Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തരിശു നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും ലഭിക്കുക പരമാവധി 40,000 രൂപ; വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി; വിള വികസന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക രണ്ട് തവണയായി

തരിശു നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും ലഭിക്കുക പരമാവധി 40,000 രൂപ; വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി; വിള വികസന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക രണ്ട് തവണയായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിള വികസന പദ്ധതി പ്രകാരം വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി. തരിശു നെൽകൃഷിക്ക് 40,000 രൂപയാണ് പരാമവധി സബ്സിഡി. 5,000 രൂപ ഉടമയ്ക്കും , 35,000 രൂപ കർഷകനും ലഭിക്കും. പച്ചക്കറി കർഷകർക്ക് 37,000 രൂപയും ഉടമയ്ക്ക് 3,000 രൂപയും ലഭിക്കും. 3 വർഷത്തിലധികമായി കൃഷി ചെയ്യാത്ത ഭൂമിയെ തരിശുഭൂമിയായി പരിഗണിക്കും. തരിശുനില കൃഷിക്കു ഒറ്റത്തവണ ആനുകൂല്യമാണ്. എന്നാൽ, തുടർ കൃഷി ഉറപ്പാക്കണം. തരിശുനില കൃഷി ആനുകൂല്യം 2 തവണയായി നൽകും.

ആദ്യ തവണ കൃഷിയിറക്കുമ്പോഴും രണ്ടാം തവണ സീസണിന്റെ പകുതിയിലെ പരിശോധനയ്ക്കു ശേഷവും. തരിശുനില കൃഷി ചെയ്യുന്ന കർഷകർ സ്വന്തം ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ മേൽ പരാമർശിച്ച തരത്തിൽ കർഷകനും ഉടമയ്ക്കുമുള്ള ആകെ സഹായത്തിന് അർഹരാണ്. വിളകളെ സംസ്ഥാന വിള ഇൻഷുറൻസ് സ്കീമിന്റെ ഭാഗമാക്കും. നിലവിലുള്ള തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുയർത്തി കൃഷി ചെയ്യുന്ന രീതി ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP