Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പകർച്ചവ്യാധി പിടിപെട്ട രോഗിയുള്ള മുറികളും മെഡിക്കൽ ഉപകരണങ്ങളും അണുവിമുക്തമാക്കാൻ പ്രഭ; റോഡുകളിൽ നിരീക്ഷണത്തിനും ബോധവത്കരണത്തിനും സഹായിക്കാൻ ബോധി; ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ വിതരണം ചെയ്യാൻ അന്നപൂർണ; കോവിഡ് പ്രതിരോധത്തിന് റോബോട്ടുകളുമായി അമൃത വിശ്വവിദ്യാപീഠം

പകർച്ചവ്യാധി പിടിപെട്ട രോഗിയുള്ള മുറികളും മെഡിക്കൽ ഉപകരണങ്ങളും അണുവിമുക്തമാക്കാൻ പ്രഭ; റോഡുകളിൽ നിരീക്ഷണത്തിനും ബോധവത്കരണത്തിനും സഹായിക്കാൻ ബോധി; ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ വിതരണം ചെയ്യാൻ അന്നപൂർണ; കോവിഡ് പ്രതിരോധത്തിന് റോബോട്ടുകളുമായി അമൃത വിശ്വവിദ്യാപീഠം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ വികസിപ്പിച്ച റോബോട്ടുകളും. ആരോ​ഗ്യ മേഖലയിൽ മനുഷ്യർക്ക് സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യുന്നതിനായാണ് കരുനാ​ഗപ്പള്ളി അമൃത വിശ്വവിദ്യാപീഠത്തിന്റെ എൻജിനീയറിങ്‌ ഗവേഷണ ലാബായ അമൃത ഹ്യുമാനിറ്റേറിയൻ ടെക്‌നോളജി ലാബ്‌സ് (ഹട്ട് ലാബ്‌സ്) റോബോട്ടുകൾ വികസിപ്പിച്ചത്.

പ്രഭ, ബോധി, അന്നപൂർണ, മാരുതി എന്നിങ്ങനെയാണ് ഈ റോബോട്ട് പ്രോട്ടോടൈപ്പുകൾക്ക് പേരിട്ടിരിക്കുന്നത്. മനുഷ്യർക്ക് സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യാൻ ഈ റോബോട്ടുകൾക്ക് കഴിയുമെന്ന് അമൃത ഹ്യുമാനിറ്റേറിയൻ ടെക്‌നോളജി ലാബ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഗലിംഗം പറഞ്ഞു. പ്രഭ എന്ന അൾട്രാവയലറ്റ് റൂം ഡിസ്ഇൻഫെക്‌ഷൻ ടെലിഓപ്പറേറ്റഡ് റോബോട്ടിനെ ബ്ലൂടൂത്ത് ഉപയോഗിച്ച് വിദൂരമായി നിയന്ത്രിക്കാനാകും. 55 വാട്ടിന്റെ മൂന്ന് യു.വി. വിളക്കുകൾ ഇതിലുണ്ട്. പകർച്ചവ്യാധിയുള്ള രോഗിയുള്ള മുറികൾ, വിശ്രമമുറികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം അണുവിമുക്തമാക്കാനാകും. ഏകദേശം 40,000 രൂപയാണ് ഉത്പാദനച്ചെലവ്.

പബ്ലിക് സർവെയ്‌ലൻസ് ആൻഡ് അവയർനസ് ടെലിഓപ്പറേറ്റഡ് റോബോട്ടാണ് ബോധി. ഷട്ട്ഡൗണോ കർഫ്യൂവോ പ്രഖ്യാപിക്കുമ്പോൾ റോഡുകളിൽ നിരീക്ഷണത്തിനും ബോധവത്കരണത്തിനും പൊലീസിനും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഉപയോഗിക്കാൻ കഴിയും. 360 ഡിഗ്രി ക്യാമറയും ശക്തമായ സ്പീക്കറും ഇതിലുണ്ട്. എഴുപതിനായിരംമുതൽ ഒരുലക്ഷം രൂപവരെയാണ് നിർമ്മാണച്ചെലവ്.

ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെലിമെഡിസിൻ സൗകര്യമുള്ള ടെലിഓപ്പറേറ്റഡ് റോബോട്ടാണ് അന്നപൂർണ. വൈഫൈ ഉപയോഗിച്ച് വിദൂരമായി പ്രവർത്തിക്കുന്ന ഈ റോബോട്ടിന് ഒറ്റപ്പെട്ട വാർഡുകളിലെ രോഗികൾക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകാൻ കഴിയും. ഇതിന് ഏകദേശം 25,000 രൂപയാണ് നിർമ്മാണച്ചെലവ്.

ടെലിഓപ്പറേറ്റഡ് പേഷ്യന്റ് ട്രാൻസ്‌പോർട്ടേഷൻ റോബോട്ടാണ് മാരുതി. ബ്ലൂടൂത്തോ വയർലെസ് ജോയ്സ്റ്റിക്ക് കൺട്രോളറോ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഒന്നുമുതൽ നാല് മീറ്റർവരെ ദൂരെയുള്ള വീൽചെയർ സുരക്ഷിതമായി നിയന്ത്രിക്കാനാകും. വീൽചെയറിലോ രോഗിയെയോ തൊടാതെ ഐസൊലേഷൻ വാർഡുകളിലെ രോഗികളെ കൊണ്ടുപോകാൻ കഴിയും. ഒരുലക്ഷം രൂപയാണ് ഈ വീൽചെയറിന്റെ വില.

മാനുഷിക ലക്ഷ്യങ്ങൾക്കായി റോബോട്ടുകൾ നിർമ്മിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന് അമൃത ഹ്യൂമാനിറ്റേറിയൻ ടെക്‌നോളജി ലാബ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഗലിംഗം പറഞ്ഞു. തങ്ങളുടെ ആദ്യകാല വിജയങ്ങളിൽ പലതും കുറഞ്ഞ ചെലവിൽ നിർമ്മിച്ചവയാണ്. കോവിഡ്-19 ന്റെ ഗൗരവം മനസ്സിലാക്കിയയുടനെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട റോബോട്ടുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഏവർക്കും സഹായകരമാകുന്ന തരത്തിൽ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഡോ. രാജേഷ് പറഞ്ഞു.

നേരത്തേ, കോവിഡ് പ്രതിരോധത്തിനായി ചെലവുകുറഞ്ഞ വെന്റിലേറ്റർ, നാനോ മാസ്ക് തുടങ്ങിയ അവതരിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം ​ഗവേഷകർ രം​ഗത്തെത്തിയിരുന്നു. വ്യത്യസ്ത മേഖലയിലുള്ള 60ൽ പരം ഫാക്കൽറ്റികളുടെ പ്രയത്നത്തിന്റെ ഫലത്തിനൊടുവിലാണ് നാനോ മെറ്റീരിയൽ ഫൈബർ ഉപയോഗിച്ചുള്ള മാസ്കും ചെലവുകുറച്ച് നിർമ്മിക്കാവുന്ന വെന്റിലേറ്ററും നിർമ്മിച്ചത്.

അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് വിഭാഗത്തിൽ നിന്നുള്ള ഡോ. മഞ്ജുള നായർ, എം.എസ്.അഖിൽ, കെ.ആർ.ഭരത് എന്നിവരാണ് ചെലവു ചുരുങ്ങിയ വെന്റിലേറ്ററിന്റെ പ്രോട്ടോടൈപ്പ് ഒരുക്കിയത്. ഡോ. ദീപ്തി മേനോൻ, പ്രഫ. ഡോ. ബിന്ദുലാൽ സതി, അസി. പ്രഫ. ഡോ. സി.ആർ.രശ്മി തുടങ്ങിയവരാണ് നാനോ മാസ്കിനു പിന്നിൽ. കോവിഡ് വ്യാപനം ശക്തമാകുകയും കൂടുതൽ ആളുകൾ ന്യുമോണിയ ബാധിച്ച് ആശുപത്രികളിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അതിനെ നേരിടുന്നതിന് ഒഴിവാക്കാനാവാത്ത ഒന്നാണ് വെന്റിലേറ്ററുകൾ. ലോകത്ത് എല്ലായിടത്തും ആവശ്യത്തിന് വെന്റിലേറ്ററുകൾ ഇല്ല എന്ന പ്രതിസന്ധിയാണ് നേരിടുന്നതും. പത്തു ശതമാനം കോവിഡ് രോഗികൾക്ക് വെന്റിലേറ്ററുകൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ലോകത്താകമാനം കൂടുതലായി ഒമ്പതു ലക്ഷത്തോളം വെന്റിലേറ്ററുകളുടെ ആവശ്യകതയുണ്ട്. ഈ പശ്ചാത്തലത്തിൽ പുതിയ കണ്ടെത്തലുകൾ ലോകത്ത് ഉപയോഗപ്രദമാകുമെന്ന വിലയിരുത്തലിലാണ് ഗവേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP