Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടിൽ ടെലിവിഷനില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങൾ സജ്ജമാക്കുന്നത് കെഎസ്എഫ്ഇയുടെ സഹായത്തോടെ; ടെലിവിഷൻ വാങ്ങാൻവേണ്ട പണത്തിന്റെ 75 ശതമാനവും സബ്സിഡി; ലാപ്ടോപ് വിതരണം കുടുംബശ്രീ വഴിയും; കേരളം വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നത് ഇങ്ങനെ

വീട്ടിൽ ടെലിവിഷനില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങൾ സജ്ജമാക്കുന്നത് കെഎസ്എഫ്ഇയുടെ സഹായത്തോടെ; ടെലിവിഷൻ വാങ്ങാൻവേണ്ട പണത്തിന്റെ 75 ശതമാനവും സബ്സിഡി; ലാപ്ടോപ് വിതരണം കുടുംബശ്രീ വഴിയും; കേരളം വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിന് വീട്ടിൽ ടെലിവിഷനില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നത് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ.)ന്റെ സഹായത്തോടെ. ടെലിവിഷൻ വാങ്ങാൻവേണ്ട പണത്തിന്റെ 75 ശതമാനം കെ.എസ്.എഫ്.ഇ. സബ്‌സിഡിയായി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസനിധിയിലേക്ക് ജീവനക്കാർ നൽകിയ ശമ്പളത്തിൽനിന്ന് ഇതിനുള്ള പണം കണ്ടെത്തും. ടെലിവിഷന്റെ 25 ശതമാനം ചെലവും പഠനകേന്ദ്രങ്ങൾ ഒരുക്കാനുള്ള ചെലവും തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം. അതിനായി സ്പോൺസർമാരെ കണ്ടെത്താമെന്നും നിർദ്ദേശമുണ്ട്.

ഇത്തരം കുട്ടികളുടെ പട്ടിക ഉടൻ തയ്യാറാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയതായി ധനമന്ത്രി തോമസ് ഐസക്കും അറിയിച്ചു. ടെലിവിഷൻ ഇല്ലാത്ത കുട്ടികളുടെ അയൽപക്കത്തുതന്നെ പഠനകേന്ദ്രങ്ങൾ തയ്യാറാക്കണം. വായനശാലകളോ അങ്കണവാടികളോ സഹകരണ സ്ഥാപനങ്ങളോ മറ്റു സ്ഥാപനങ്ങളോ ഇതിനായി കണ്ടെത്താം. കേന്ദ്രങ്ങളുടെ പട്ടികയും അപേക്ഷയും കെ.എസ്.എഫ്.ഇ.ക്കു നൽകണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പ് നൽകാനും കെ.എസ്.എഫ്.ഇ. സഹായിക്കും. കെ.എസ്.എഫ്.ഇ.യുടെ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സി.ഡി.എസുകളിൽ ഇത് നടപ്പാക്കും. കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്സ് ആണ് നൽകുക.

ഇപ്പോൾ വിക്ടേഴ്‌സ് ചാനലിൽ മാത്രമേ പഠന പ്രക്ഷേപണമുള്ളൂ. വൈകാതെ കൂടുതൽ ചാനലുകളിലും ഓൺലൈൻ സംവിധാനങ്ങളിലും ക്ലാസുകൾ ഏർപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശത്തുകൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ട കാര്യമില്ല. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ് നടത്തുന്നത്. ജൂൺ ഒന്നിലെ ക്ലാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.

ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായി ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായിട്ടുണ്ട്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി അദ്ധ്യാപകർ ഓൺലൈനിൽ കൂടി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്ന രീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി ലൈവ് ക്ലാസ്സുകൾ നൽകും. ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP