മുന്നോട്ടുനീങ്ങുന്നത് മതമൗലികവാദികൾക്ക് അംഗീകരിക്കാൻ വിഷമമായിരുന്നു. ജമാത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്‌ളാദേശ് എന്ന സംഘടനയ്ക്ക് ഐഎസുമായും അൻസറുൽ ബംഗ്‌ളയ്ക്ക് അൽ ഖായ്ദയുമായും ഹേ ഫസത് ഇ ഇസ്‌ളാമിന് താലിബാനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ബംഗ്‌ളാദേശിൽ നിന്ന് നിരവധി ചെറുപ്പക്കാർ ഇറാഖിൽ പോയി ഐഎസ് ക്യാമ്പുകളിൽ പരിശീലനം നേടി തിരിച്ചെത്തിയാതായും വാർത്തയുണ്ടായിരുന്നു.

ഇങ്ങനെ ആഗോള തീവ്രവാദികളുമായി ബന്ധമുള്ള ആളെയാണ് പൊലീസ് കൊൽക്കത്തയിൽ പിടികൂടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP